സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ

Date:

കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും കല്യാൺ രൂപതാംഗമായ റവ. ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ നിയമിതനായി. ഈ ചുമതലകൾ വഹിച്ചിരുന്ന റവ. ഫാ. തോമസ് ആദോപ്പിള്ളിൽ കോട്ടയം അതിരൂപതയുടെ ജുഡീഷ്യൽ വികാരിയായും ചാൻസലറായും നിയമിതനായതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. എലുവത്തിങ്കലിനെ നിയമിച്ചിരിക്കുന്നത്. സീറോമലബാർ മിഷൻ, സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലനശുശ്രൂഷയ്ക്കുമായുമായുള്ള കമ്മീഷൻ, ദളിത് വികാസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും. 1995ൽ വൈദികനായ ഫാ. എലുവത്തിങ്കൽ തൃശൂർ അതിരൂപതയിലെ ചൊവ്വൂർ ഇടവകാംഗമാണ്. കല്യാൺ, ഷംഷാബാദ് രൂപതകളുടെ വികാരി ജനറൽ, ജുഡീഷ്യൽ വികാരി, ചാൻസലർ എന്നീ ചുമതലകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. എം.എസ്.ടി. സമർപ്പിത സമൂഹാംഗമായ റവ. ഫാ. സിജു അഴകത്താണ് കഴിഞ്ഞ ആറു വർഷങ്ങളായി ഈ ശുശ്രൂഷകൾ നിർവഹിച്ചിരുന്നത്. സഭാകാര്യാലയത്തിൽ ശുശ്രൂഷ ചെയ്തിരുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗമായ റവ. ഫാ. ജോർജ് മഠത്തിപ്പറമ്പിൽ തന്റെ സേവനം പൂർത്തിയാക്കിയതിനാൽ അദ്ദേഹത്തിനും യാത്രയയപ്പ് നൽകി.

Appellate Safe Environment കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനായ റവ. ഫാ. ജോർജ് തെക്കേക്കരയയെയും കമ്മിറ്റി അംഗമായി റവ. ഫാ. ജെയിംസ് തലച്ചെല്ലൂരിനെയും നിയമിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ ഫിനാൻസ് ഓഫീസറായി ശുശ്രൂഷ ചെയ്തുവരുന്ന പാലാ രൂപതാംഗമായ റവ. ഫാ. ജോസഫ് തോലാനിക്കലിനെ അഞ്ചു വർഷത്തേക്കുകൂടി പുനർനിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കരയിലെ തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി...

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...