ഉദരത്തില്‍ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതല്‍ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകരെന്ന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന പ്രോ-ലൈഫ് നേതൃത്വ പരിശീലന പഠനശിബിരം ‘ഹുമാനെ വിത്തെ 2023’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കര്‍മപദ്ധതികളിലൂടെ പ്രചരിപ്പിക്കാന്‍ പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കുമെന്ന് വിശുദ്ധ കുര്‍ബാന മധ്യേയുള്ള വചന സന്ദേശത്തിൽ കെസിബിസി ഫാമിലി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. മനുഷ്യജീവനെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രോ-ലൈഫ് കൂട്ടായ്മകള്‍ ഗ്രാമങ്ങള്‍തോറും രൂപപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു. മണിപ്പുരിലടക്കം മനുഷ്യജീവന് വംശഹത്യക്കു വിധേയമാക്കുമ്പോള്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision