പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
നവംബർ 1, 2023  ബുധൻ 1199 തുലാം 15

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

വാർത്തകൾ

🗞🏵 പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണം: ഏകദിന ഉപവാസധർണ്ണ ഇന്ന് . പാലാ: ഭരണഘടനാപരമായി എല്ലാ ജനവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുന്ന നമ്മുടെ രാജ്യത്ത് പട്ടികജാതിയിൽ നിന്ന് ക്രൈസ്തവ മതം സ്വീകരിച്ച ദളിത് ക്രൈസ്തവർക്ക് അർഹമായ നീതി നിഷേധിക്കപ്പെടുന്ന ഭരണകൂടങ്ങൾക്കെതിരെ മനസാക്ഷി ഉണർത്തുവാൻ ലക്ഷ്യം വെച്ചുകൊണ്ട് പരിവർത്തിത ക്രൈസ്തവരെ പട്ടികജാതി സംഭരണ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ദളിത് ക്രിസ്ത്യൻ മഹാജനസഭ – ഡി.സി.എം.എസി.ന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ ഇന്ന് പാലാ കുരിശുപള്ളി അങ്കണത്തിൽ ഏകദിന ഉപവാസ ധർണ്ണ നടത്തപ്പെടും. ഇന്ന് രാവിലെ 10 മണിക്ക് പാലാ രൂപതയുടെ ദളിത് ക്രൈസ്തവ മഹാജന സഭയുടെ പ്രമുഖരായ നേതാക്കന്മാർ നയിക്കുന്ന ഏകദിന ഉപവാസത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
🗞🏵 വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിൽ ഉഗ്രസ്ഫോടനം. 50ലേറെ പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാല യം അറിയിച്ചു. ജീവഹാനി സംബന്ധിച്ച ക ണക്കുകളുടെ യഥാർഥ ചിത്രം വ്യക്തമല്ലെ ന്ന് അധികൃതർ അറിയിച്ചു.
150 പേർക്ക് പരിക്കേറ്റു. നിരവധി പേർ കെട്ടി ടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതാ യും അധികൃതർ അറിയിച്ചു. അഭയാർഥി ക്യാമ്പിൽ ഇസ്രയേലാണ് ആക്രമണം നട ത്തിയതെന്നു ഗാസ ആരോഗ്യമന്ത്രാലയം ആരോപിച്ചു. അതേസമയം ഈ സംഭവ ത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
 
🗞🏵 അഭയാർഥികളായി പാക്കി സ്ഥാൻ അതിർത്തിയിൽ കഴിയുന്ന അ ഫ്ഗാൻ പൗരന്മാർ നാടുകടത്തൽ ഭീഷണിയിൽ. 17 ലക്ഷം വരുന്ന അഭയാർഥികളോട് ന വംബർ ഒന്നിനു മുമ്പ് രാജ്യം വിട്ടു പോക ണമെന്നാണ് പാക്കിസ്ഥാന്റെ അന്ത്യശാസണം .2021ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭര ണം പിടിച്ചെടുത്തതിനു പിന്നാലെ പാക്കി സ്ഥാനിലേക്ക് പാലായനം ചെയ്ത അഭയാർഥികളാണ് ഇവയിലേറെയും.

🗞🏵 സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവ്. ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയാണ് കുതിച്ചുയര്‍ന്നത്. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപയും. ഉത്സവ നാളുകളില്‍ വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

🗞🏵 ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു.

🗞🏵 ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തിയെന്നത് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും കേന്ദ്ര സഹമന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

🗞🏵 വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നതിനിടെ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുറച്ച് സർക്കാർ. ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും സീറ്റ് ബെൽറ്റും ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
 
🗞🏵 നൈപുണ്യ വികസന കോർപേഷൻ അഴിമതി കേസിൽ ആന്ധ്രാപ്രദേ ശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർ ട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നാ യിഡുവിന് ഇടക്കാല ജാമ്യം. നവംബർ 24 വരെയാണ് ആന്ധ്ര ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ജയിലിൽ മതിയായ ചികി ത്സാ സൗകര്യങ്ങൾ കിട്ടുന്നില്ലെന്നും നായി ഡുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

🗞🏵 മേലുകാവിൽ ഓടിക്കൊണ്ടിരു ന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലംഗ കുടുംബം രക്ഷപെട്ടത് തലനാരിഴ യ്ക്കാണ്.രാവിലെ പത്തരയ്ക്ക് മേലുകാവ് സിഎംഎ സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപ മാണ് സംഭവം. കാറിൽനിന്ന് പുക ഉയരുന്ന ത് ശ്രദ്ധയിൽപ്പെട്ട മറ്റ് വാഹനങ്ങളിലെ യാ ത്രക്കാർ ഇവരെ വിവരം അറിയിക്കുകയാ യിരുന്നു.
 
🗞🏵 മണ്ഡലകാലം തുടങ്ങുന്നതിന് മുന്നോടിയായി പമ്പയിൽ അലഞ്ഞുതിരിയുന്ന കാട്ടുപന്നികളെ അർധരാത്രിയിൽ ലോറിയിൽ എത്തിച്ച് മുണ്ടക്കയത്തെ ജന വാസ മേഖലയിൽ തുറന്നുവിട്ടത് വലിയ പ്ര തിഷേധത്തിന് ഇടയാക്കി. വനംവകുപ്പിന്റെ നടപടിക്കെതിരേ പ്രദേശവാസികൾ കടു ത്ത പ്രതിഷേധത്തിലാണ്.
കഴിഞ്ഞ രാത്രിയിലാണ് മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തി, ചെന്നാപ്പാറ മേഖ ലകളിൽ പന്നികളെ എത്തിച്ച് തുറന്നുവിട്ട ത്. പമ്പ ജ്യോതിയുടെ ലോറിയിൽ കൊണ്ടു വന്ന പന്നികളെ പ്രദേശത്ത് തുറന്നുവിടുന്ന തിനെതിരേ നാട്ടുകാർ സംഘടിച്ച് രംഗ ത്തെത്തുകയായിരുന്നു.

🗞🏵 സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു   ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

🗞🏵 എസ്എൻസി ലാവ്ലിൻ കേ സ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിബിഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാ ണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്.കേസ് പരിഗണിക്കുന്ന പുതിയ തീയതി കോടതി വ്യക്തമാക്കിയിട്ടില്ല. ഇത് 36-ാം ത വണയാണ് കേസ് മാറ്റിവയ്ക്കുന്നത്. 2017ൽ സുപ്രീംകോടതിയിലെത്തിയ കേസ് കഴി ഞ്ഞ ആറ് വർഷത്തിനിടെ നാല് ബെഞ്ചുക ളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ട തെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

🗞🏵 അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റ പേര് മാറ്റുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി വിമാനത്താവളം അറിയപ്പെടുക.. പേരുമാറ്റം അടുത്ത വര്‍ഷം ഫെബ്രുവരി 9- ന് നിലവില്‍ വരും. അന്തരിച്ച മുന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ബഹുമാനാര്‍ഥമാണ് പുതിയ പേര് നല്‍കുന്നത്.

🗞🏵 2034-ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. ലോകകപ്പ് വേദിക്കായുള്ള മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്. 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 ആയിരുന്നു. ചൊവ്വാഴ്ച ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി ഫുട്‌ബോള്‍ ഓസ്‌ട്രേലിയ അറിയിക്കുകയായിരുന്നു..
 
🗞🏵 സാറ അബ്ദുല്ലയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി സച്ചിന്‍ പൈലറ്റിന്റെ വെളിപ്പെടുത്തല്‍. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സച്ചിന്‍ വിവാഹ മോചനം വെളിപ്പെടുത്തിയത്.ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളാണ് സച്ചിന്റെ ഭാര്യയായിരുന്ന സാറ അബ്ദുള്ള.

🗞🏵 നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 56 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പുതിയ പട്ടികയില്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.
 
🗞🏵 കളമശ്ശേരി ബോംബ് സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. എറണാകുളം സെഷന്‍സ് കോടതി മാര്‍ട്ടിനെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. കളമശ്ശേരി സ്‌ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി തിരിച്ചറിയല്‍ പരേഡിനും അനുമതി നല്‍കി. പരേഡിന് ശേഷമായിരിക്കും പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.

🗞🏵 ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഗള്‍ഫിലെ ജോലിവിട്ടു നാട്ടില്‍ മടങ്ങിയെത്തി ലോട്ടറി കച്ചവടം ചെയ്ത അനിലിനെ മുക്കാല്‍ കോടി രൂപയുടെ ഉടമയാക്കി ഭാഗ്യദേവതയുടെ അനുഗ്രഹം. വിന്‍–വിൻ ലോട്ടറിയുടെ (WT 465665) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്കാണ്‌ വര്‍ക്കല പുല്ലാന്നിക്കോട്‌ കൊച്ചുവിള വീട്ടില്‍ ആര്‍.അനില്‍കുമാര്‍ (52) അര്‍ഹനായത്.
വാടക കുടിശിക മൂലം വീട്‌ ഒഴിയേണ്ട സാഹചര്യത്തിലാണ്‌ ഭാഗ്യമെത്തിയത്‌.

🗞🏵 ഹമാസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഗാസ വളഞ്ഞും ഗാസയ്ക്കുള്ളിൽ കടന്നും ആക്രമണം നടത്തുന്ന ഇസ്രയേൽ സൈന്യം, ഹമാസിന്റെ ഉന്നത നേതൃത്വത്തിലുള്ളവരെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുന്നു. ഹമാസ് കമാൻഡറായ സാല അൽ അരൗറിയുടെ വെസ്റ്റ് ബാങ്കിലെ കുടുംബ വീട് തകർത്ത ഇസ്രയേൽ സൈന്യം, കൂടുതൽ ഹമാസ് നേതാക്കൾക്കായി തിരച്ചിൽ തുടരുകയാണ്. ഹമാസിന്റെ അധികാര കേന്ദ്രങ്ങളിലുള്ളവരെ തകർത്ത് ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് ഇസ്രയേൽ സൈന്യത്തിന്റെ ലക്ഷ്യം.

🗞🏵 വോട്ടർ പട്ടികയിൽ പേരു ചേർക്കലുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസി ൽദാരെ കൈയേറ്റം ചെയ്തെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റ ഫിന് ഒരു വർഷം തടവും 10,000 രൂപ പിഴ യും. അഷ്റഫ് ഉൾപ്പെടെ നാലു പേർക്ക് കോട തി ഒരു വർഷവും മൂന്ന് മാസവും തടവ് ശി ക്ഷ വിധിച്ചു.

🗞🏵 ഫോണും ഇ-മെയിലും കേന്ദ്ര സർക്കാർ ചോർത്തുന്നെന്ന പരാതിയുമാ യി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നേരത്തേ കോൺഗ്രസ് നേതാക്ക ളായ ശശി തരൂർ, പവൻ ഖേര, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണ മൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത തുടങ്ങവർ ഇതേ ആരോപണവുമായി രംഗ ത്തെത്തിയിരുന്നു.
നേതാക്കളുടെ ആപ്പിൾ ഫോണുകളിലേയ് ക്കാണ് ഇത് സംബന്ധിച്ച സന്ദേശം എത്തിയത്.

🗞🏵 ആന്ധ്ര ട്രെയിനപകടത്തിന് കാരണമായത് ലോക്കോ പൈലറ്റ് സിഗ്നൽ ലംഘിച്ച് കടന്നതാണെന്ന് കണ്ടെത്തൽ. റെയിൽവേ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വിശാഖപട്ടണത്തു നിന്ന് പാലസയിലേക്ക് പോകുകയായിരുന്ന ഒരു പ്രത്യേക പാസഞ്ചർ ട്രെയിനിനു പിന്നിൽ വിശാഖപട്ടണം-റായഗുഡ പാസഞ്ചർ ട്രെയിൻ വന്നിടിക്കുകയായിരുന്നു. 
 
🗞🏵 ജമ്മു കശ്മീരിലെ ബാരമുള്ളയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് വീരമൃത്യു. ഗുലാം മുഹമ്മദ്‌ ദറിനെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്റെ വീടിന് സമീപത്തായിരുന്നു വെടിവയ്പ്പ്. ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

🗞🏵 കോഴിക്കോട് ജാനകിക്കാടില്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്‌സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം
 
🗞🏵 ഓ​ൺ​ലൈ​നി​ൽ വ്യാ​ജ ട്രേ​ഡി​ങ് സൈ​റ്റ് നി​ർ​മി​ച്ച് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത മു​ഖ്യ​പ്ര​തി അ​റ​സ്റ്റിൽ. കാ​സ​ർ​​ഗോഡ് പെ​രു​മ്പ​ള സ്വ​ദേ​ശി ടി. ​റാ​ഷി​ദി​നെ(29)​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

🗞🏵 കുക്കികളുടെ സംഘടനയായവേൾഡ് കുക്കി-സോ ഇന്റലക്ച്വൽ കൗൺ സിൽ (ഡബ്ല്യുകഇസഡ്ഐസി) നിരോധിച്ച് മണിപ്പുർ സർക്കാർ.  മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന അടിയന്തര മന്ത്രിസഭയോഗത്തലാണ് സംഘടനയെ നിരോധിച്ചത്.പോലീസ് ഉദ്യോഗസ്ഥനായ ചിംഗ്തം ആനന്ദ് കുമാറിനെ ഇന്നലെ രാവിലെ ഒരു സംഘം വെടിവച്ചു കൊന്നിരുന്നു. ഇതിനു പിന്നാ ലെയാണ് മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നത്.

🗞🏵 ജെറുസലേമിൽ സമാധാനം സംജാതമാകാന്‍ വിശുദ്ധ വീഥിയില്‍ കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ച് ഫ്രാൻസിസ്കൻ സന്യാസികൾ. സുരക്ഷാ ഭീഷണിയെ തുട

ർന്ന് രണ്ട് ആഴ്ചയായി ദേവാലയത്തിലായിരുന്നു കുരിശിന്റെ വഴി പ്രാർത്ഥന നടന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും, ഉപവാസത്തിന്റെയും ദിനമായ ഒക്ടോബർ 27നാണ് കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...