യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി
അടുത്തിടെ റിലീസ് ചെയ്ത ‘ആന്റണി’ സിനിമയിലെ വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ നിയമപോരാട്ടം നേടി വിജയം നേടിയ യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവ് ക്രിസ്തു വിശ്വാസത്തിന് വേണ്ടി നടത്തിയ ഒറ്റയാള്‍ നിയമപോരാട്ടത്തില്‍ ഒടുവില്‍ അനുകൂല വിധി നേടുകയായിരിന്നു. സിനിമയിലെ വിശുദ്ധ ബൈബിളിനുള്ളില്‍ വെട്ടിമാറ്റിയ സ്ഥലത്തു തോക്ക് ഉള്‍ക്കൊള്ളിച്ചുള്ള രംഗമാണ് വിവാദമായത്. രംഗം കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നിയിരിന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്നു ജോജി ‘പ്രവാചകശബ്ദ’ത്തോട് പറഞ്ഞു.
നിരവധി പേരാണ് ഈ പോസ്റ്റ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സിനിമയുടെ പോസ്റ്റര്‍ പോസ്റ്റിനോടൊപ്പം ഉപയോഗിച്ചതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ കോപ്പിറൈറ്റ് ലംഘനംചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് നല്കിയ പരാതിയില്‍ പോസ്റ്റ് അപ്രത്യക്ഷമായി. വിഷയത്തില്‍ തുടര്‍ന്നും ഇടപെടണമെന്ന ശക്തമായ തോന്നല്‍ ഉണ്ടായതോടെയാണ് ഇടവകാംഗമായ അഭിഭാഷകനെ സമീപിച്ചത്. ആദ്യപടിയായി സിനിമയിലെ രംഗം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിന് പരാതി അയയ്ക്കുകയാണ് ചെയ്തത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision