2024 നവംബർ 29 വ്യാഴം 1199 വൃശ്ചികം 14
വാർത്തകൾ
- ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി
ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് മടക്കി. വീണ്ടും അന്വേഷണം നടത്താൻ കോട്ടയം എസ്.പിക്ക് നിർദേശം നൽകി. എഡിജിപി മനോജ് എബ്രഹാം ആണ് നിർദേശം നൽകിയത്. മൊഴികളിൽ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോർട്ട് മടക്കിയത്.
- ബിജെപി വിട്ട കെപി മധുവിന്റെ കോൺഗ്രസ് പ്രവേശത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും
സംസ്ഥാന- ജില്ലാ നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചു ബിജെപി വിട്ട കെപി മധുവിന്റെ കോൺഗ്രസ് പ്രവേശത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും. ഡൽഹിയിലുള്ള കോൺഗ്രസ് ജില്ലാ നേതാക്കൾ എത്തിയശേഷം മധുവുമായി ചർച്ച നടത്തും. അതിനിടെ ഏതു പാർട്ടിയിലേക്കാണ് പോകുന്നതെന്ന് കെപി മധു നിലപാട് വ്യക്തമാക്കിയിട്ടില്ല. തനിക്ക് പരിഗണന കിട്ടുന്ന ഒരിടതേക്കാകും പോവുകയെന്ന സൂചന മാത്രമാണ് നൽകുന്നത്.
- വിഴിഞ്ഞം മറയാക്കി വൻ സാമ്പത്തിക തട്ടിപ്പ്
വിഴിഞ്ഞം മറയാക്കി വൻ സാമ്പത്തിക തട്ടിപ്പ്. കപ്പൽ ചാലിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വള്ളം സജ്ജീകരിച്ചതിലാണ് ക്രമക്കേട്. വഞ്ചിക്കപ്പെട്ടത് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. 20 വള്ളങ്ങളുടെ വാടകയിനത്തിൽ 16,80,000 രൂപ അദാനി പോർട്ട് നൽകി. വള്ളം നൽകിയ മീൻപിടുത്തക്കാർക്ക് 6,500 രൂപ മുതൽ 8,000 രൂപ വരെ നൽകിയശേഷം പണം തട്ടി എന്നാണ് കണ്ടെത്തൽ. മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു
- വയനാട് ദുരന്തത്തിൽ ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു
റവന്യൂ വകുപ്പിൽ ക്ളർക്കായി നിയമനം. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു . കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും നഷ്ടമായിരുന്നു.
- ITIകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ
ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.KSU നടത്തിയ പ്രതിഷേധത്തിൻ്റെ വിജയമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഐ.റ്റി.ഐ പഠന ക്രമം പുന:ക്രമീകരിക്കുക, ശനിയാഴ്ച്ച അവധി ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ 8 ശനിയാഴ്ച്ചകളിൽ പഠിപ്പുമുടക്ക് സമരം നടത്തുകയും, സർക്കാർ തലത്തിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
- മുനമ്പം ഭൂമിപ്രശ്നത്തിൽ പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കി
ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് സി എൻ മൂന്ന് വിഷയങ്ങളാണ് കമ്മീഷൻ പ്രധാനമായും പരിശോധിക്കുന്നത്. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവയാണ് കമ്മിഷൻ പരിശോധിക്കുക. ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് ശാശ്വതപരിഹാരം കണ്ടെത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ
- പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി
വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. ‘ഞാൻ.. പ്രിയങ്ക ഗാന്ധി വാദ്ര. ഇന്ത്യൻ പാർലിമെൻ്റിൽ ഇനി വയനാടിൻ്റെ, നീതിക്ക് വേണ്ടി,രാജ്യത്തിൻ്റെ ശബ്ദമായി Priyanka Gandhi Vadra’ എന്നാണ് ഷാഫി പറമ്പിൽ കുറിച്ചത്.
- സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമത്തിൽ സർക്കാരിന് തിരിച്ചടി
ഡോക്ടർ കെ ശിവപ്രസാദിന്റെ നിയമനം ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജിയിൽ അടിയന്തിര സ്റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല. വൈസ് ചാൻസിലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ പുതിയ വൈസ് ചാൻസലർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- 40-മത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയ്ക്ക് ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍, പാലാ ആതിഥ്യമരുളും
നവംബര്‍ 29, 30, ഡിസംബര്‍ 1 തിയതികളിലായി, പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കായികമത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ മുഴുവന്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നുമായി 1200 ഓളം കായിക പ്രതിഭകള്‍ കായികമാമാങ്കത്തില്‍ മാറ്റുരയ്ക്കും. കായികമേളയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ചേര്‍ന്ന് പ്രോഗ്രാം, ഫിനാന്‍സ്, അക്കോമഡേഷന്‍, ഫുഡ്, ട്രാക്ക് & ഫീല്‍ഡ് അടക്കം 17 കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സ്വാഗതസംഘം ചെയര്‍മാനും നിയമസഭാസാമാജികനുമായ മാണി .സി.കാപ്പന്‍ എംഎല്‍എ, വര്‍ക്കിംഗ് ചെയര്‍മാനും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രജ്ഞിത്ത് ജി. മീനാഭവന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ.ഷാലിജ് പി.ആര്‍ ( ഡയറക്ടര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), സജിത്ത് ആര്‍.എസ് (സൂപ്രണ്ട് & ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലാണ് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
- റബ്ബർ ബോർഡ് മാർച്ച് – കേന്ദ്ര സർക്കാരിനുള്ള കർഷക താക്കീതാകും: ഡാൻ്റീസ് കൂനാനിക്കൽ
കാഞ്ഞിരമറ്റം : വൻകിട കുത്തക കമ്പനികൾക്കും ടയർവ്യാപാരികൾക്കും വേണ്ടി ഉദാര ഇറക്കുമതി നയം തുടരുന്ന കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ ഭരണത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പാർടി നടത്തുന്ന റബ്ബർ ബോർഡ്മാർച്ച് കേന്ദ്ര സർക്കാരിന് ശക്തമായ കർഷക താക്കീതായി മാറുമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ . അന്തർദേശീയ വിലയും ആഭ്യന്തര വിലയും തമ്മിലുണ്ടാകുന്ന അന്തരം വൻകിട കമ്പനികളുടെ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്നും ആഭ്യന്തര വിപണിയിൽ റബ്ബർലഭ്യത കുറവെന്നു പറഞ്ഞ് ടയർവ്യവസായികൾ തുടരുന്ന അനിയന്ത്രിതമായ ഇറക്കുമതി അവസാനിപ്പിക്കണമെന്നും ഉൽപ്പാദന ചെലവ് അടിസ്ഥാനപ്പെടുത്തി കർഷകർക്ക് ന്യായവില ഉറപ്പാക്കണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കുനാനിക്കൽ പറഞ്ഞു.