പാക്കിസ്ഥാനിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20, ഞായറാഴ്ച സവിശേഷ സമാധാന പ്രാർത്ഥനാദിനം
പാക്കിസ്ഥാനിലെ കത്തോലിക്കാ സമൂഹങ്ങൾക്ക് ശാന്തി ലഭിക്കുന്നതിന് സമാധാന പ്രാർത്ഥനാദിനം ആചരിക്കുന്നു.
പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ ആഹ്വാനപ്രകാരം ആഗസ്റ്റ് 20, ഞായറാഴ്ചയാണ് ഈ സവിശേഷ സമാധാന പ്രാർത്ഥനാദിനാചരണം.
ദൈവദൂഷണനിരോധന നിയമം ദുർവിനിയോഗം ചെയ്ത് ക്രൈസ്തവ ന്യൂനപക്ഷവിരുദ്ധ അതിക്രമങ്ങൾ പതിവാക്കിയിരിക്കുന്ന പാക്കിസ്ഥാനിൽ, നിരക്ഷരനായ സലീം മസ്സീ എന്നൊരു ക്രൈസ്തവൻ ഖുറാനെ നിന്ദിച്ചു എന്നാരോപിച്ച് ആഗസ്റ്റ് 16-ന് ഒരു കൂട്ടം മുസ്ലിങ്ങൾ അന്നാട്ടിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലുള്ള ജരൺവ്വാലാ പ്രദേശത്ത് ക്രൈസ്തവ ദേവാലയം അഗ്നിക്കിരയാക്കിയതുൾപ്പെടയുള്ള ക്രിസ്തീയവിരുദ്ധാക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദിനാചരണം. ഈ ആക്രമണങ്ങളിൽ നിരവധി ക്രിസ്തീയ ദേവാലയങ്ങളും ക്രൈസ്തവരുടെ വീടുകളും തകർക്കപ്പെട്ടു.