പാപ്പായെയും യുവജനങ്ങളെയും കാത്ത് തെക്കൻ കൊറിയ
2023-ലെ ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച, അടുത്ത ലോകായുവജനദിനം നടക്കുന്ന നഗരത്തിന്റെ പേര് പാപ്പാ അറിയിച്ചു. യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന് കിഴക്കൻ ഏഷ്യയിലേക്ക് കത്തോലിക്കാ യുവജനങ്ങളുടെ അടുത്ത സമ്മേളനവേദി.
027-ൽ നടക്കുവാനിരിക്കുന്ന അടുത്ത ലോകായുവജനദിനാഘോഷം തെക്കൻ കൊറിയയുടെ തലസ്ഥാനമായ സോൾ നഗരത്തിൽ നടക്കുമെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച വിശുദ്ധ കുർബാനയുടെ അവസാനമാണ് അടുത്ത ലോകായുവജനദിനത്തിലേക്ക് പാപ്പാ ഏവരെയും ക്ഷണിച്ചത്.
1995-ൽ ഫിലിപ്പീൻസിൽ വച്ച് നടന്ന ലോകായുവജനദിനാഘോഷത്തിന് ശേഷം ഇതാദ്യമായാണ് ഏഷ്യയിൽ കത്തോലിക്കാ യുവജനങ്ങൾ ഒരുമിച്ച് കൂടുവാൻ പോകുന്നത്. ഏഷ്യൻ ഭൂഖണ്ഡത്തിലെ കത്തോലിക്കാ യുവജനത്തിനും, കത്തോലിക്കാ സഭയ്ക്കും തങ്ങളുടെ വിശ്വാസജീവിതസാക്ഷ്യത്തിന് ഒരു വേദികൂടിയാകും സോളിൽ നടക്കുവാൻ പോകുന്ന ലോകായുവജനദിനാഘോഷം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision