പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ ന്യൂസ് 🗞🏵
നവംബർ 11, 2023  ശനി 1199 തുലാം 25

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

🗞🏵 മത്സ്യബന്ധനത്തിനിടെ അന്താരാഷ്ട്ര അ തിർത്തി കടന്ന് പിടിയിലായ 80 ഇന്ത്യൻ മത്സ്യ ത്തൊഴിലാളികളെ പാകിസ്ഥാൻ സർക്കാർ മോചിപ്പിച്ചു. പഞ്ചാബിലെ അമൃത്സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളെ സ്വീകരിച്ചു. മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ പാകി സ്ഥാൻ അതിർത്തി കടക്കുകയായിരുന്നുവെന്ന് ജ യിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ  പറഞ്ഞു.
 
🗞🏵 ക്ഷേമപെൻഷനുകൾ അടുത്തയാഴ്ച വിതരണം ചെയ്യുമെന്നു ധനമന്ത്രി കെ.എ ൻ. ബാലഗോപാൽ. അതിനായുള്ള തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. ഇത് സംബന്ധിച്ച ഉത്തര വ് ഉടനിറങ്ങും. അടുത്ത ആഴ്ച പണം നല്കാനു ള്ള ക്രമീകരണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിനു തരാനുള്ള പണം കേന്ദ്രത്തിൽ നിന്നും കിട്ടുന്നില്ല. കേന്ദ്രം കേരളത്തിനു നല്കാ നുള്ള 54,000 കോടി രൂപ നല്കാതെ സംസ്ഥാന ത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

🗞🏵 സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും അധിക ചുമതലയും നൽകിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നു. കൊല്ലം സിറ്റി പൊലീസ്‌ കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച്‌ പൊലീസ്‌ സൂപ്രണ്ടായി നിയമിച്ചു. പകരം, എറണാകുളം റൂറൽ ജില്ലാ പൊലീസ്‌ മേധാവി വിവേക്‌ കുമാറാണ് കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണർ.


 
🗞🏵 സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സ് കഴിയുന്ന  മുറയ്ക്കായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. അഹമ്മദ് ദേവര്‍കോവിലിനു പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണി രാജുവിനു ശേഷം കെ.ബി. ഗണേഷ്‌കുമാറുമായിരിക്കും പുതിയതായി സത്യപ്രതിജ്ഞ ചൊല്ലി മന്ത്രിസ്ഥാനമേറ്റെടുക്കുക.

🗞🏵 വർഷങ്ങളായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നിർജീവമാക്കാൻ നടപടിയുമായി ഗൂഗിൾ. രണ്ടു വർഷത്തിലേറെയായി നിഷ്‌ക്രിയമായി തുടരുന്ന പത്തു ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഈ വർഷം ഡിസംബറിനുള്ളിൽ ഡീആക്ടിവേറ്റ് ചെയ്യുന്നത്. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത് ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങൾ അടക്കം ഉപയോക്താവിനു നഷ്ടമാകും.

🗞🏵 എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. രാത്രിയോടെ എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

🗞🏵 നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ജയറാം, പാർവ്വതി, മാളവിക എന്നിവർ വിവാഹനിശ്ചയ വേദിയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം.

🗞🏵 നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് നിർദ്ദേശം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
 
🗞🏵 ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
അതേ സമയം സംഭവത്തിൽ നിസഹായതയറിയിച്ച് പഞ്ചാബ് രം​ഗത്തെത്തി

🗞🏵 ആ​ഗോളതലത്തിൽതന്നെ ആരോ​ഗ്യഭീഷണിയായി തുടരുന്ന ചിക്കുൻ​ഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രോഗത്തിനെതിരായ വാക്സിൻ പരീക്ഷണം നടന്നു വരികയായിരുന്നു. ഇപ്പോൾ ചിക്കുൻ​ഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അം​ഗീകാരം ലഭിച്ചു. യു.എസ്. ആരോഗ്യമന്ത്രലയം വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്നപേരിൽ പുറത്തിറക്കും.
 
🗞🏵 രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. എംപിമാർക്ക് മുൻകൂറായി പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ നൽകിയിരുന്നു. ഈ വിവരങ്ങൾ മഹുവ മൊയ്ത്ര വഴി ചോർന്നിരിക്കാമെന്നാണ് എത്തിക്സ് കമ്മിറ്റി പറഞ്ഞത്. ജമ്മുകശ്മീർ മണ്ഡല പുനർനിർണ്ണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്

🗞🏵 എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോകളിലെ മുന്നറിയിപ്പ് പരിശോധിച്ച് വരികയാണെന്ന് കാനഡയിലെ ഫെഡറൽ പോലീസ് അറിയിച്ചു.

🗞🏵 ഹീറോ മോട്ടോകോർപ് ചെയർമാനെതിരെ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹീറോ മോട്ടോർകോർപ് ചെയർമാൻ പവൻ മഞ്ചാളിന്റെ ന്യൂഡൽഹിയിലുള്ള 24.95 കോടി രൂപയുടെ മൂന്ന് വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി.

🗞🏵 കൈക്കൂലി ആരോപണക്കേസിൽ, ലോകസഭാംഗത്വം റദ്ദാക്കണമെന്ന ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എത്തിക്‌സ് കമ്മിറ്റി ‘കംഗാരു കോടതി’യാണെന്നും അന്വേഷണം ആരംഭിച്ചത് മുതൽ അവസാനം വരെ കുരങ്ങൻ ബിസിനസ്സ് നടത്തുന്ന പോലെയായിരുന്നു കമ്മിറ്റിയുടെ പെരുമാറ്റമെന്നും മൊയ്ത്ര പരിഹസിച്ചു.

🗞🏵 പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ത്രിപുരയിൽ റാലി സംഘടിപ്പിച്ച് ഇടതുപക്ഷ പാർട്ടി. ഗാസയിൽ ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുംപലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ത്രിപുരയിലെ അഗർത്തലയിലാണ് ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ റാലിയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്.
 
🗞🏵 സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം. പതിമൂന്നു ഇനങ്ങളുടെ വിലയാണ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് ചുമതലപ്പെടുത്തി.

🗞🏵 നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ വിമർശിച്ച് സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകളിൽ ഭരണഘടന നിർദ്ദേശിക്കുന്ന ഏതെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണമെന്ന് കോടതി ഉത്തരിവിട്ടു.
 
🗞🏵 കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ ഭാരതീയ ജനതാ പാർട്ടി കർണാടക ഘടകത്തിന്റെ പുതിയ അധ്യക്ഷനായി നിയമിച്ചു. മുൻ അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് പകരക്കാരനായാണ് വിജയേന്ദ്രയെ നിയമിച്ചത്.  കർണാടക ബിജെപി വൈസ് പ്രസിഡന്റായിരുന്ന വിജയേന്ദ്രയെ സംസ്ഥാനത്തിന്റെ പുതിയ ഇൻചാർജ് ആയി നിയമിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു.

🗞🏵 കാസർഗോഡ് ലഹരിവേട്ട. മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിലായി. 9.021 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവ് വനിതയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് എരിയാൽ വില്ലേജിൽ വാടക വീട്ടിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്നയാളുടെ ഭാര്യ റംസൂണ എസ് ആണ് പിടിയിലായത്.

🗞🏵 കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കരയിൽ പുന്നത്തറ വീട്ടിൽ തോമസിനെ(64)യാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് അറസ്റ്റ് ചെയ്തത്.

🗞🏵 യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി(26)യെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്..ഈ മാസം ഏഴിന് രാവിലെയാണ് അതിരമ്പുഴ പനയത്തികവല ഭാഗത്തുള്ള വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

🗞🏵 വീശിയടിച്ച കാറ്റിൽ ബെവ്‌കോ ഔട്ട്‌ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു. കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് ബെവ്‌കോ ഔട്ട്‌ലെറ്റിൽ വലിയ നാശനഷ്ടം ഉണ്ടായത്. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് സംഭവം. കാറ്റിനിടെ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ റാക്കിലുണ്ടായിരുന്ന കുപ്പികൾ ഒന്നൊന്നായി താഴെ വീണു.

🗞🏵 ലോഡ്ജ് മുറിയിൽ വെടിവെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ്(38) മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ ആണ് വെടിവെച്ച് പരിക്കേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. തുടർന്ന്, ഇയാളെ ഗുരുതര പരിക്കുകളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

🗞🏵 കേരളവർമ്മ കോളേജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്ന് കോടതി പറഞ്ഞു. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി, ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീക്കൗണ്ടിംഗിൽ പരിഗണിച്ചത് എങ്ങനെയെന്ന് ചോദിച്ചു.

🗞🏵 മാതാപിതാക്കൾ മരിച്ച തമിഴ് പെൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വളർത്തച്ഛന് 109 വർഷം കഠിനതടവും ആറേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് അടൂരിലെ പ്രത്യേക അതിവേഗ കോടതി. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന സംരക്ഷ ണത്തിനായി കൈമാറിയ പെൺകുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ച പന്തളം കുരമ്പാല സ്വദേശി തോമസ് സാമുവേലിനാണ് (63) ജസ്റ്റീസ് എ. ഷമീ ർ അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. പി ഴത്തുക പെൺകുട്ടിക്ക് നൽകണമെന്നും ഉത്തരവിലുമുണ്ട്
 
🗞🏵 ഹമാസ് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ 1400 പേരുടെ ഓർമ്മയ്ക്കായി ക്രൈസ്തവ വിശ്വാസികൾ 1400 ലില്ലി ചെടി നടും. ജെറുസലേമിലെ ഇന്റർനാഷണൽ ക്രിസ്ത്യന്‍ എംബസിയുടെ വൈസ് പ്രസിഡന്റും, വക്താവുമായ ഡേവിഡ് പാർസനാണ് ഇക്കാര്യം അറിയിച്ചത്. ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തുന്നതിന് രണ്ടു ദിവസങ്ങൾക്കു മുമ്പ് എഴുന്നൂറോളം ക്രൈസ്തവ തീർത്ഥാടകർ, ഇന്റർനാഷണൽ ക്രിസ്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ ഗാസ അതിർത്തിയിൽ ക്രിസ്ത്യന്‍ എംബസി നേച്ചർ പാർക്കിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

🗞🏵 എഡി 324 നവംബര്‍ 9ന് സില്‍വസ്റ്റര്‍ പാപ്പ കൂദാശ ചെയ്ത സെന്റ്‌ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്ക ദേവാലയത്തിന്റെ ആയിരത്തിഎഴുനൂറാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കു തുടക്കം. റോമന്‍ രൂപതയുടെ കത്തീഡ്രലും റോമിലെ മാര്‍പാപ്പയുടെ ഭദ്രാസനവുമായിരുന്നു ഈ ദേവാലയം. പതിനാലാം നൂറ്റാണ്ടു വരെ പള്ളിയോടു ചേര്‍ന്നുള്ള അരമന പാപ്പയുടെ ഔദ്യോഗിക വസതിയായിരുന്നു. സ്നാപക യോഹന്നാനും, സുവിശേഷകനായ വിശുദ്ധ യോഹന്നാനുമാണ് ഈ പള്ളിയുടെ മധ്യസ്ഥര്‍.

🗞🏵 ഗാസയിലും വിശുദ്ധ നാട്ടിലും സമാധാനം പുലരാന്‍ ജെറുസലേമിലെ കത്തോലിക്ക വിശ്വാസികള്‍ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. ഇന്നലെ നവംബർ 9 വ്യാഴാഴ്ച ജെറുസലേമിൽ സ്ഥിതി ചെയ്യുന്ന കസ്റ്റഡി ഓഫ് ഹോളി ലാൻഡ് ടെറ സാൻക്റ്റ ഹൈസ്‌കൂളില്‍ നടത്തിയ പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. അറബ് കാത്തലിക് സ്‌കൗട്ട് ഗ്രൂപ്പും സബീൽ എക്യുമെനിക്കൽ സെന്ററും ജറുസലേമിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും സംയുക്തമായാണ് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ പി സരിൻ സിപിഐഎം സ്വതന്ത്രനായി മത്സരിക്കും

പാർട്ടി ചിഹ്നമില്ലാതെയായിരിക്കും സരിൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. പൊതു വോട്ടുകൾ കൂടി സമാഹരിക്കുക...

ക്ഷമിക്കാൻ കഴിയാത്ത ഒരുവൻ മാത്രമേയുള്ളൂ, ക്ഷമ ലഭിക്കാത്തവൻ

ദൈവം ഒരിക്കലും തളരുന്നില്ല അവന്റെ സ്നേഹം ക്ഷണിക്കുന്നുമില്ല. ദൈവം എല്ലാവരെയും സ്വീകരിക്കുന്നു....

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് എകെ ബാലൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം...

പരിശുദ്ധാത്മാവ് പ്രത്യാശ പകർന്നുകൊണ്ട് നമ്മുടെ കണ്ണുനീർ തുടയ്ക്കുകയും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു

പരിശുദ്ധാത്മാവ് ഉറപ്പുള്ള ഒരു വഴികാട്ടിയാണെന്നും എല്ലാവരിലൂടെയും എല്ലാ കാര്യങ്ങളിലും അവൻ സംസാരിക്കുന്നതിനാൽ...