വത്തിക്കാന്‍ സിറ്റി: യേശു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.
പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഇന്നലെ കുരിശിന്റെ വഴിയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ലിസ്ബണിലെ എഡ്വേർഡോ ഏഴാമൻ പാർക്കിൽ നല്‍കിയ സന്ദേശത്തില്‍ “ജീവിതത്തിൽ നിങ്ങളെ കരയിപ്പിക്കുന്നതെന്താണെന്ന് യേശുവിനോട് പറയുന്നതിന്” ഒരു നിമിഷം നിശബ്ദത പാലിക്കണമെന്നും പറഞ്ഞു.
ഏകദേശം 8,00,000 യുവജനങ്ങളാണ് പാപ്പയുടെ സന്ദേശം കേട്ടത്. യേശു തന്റെ ആർദ്രതയാൽ നമ്മുടെ മറഞ്ഞിരിക്കുന്ന കണ്ണുനീർ തുടയ്ക്കുന്നു. നമ്മുടെ ഏകാന്തത തന്റെ സാമീപ്യത്താൽ നിറയ്ക്കാൻ യേശു ആഗ്രഹിക്കുകയാണ്. നമ്മുടെ ഹൃദയത്തിൽ ഏറ്റവും കൂടുതൽ കൊത്തിവെച്ചിരിക്കുന്ന പാത കാൽവരി പാതയാണ്, കുരിശിന്റെ പാതയാണ്, ഇന്ന് നിങ്ങൾ കുരിശിന്റെ പാത പുനരുജ്ജീവിപ്പിക്കാൻ പ്രാർത്ഥനയോടെ പോകുന്നു. യേശു കടന്നുപോകുന്നത് നോക്കാം, അവനോടൊപ്പം നടക്കാമെന്നും പാപ്പ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision