തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.
പ്രതിദിന വേതനം 1500 ആക്കണമെന്നതടക്കം ആവശ്യങ്ങളിലാണ് സമരം. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളില്‍ 5 ഇടത്ത് വേതന വര്‍ധന 50% നടപ്പാക്കി. അമല, ജൂബിലി, വെസ്റ്റ് ഫോര്‍ട്ട് , സണ്‍, മലങ്കര മിഷന്‍ ആശുപത്രികളാണ് വേതനം കൂട്ടിയത്. ഇതോടെ ഈ ആശുപത്രികളെ സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ ഒഴിവാക്കി. ജില്ലയിലെ 24 ആശുപത്രികളിളാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഈ ആശുപത്രികളില്‍ ഐസിയു പ്രവര്‍ത്തനം അടക്കം തടസപ്പെടുമെന്നാണ് വിവരം. 72 മണിക്കൂര്‍ സമ്പൂര്‍ണ സമരമാണ് .നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ആഹ്വാനം ചെയ്തത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision