ഭോപ്പാലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മലയാളി വൈദികൻ ഫാ. അനിൽ മാത്യുവിനെ മോചിപ്പിക്കാൻ ക്രൈസ്‌തവ സഭകളുടെ കൂട്ടായ്‌മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകനായ ഡേവിഡ് ബാബുവും ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽസിംഗ് ലാൽപുരയുമായി ബന്ധപ്പെട്ട് നീക്കങ്ങൾ ആരംഭിച്ചു.
ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ഫാ. അനിൽ മാത്യുവിനെ അറസ്റ്റ് ചെയ്‌തത്. എന്നാൽ ഇപ്പോൾ മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ ചുമത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ജോർജ് സെബാസ്റ്റ്യൻ ആരോപിച്ചു. ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുമായി ഡേവിഡ് ബാബു ബന്ധപ്പെടുന്നുണ്ട്. ഭോപ്പാലിലെ സിഎംഐ പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. സിറിൽ ജോസ് കുറ്റ്യാനിക്കലിന്റെ്റെ നിവേദനം ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു നൽകിയിട്ടുണ്ട്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision