ശിക്ഷാനിയമ-നീതിന്യായ സംവിധാന ഭേദഗതികൾ അടങ്ങിയ മോത്തു പ്രോപ്രിയൊ ഫ്രാൻസീസ് പാപ്പാ പന്ത്രണ്ടാം തീയതി ബുധനാഴ്ച (12/04/23) പുറപ്പെടുവിച്ചു.
വത്തിക്കാൻറെ ശിക്ഷാനിയമത്തിലും നീതിന്യായ വ്യവസ്ഥയിലും പാപ്പാ ഭേദഗതി വരുത്തി.
ഈ ഭേദഗതികൾ അടങ്ങിയ സ്വയാധികാര പ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊ” ഫ്രാൻസീസ് പാപ്പാ പന്ത്രണ്ടാം തീയതി ബുധനാഴ്ച (12/04/23) പുറപ്പെടുവിച്ചു. പാപ്പാ നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ഈ ഏപ്രിൽ 13-ന്, വ്യാഴാഴ്‌ച (13/04/23) പ്രാബല്യത്തിലായി.
വത്തിക്കാനിൽ, നീതിനിർവ്വഹണ കാര്യങ്ങളിൽ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന ആവശ്യകതകളുടെ വെളിച്ചത്തിലാണ് ഭേദഗതികൾ വരുത്തിയിരിക്കുന്നതെന്ന് പാപ്പാ മോത്തു പ്രോപ്രിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നീതിപാലന സംവിധാനങ്ങൾ ലളിതമാക്കുക, നീതിപരിപാലനം ഉറപ്പുവരുത്തുക, നീതിനിർവ്വണ സംവിധാനങ്ങൾ കൂടുതൽ പ്രവർത്തനക്ഷമാക്കുക തുടങ്ങിയവയാണ് ഈ ഭേദഗതിയുടെ ലക്ഷ്യങ്ങൾ.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision