പാലാ:സംയുക്ത ടേഡ് യൂണിയനുകളുടെയും ഇടതുപക്ഷ കർഷകസംഘടനകളുടെയും നേതൃത്വത്തിൻ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ നിയോജക മണ്ഡലം തല പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പാലാ സി.പി.ഐ (എം) ഓഫീസിൽ നിയോജക മണ്ഡലം നേതൃ യോഗം ചേർന്ന് ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ തീരുമാനിച്ചു.
കിസാൻ സഭ ജില്ലാ പ്രസിഡന്റ് വി.റ്റി. തോമസ് അദ്ധ്യക്ഷനായിരുന്നു. കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, നാഷണലിസ്റ്റ് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, സി.ഐ.റ്റി.യു ഏരിയാ സെക്രട്ടറി റ്റി.ആർ. വേണുഗോപാൽ, കർഷക സംഘം ഏരിയാ സെക്രട്ടറി വി.ജി. വിജയകുമാർ, എ.ഐ.റ്റി.യു.സി. മണ്ഡലം സെക്രട്ടറി അഡ്വ:P R തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ നേതാക്കളായ ഷാർളി മാത്യു, ജോസുകുട്ടി പൂവേലിൽ, കെ.എസ്.മാധവൻ, അപ്പച്ചൻ നെടുംപള്ളി, പി.ജെ. വർഗീസ്, ബിജു . റ്റി. ബി, കെ.ഭാസ്കരൻ നായർ , പി. അജേഷ്, ഗോപി പുറക്കാട്ട്, ടോമി തകടിയേൽ, ജയ്സൺ ജോസഫ് , അജി സെബാസ്റ്റ്യൻ, പി.വി.ചാക്കോ , പി.കെ.രവികുമാർ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം കൊടുത്തു. 18-ാം തീയതി ശനിയാഴ്ച എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും മണ്ഡലം തല നേതൃയോഗം ചേരുന്നതിന് തീരുമാനിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision