spot_img

അനുദിന വിശുദ്ധർ -ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ്

spot_img
spot_img

Date:

ടാരെന്‍ടൈസിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ പത്രോസ് ഡോഫിന്‍ സ്വദേശിയായിരുന്നു. പഠിക്കുവാനുള്ള അടങ്ങാത്ത താല്‍പ്പര്യവും, ബുദ്ധി സാമര്‍ത്ഥ്യവും, അപാരമായ ഓര്‍മ്മശക്തിയും വിശുദ്ധന്റെ സവിശേഷതകള്‍ ആയിരുന്നു. ഇവയെല്ലാം തന്റെ പഠനത്തില്‍ വിശുദ്ധന് വളരെയേറെ സഹായകരമായി തീര്‍ന്നു. തന്റെ 20-മത്തെ വയസ്സില്‍ വിശുദ്ധന്‍ ബോന്നെവോക്സ് ആശ്രമത്തില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ചു. കഠിനമായ സന്യാസജീവിതവും പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ തന്റെ ജീവിതം മുന്നോട്ട് നീക്കി.

പച്ചിലയും കായ്കനികളും മാത്രം ഉള്‍പ്പെടുത്തി ദിവസത്തില്‍ ഒരു പ്രാവശ്യം ഭക്ഷണം കഴിക്കുക, നാല് മണിക്കൂര്‍ മാത്രം ഉറക്കം ഇതൊക്കെയായിരുന്നു വിശുദ്ധന്റെ ജീവിതരീതികള്‍. എല്ലാ സഹനങ്ങളും വിശുദ്ധന്‍ ഭക്തിയോടും സന്തോഷത്തോടും കൂടി സ്വീകരിച്ചു.

വളരെയേറെ ദൈവഭക്തരും കാരുണ്യമുള്ളവരുമായ വിശുദ്ധന്റെ കുടുംബവും പിന്നീട് വിശുദ്ധന്റെ പാത തന്നെ സ്വീകരിച്ചു.

വിശുദ്ധന്‍ സന്യാസവസ്ത്രം സ്വീകരിച്ചതിന്റെ അടുത്ത വര്‍ഷം കോണ്‍റാഡ് ചക്രവര്‍ത്തിയുടെ അടുത്ത ബന്ധുവായിരുന്ന അമേഡിയൂസും മറ്റു പതിനാറ് വിശേഷ വ്യക്തികളും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നു. അമേഡിയൂസ് തന്റെ സഭയുടെ നാല് ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. ടാരെന്‍ടൈസ് രൂപതയിലെ പര്‍വ്വത പ്രദേശത്തുള്ള ടാമിസ് അഥവാ സ്റ്റോമേഡിയം എന്ന ആശ്രമവും ഇതില്‍ ഉള്‍കൊള്ളുന്നു. ഈ ആശ്രമത്തിന്റെ ആദ്യ ആശ്രമാധിപതിയായി അദ്ദേഹം തന്റെ പ്രിയപ്പെട്ട സുഹൃത്തായ വിശുദ്ധ പത്രോസിനെയാണ് നിയമിച്ചത്. അപ്പോള്‍ വിശുദ്ധന് 30-വയസ്സിനോടടുത്ത് മാത്രമായിരുന്നു പ്രായം.

1142-ല്‍ സാവോയിയിലെ നാടുവാഴി വിശുദ്ധനെ ടാരെന്‍ടൈസ് രൂപതയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പുതിയ പദവിയില്‍ വിശുദ്ധന് താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും, വിശുദ്ധ ബെര്‍ണാര്‍ഡും, തന്റെ സഭയുടെ ജെനറല്‍ സമിതിയും പുതിയ ദൗത്യം സ്വീകരിക്കുവാനായി വിശുദ്ധനെ നിര്‍ബന്ധിച്ചതിനാല്‍ വിശുദ്ധന്‍ ആ പദവി സ്വീകരിച്ച് അവിടത്തെ മെത്രാപ്പോലീത്തയായി തീര്‍ന്നു.

ഇടവക ദേവാലയങ്ങള്‍ ഭൂരിഭാഗവും അല്‍മായര്‍ അശുദ്ധമാക്കുകയും കയ്യടക്കുകയും ചെയ്തു. പുരോഹിതന്‍മാരാകട്ടെ അധര്‍മ്മങ്ങളില്‍ മുഴുകുകയും ചിലപ്പോഴൊക്കെ തങ്ങളുടെ മാതൃകകൊണ്ട് അനീതിയെ പ്രചരിപ്പിക്കുകയും ചെയ്തു. വിശുദ്ധന്‍ തന്റെ രൂപതയില്‍ നിരന്തരം സന്ദര്‍ശനങ്ങള്‍ നടത്തി. തന്റെ രൂപതയിലെ നിരവധി ദേവാലയങ്ങള്‍ക്ക് വിശുദ്ധന്‍ കഴിവും നന്മയുമുള്ള പുരോഹിതന്‍മാരെ നല്‍കി.

ഇതിനിടെ അദ്ദേഹം യുവാക്കളുടെ വിദ്യാഭ്യാസത്തിനായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പാവപ്പെട്ടവര്‍ക്ക് ഒരാശ്വാസമായിരുന്നു വിശുദ്ധന്‍. നിരവധി ദേവാലയങ്ങള്‍ വിശുദ്ധന്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കി, ദൈവഭക്തിയും, ആരാധനയും വിശുദ്ധന്‍ പുനസ്ഥാപിച്ചു. അത്ഭുതകരമായ രോഗശാന്തി, ക്ഷാമകാലത്ത് ഭക്ഷണസാധനങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി ചരിത്രകാരന്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഏകാന്തജീവിതത്തോടുള്ള വിശുദ്ധന്റെ ആഗ്രഹത്തിനു യാതൊരു കുറവും വന്നിരുന്നില്ല.

അല്‍സെസ്, ബുര്‍ഗുണ്ടി, ലോറൈന്‍, കൂടാതെ ഇറ്റലിയുടെ നിരവധി പ്രദേശങ്ങളില്‍ വിശുദ്ധന്‍ സുവിശേഷ പ്രഘോഷണം നടത്തി. ഈ അവസരങ്ങളില്‍ നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പരസ്പരം കലഹിക്കുന്ന ഫ്രാന്‍സിലേയും, ഇംഗ്ലണ്ടിലേയും രാജാക്കന്‍മാരെ അനുനയിപ്പിക്കുന്നതിനായി പാപ്പാ വിശുദ്ധനെ ഫ്രാന്‍സിലേക്കും നോര്‍മണ്ടിയിലേക്കും അയക്കുകയുണ്ടായി.

വളരെയേറെ പ്രായാധിക്യമേറിയിട്ടും താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം വിശുദ്ധന്‍ സുവിശേഷം പ്രഘോഷിച്ചു. ലൂയിസ് ഏഴാമന്‍ വളരെ ഭക്തിയോടു കൂടിയാണ് വിശുദ്ധനെ സ്വീകരിച്ചത്. ഫ്രാന്‍സിലെ ചക്രവര്‍ത്തിയുടേയും, ഫ്ലാണ്ടേഴ്സിലെ നാടുവാഴിയുടേയും, മറ്റുള്ള പ്രഭുക്കന്‍മാരുടേയും സാനിധ്യത്തില്‍ വിശുദ്ധന്‍ ഒരന്ധന് കാഴ്ച തിരിച്ചുകൊടുത്തു. അവര്‍ മതിയായ പരിശോധനകള്‍ നടത്തിയതിനു ശേഷം ഇതൊരത്ഭുതമാണെന്ന് സ്ഥിദ്ധീകരിച്ചു.

പാരീസില്‍ നിന്നും വിശുദ്ധന്‍ നോര്‍മണ്ടിയിലെ ചാവുമോണ്ടിലേക്കാണ് പോയത്. വിശുദ്ധനെ കണ്ടമാത്രയില്‍ തന്നെ രാജാവായ ഹെന്രി രണ്ടാമന്‍ വിശുദ്ധന്റെ കാല്‍ക്കല്‍ വീണു. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വിശുദ്ധന്‍ ബധിരയായ ഒരു പെണ്‍കുട്ടിക്ക് സംസാരിക്കുവാനുള്ള കഴിവ് തിരികെ നല്‍കി. 1171-ലെ കുരുത്തോല തിരുനാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിലെ രാജാവ് തന്റെ പരിവാരസമേതം വന്ന്‍ വിശുദ്ധനില്‍ നിന്നും വിശുദ്ധ ചാരം സ്വീകരിച്ചു.

തുടര്‍ന്ന് മെത്രാപ്പോലീത്തയായ വിശുദ്ധ പീറ്റര്‍ രണ്ട് രാജാക്കന്‍മാരും തമ്മിലുള്ള വഴക്ക് അവസാനിപ്പിച്ചു. വിശുദ്ധന്‍ തിരികെ തന്റെ ദേവാലയത്തിലേക്ക് മടങ്ങിപോയി. എന്നാല്‍, താനും തന്റെ മകനും തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കുവാനായി ഇംഗ്ലണ്ടിലെ രാജാവ് വിശുദ്ധനോട് ആവശ്യപ്പെട്ടു, ഈ യാത്ര അത്രകണ്ട് ഫലം കണ്ടില്ല. തന്റെ മടക്കയാത്രയില്‍ വിശുദ്ധന്‍ രോഗബാധിതനായി, 1174-ല്‍ ബേസന്‍കോണ്‍ രൂപതയിലെ ബെല്ലെവോക്സ് ആശ്രമത്തില്‍ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related