പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രജതജൂബിലി ആഘോഷവും അവാർഡ് ദാനവും ജൂലൈ 16 ന്

Date:

ഇന്ത്യൻ സിവിൽ സർവ്വീസിലേയ്ക്ക് 347 ഉന്നത ഉദ്യോഗസ്ഥരെ സംഭാവന ചെയ്ത പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലനമികവിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നു.

രജതജൂബിലി ആഘോഷവും കേരള ചീഫ് സെക്രട്ടറി ആയിരുന്ന ശ്രി. കെ. ജെ.മാത്യു ഐ.എ.എസ്. മെമ്മോറിയൽ അവാർഡ് വിതരണവും പശ്ചിമബം ഗാൾ ഗവർണറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറുമായിരുന്നു ആദരണീയനായ ഡോ.സി.വി. ആനന്ദബോസ് ഐ.എ.എസ്. 16-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നിർവ്വഹിക്കും. സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അരുണാപുരത്തുള്ള പുതിയ ആസ്ഥാനമന്ദിരത്തിൽ ചേരുന്ന യോഗത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആദ്ധ്യക്ഷ്യം വഹിക്കുകയും ജോസ് കെ.മാണി എം.പി., മാണി സി. കാപ്പൻ എം .എൽ.എ, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനുമായ മോൺ.ജെയിംസ് പാലക്കൽ എന്നിവർ ആശംസകൾ നേരുകയും ചെയ്യും. മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്തും പ്രിൻസിപ്പൽ ഡോ. വി.വി.ജോർജ്ജു കുട്ടി ഒട്ടലാങ്കലും യോഗത്തിൽ സംസാരിക്കും.
ചങ്ങനാശ്ശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പളളി രൂപതകളുടെയും സംയുക്ത സംരംഭമായി 1998 ൽ തുടക്കം കുറിച്ചതാണ് കേരളത്തിലെ ആദ്യ ഐ.എ. എസ്. പരിശീലനകേന്ദ്രമായ പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട്. പാലാ സെന്റ് തോമസ് കോളേജിന്റെ പ്രാരംഭ കെട്ടിടത്തിൽ ആരംഭിച്ച ഈ പരിശീലനകേന്ദ്രം 2021 മുതൽ ആധുനിക സൗകര്യങ്ങളും വിശാലമായ ലൈബ്രറിയും പഠന ക്യുബിക്കിളുകളുമുള്ള പുതിയ ക്യാമ്പസിൽ പ്രവർത്തിച്ചു തുടങ്ങി. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ തിരുവനന്തപുരത്തുള്ള ലൂർദ്ദ് സെന്ററിൽ പ്രവർത്തിക്കുന്ന സെന്ററും മാർ ഈവാനി യോസ് കോളേജ് തിരുവനന്തപുരം, എസ്.എച്ച് കോളേജ് തേവര, ദേവഗിരി കോളേജ് കോഴിക്കോട്, സഹൃദയ കോളേജ് കൊടകര എന്നിവടങ്ങളിലെ ഓഫ് ക്യാമ്പസ് സെന്ററു കളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ വളർച്ചയുടെ നാഴികക്കല്ലുകൾ തന്നെ.
അശ്വതി എസ്., സുജ കെ. മേനോൻ, റ്റിവി അനുപമ, ഹരിത വി.കുമാർ, ഡോ.വി. ശ്രീറാം, ആൽബി ജോൺ വർഗ്ഗീസ്, ഡോ. രേണുരാജ്, എന്നിവർ 10 ൽ താഴെ റാങ്കോടെ ഐ.എ.എസ് നേടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിമാനമായി മാറിയവരാണ്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ മറ്റനേകർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിലും ചെയ്യുന്നു. 52 പേരെ ഈ വർഷം പ്രിലിമിനറി പരീക്ഷ പാസാക്കി ചരിത്ര വിജയം നേടുവാനും കഴിഞ്ഞു.
ഡിഗ്രിയോ പി.ജിയോ കഴിഞ്ഞവർക്കുളള ഫുൾ ടൈം കോഴ്സിനു പുറമേ ഡിഗ്രി, ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുളള പരിശീലനവും ഇവിടെ നട ത്തിവരുന്നു. 2023 ഓഗസ്റ്റ് മുതൽ പി.എസ്.സി.കോച്ചിംഗിനും തുടക്കം കുറിക്കും, വാർത്താ സമ്മേളനത്തിൽ മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രിൻസിപ്പൽ ഡോ. വി. വി. ജോർജ്ജുകുട്ടി ഒട്ടലാങ്കൽ, വൈസ് പ്രിൻസിപ്പൽ ഡോ. ബേബി തോമസ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സിന്ധു ജോസഫ് (48)

ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  22

2024 സെപ്റ്റംബർ   22   ഞായർ    1199 കന്നി   06 വാർത്തകൾ മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന്...

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...