നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്

Date:

ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയെട്ടു വർഷം പൂർത്തിയാകുന്നു.

നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ.

ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി.ഫ്രാൻസീസ് സേവ്യറിന്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കു എതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രൈസ്തവ വിശ്വാസത്തെ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും നാഗസാക്കിയിലെ കത്തോലിക്കാ സമൂഹം നീണ്ട 250 വർഷം രഹസ്യമായി അവരുടെ വിശ്വാസം കാത്തു സൂക്ഷിച്ചു. 1859 ൽ ജപ്പാനും ഫ്രാൻസും തമ്മിലുള്ള വ്യാപാര കരാർ മൂലം വിദേശിയർക്കു നാഗാസാക്കിയിൽ ഒരു പള്ളി പണിയാൻ അനുവാദം കിട്ടി അതാണ് ഔറ കത്തീഡ്രൽ. ഫ്രാൻസിൽ നിന്നുള്ള വൈദീകരായിരുന്നു അജപാലന ശുശ്രൂഷ നടത്തിയിരുന്നത്.

1865 ൽ നാഗസാക്കിയിലെ കത്തോലിക്കർ രഹസ്യമായി നാലു ദേവാലയങ്ങൾ നിർമ്മിച്ചു. 1868ൽ ക്രൈസ്തവർക്കെതിരെയുള്ള മത മർദ്ദനം വീണ്ടും ജപ്പാനിൽ ആരംഭിക്കുകയും തൽഫലമായി നാഗസാക്കിയിലെ മൂവായിരത്തിലധികം കത്തോലിക്കരെ നാടുകടത്തുകയും ചെയ്തു. ക്രിസ്തുമതത്തിനെതിരായ നിരോധനം 1873 ൽ റദ്ദാക്കിയതിനാൽ നാടുകടത്തപ്പെട്ടവർ തിരികെ എത്തി. 1880 കളുടെ ആരംഭത്തിൽ നാഗാസാക്കിയിലെ ഉറാക്കാമി പ്രദേശത്തു തന്നെ അയ്യായിരത്തോളം കത്തോലിക്കർ ഉണ്ടായിരുന്നു. 1880 ആഗസ്റ്റു മാസം പതിനഞ്ചാം തീയതി താൽക്കാലികമായി ഉണ്ടാക്കിയ ചാപ്പലിൽ അവർ വിശുദ്ധ ബലി അർപ്പിച്ചു.

1889 ൽ ജപ്പാനിലെ ഭരണഘടന മത സാതന്ത്രത്തിനു അനുവാദം നൽകി. 1914 ൽ ഉറാകാമി കത്തിഡ്രൽ (Immaculate Conception Cathedral or the St. Mary’s Cathedral) നാഗസാക്കി നഗരത്തിൽ പണികഴിപ്പിച്ചു. ഫ്രാൻസിൽ നിന്നുള്ള മിഷനറി വൈദീകരാണ് അതിനു നേതൃത്വം നൽകിയത്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമായിരുന്നു ഇത്. മൂന്നു വർഷങ്ങൾക്കു ശേഷം പള്ളിക്കകത്തു തടികൊണ്ടു അൾത്താരയുടെ ഭാഗം നവീകരിച്ചു. തടികൊണ്ടുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു തീരുസ്വരൂപമായിരുന്നു അതിന്റെ ഏറ്റവും വലിയ സവിശേഷത.

1945 ആഗസ്റ്റ് 9ന്, രാവിലെ 11:02 നു അമേരിക്കൻ സൈന്യം രണ്ടാമത്തെ ആറ്റംബോംബ് നാഗാസാക്കി നഗരത്തിൽ വർഷിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങൾ തൽക്ഷണം മരണമടഞ്ഞു. ഉറാകാമി താഴ്‌വരയുടെ അഞ്ഞൂറു മീറ്റർ പരിധിയിലാണ് ബോംബ് പതിച്ചത്. പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനൊരുക്കമായി വിശ്വാസികൾ കുമ്പസാരത്തിനെത്തിയ സമയമായിരുന്നു. ബോംബു സ്ഫോടനം നടക്കുമ്പോൾ ദേവാലയത്തിൽ ഉണ്ടായിരുന്ന 24 വിശ്വാസികളും രണ്ടു വൈദീകരും തൽക്ഷണം മരിച്ചു. ദേവാലയം പൂർണ്ണമായും കത്തിനശിച്ചു. ഉറാകാമി ഇടവകയിലെ 12,000 വിശ്വസികളിൽ 8500 പേർ ആ ദിനം തന്നെ മരണത്തിനു കീഴടങ്ങി. ജപ്പാൻ കീഴടങ്ങി . രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...