ഖുറാൻ അവഹേളിക്കപ്പെട്ടുവെന്നാരോപിച്ച് പ്രകോപിതരായ മുസ്ലീം സമൂഹം അഴിച്ചുവിട്ട ആക്രമണത്തില്‍ ഭവനം തകര്‍ക്കപ്പെട്ട 100 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നഷ്ട്ടപരിഹാരം പ്രഖ്യാപിച്ച് പാക്ക് ഭരണകൂടം.
വീട് നഷ്ടപ്പെട്ട നൂറു പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കു രണ്ട് മില്യൺ പാക്കിസ്ഥാൻ റുപ്പീ (അഞ്ചരലക്ഷം ഇന്ത്യന്‍ രൂപ) വീതം നഷ്ടപരിഹാരം നൽകുമെന്ന് ഇന്നലെ പാക്ക് സര്‍ക്കാര്‍ അറിയിച്ചു. അക്രമം നടന്ന പഞ്ചാബിലെ ജരൻവാല സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി, ട്വിറ്ററില്‍ നഷ്ടപരിഹാര പ്രഖ്യാപനം നടത്തുകയായിരിന്നു.നിരവധി ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരുടെ ഭവനങ്ങളും അക്രമികള്‍ നാമാവശേഷമാക്കി. ഇത് പാക്കിസ്ഥാന്റെ പ്രതിച്ഛായക്കു കാര്യമായ മങ്ങല്‍ ഏല്‍പ്പിച്ചിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision