തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി 18 വയസ്സുവരെ കാത്തുനിൽക്കണ്ടെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ.18 വയസ്സ് തികഞ്ഞവർക്കാണ് നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനവസരം.ഇതിൽ മാറ്റം വരുത്തിയാണ് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വിഞ്ജാപനം.17 വയസ്സ് തികഞ്ഞുകഴിഞ്ഞാൽ മുൻകൂറായി വോട്ടർ പട്ടികയിൽ പേരുചേർക്കാം. കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.എല്ലാ മൂന്നുമാസം കൂടുമ്പോഴും വോട്ടർ പട്ടിക പുതുക്കും. പതിനെട്ട് വയസ്സ് തികയുന്ന പാദത്തിൽ പേര് വോട്ടർ പട്ടികയിൽ ഇടം നേടുകയും തിരിച്ചറിയൽ കാർഡ് കയ്യിലെത്തുകയും ചെയ്യും.
17 വയസ് ആയോ….? വോട്ടർ പട്ടികയിൽ പേര് ചേർക്കാം
Date: