വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു. നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം.
ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ മറ്റന്നാൾ യെല്ലോ മുന്നറിയിപ്പ്. മലയോരമേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












