ഓണം അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും
ഓണം അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. സൗജന്യ ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും. 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്. കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. വയനാട് 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000- 4,000 വരെ പേർ വാങ്ങാനുണ്ട്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision