2024 മെയ് 27ന് പാപ്പാ തായ്‌ലൻഡിൽ നിന്നുള്ള ബുദ്ധ സന്യാസിമാരുടെ പ്രതിനിധി സംഘത്തെ വത്തിക്കാനിലേക്ക് സ്വാഗതം ചെയ്തു. കത്തോലിക്കാ സഭയും ബുദ്ധമത സമൂഹവും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തെ പാപ്പാ ഉയർത്തിക്കാട്ടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
2019 നവംബറിൽ തായ്ലാന്റ് സന്ദർശന സമയത്തിൽ തനിക്ക് ലഭിച്ച അസാധാരണമായ ആതിഥ്യമര്യാദയ്ക്ക് പാപ്പാ നന്ദി അറിയിച്ചു. രണ്ട് മത പാരമ്പര്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനവും ആഴത്തിലുള്ള ബന്ധവും അടിവരയിട്ടുകൊണ്ട് തായ്‌ലൻഡിലെ പരമോന്നത പാത്രിയാർക്കീസിന് പാപ്പാ സ്നേഹപൂർവ്വമായ ആശംസകൾ നേർന്നു.
കഴിഞ്ഞ നവംബറിൽ തായ്‌ലാൻഡിൽ ഏഷ്യയിലെമ്പാടും നിന്നുള്ള 150-ലധികം പേർ പങ്കെടുത്ത ഏഴാമത് ബുദ്ധ-ക്രിസ്ത്യൻ കൊളോക്വിയത്തെ പ്രശംസിച്ച പാപ്പാ അതിന്റെ പ്രഖ്യാപനങ്ങളിൽ നിന്നുമെടുത്ത വാക്കുകളാണ് സന്ദേശത്തിൽ എടുത്തു പറഞ്ഞു.