പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
നവംബർ 8, 2023  ബുധൻ 1199 തുലാം 22

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision


വാർത്തകൾ

🗞🏵 ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചതിനു പിതാവ് വിഷം കൊടുത്തു കൊലപ്പെടുത്തിയ പതിനാലുകാരി അനുഭവിച്ചത് ക്രൂരപീഡനമെന്ന് പൊലീസ് എഫ്ഐആർ. ആലുവ കരുമാലൂർ സ്വദേശിനി ഫാത്തിമയാണ് പിതാവ് ബലമായി നൽകിയ കളനാശിനി ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. മകളെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശ്രമിച്ചതിന് പിതാവ് അബീസിനെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

🗞🏵 ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവ്.  സ്വർണക്കള്ളക്കടത്തിൽ സ്വപ്ന സുരേഷിന്റെ പങ്കാളിയായിരുന്നു എം.ശിവശങ്കർ എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നു.കേസിൽ നോട്ടിസ് നൽകി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണു പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്. 61.32 കോടി രൂപ വിലവരുന്ന167.03 കിലോഗ്രാം സ്വർണം കടത്താൻ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും കൂട്ടു നിന്നു എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

🗞🏵 ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 71.11 ശതമാനവും മിസോറമില്‍ 77.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഴുവന്‍ പോളിങ് സ്‌റ്റേഷനിലെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വോട്ടുശതമാനം ഇനിയും കൂടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍അറിയിച്ചു.
 
🗞🏵 ബിഹാറിലെ പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക- അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആകെ സംവരണം 75 ശതമാനമാകും. ഇതോടെ ബാക്കിയുണ്ടാകുക 25% മാത്രമാകും. നേരത്തെ ഇത് 40% ആയിരുന്നു.

🗞🏵 ജോലിയിൽനിന്നു പിരിച്ചുവിട്ട പലസ്തീൻകാർക്കു പകരം ഒരു ലക്ഷത്തോളം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജോലിയിൽനിന്ന് പറഞ്ഞയച്ച 90,000ലധികം പലസ്തീൻകാർക്കു പകരമായി ഇന്ത്യയിൽനിന്നുള്ളവരെ ജോലിക്കായി റിക്രൂട്ട് ചെയ്യാൻ അനുമതി തേടി നിര്‍മാണ മേഖലയിലെ കമ്പനികൾ ഇസ്രയേൽ സർക്കാരിനെ സമീപിച്ചതായാണ് വിവരം. 

🗞🏵 പിണറായി സര്‍ക്കാരിനെതിരായ വിമര്‍ശനം കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മാത്രമേ ബില്ലുകളില്‍ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രീം കോടതി വിധി വരെ കാത്ത് നില്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

🗞🏵 വെടിക്കെട്ട് നിരോധനത്തില്‍ ഇടപെട്ട് ഹൈക്കോടതി. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. രാവിലെ 6 മുതല്‍ രാത്രി 10 വരെ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത് പ്രത്യേക സാഹചര്യം നോക്കി അപേക്ഷ പരിഗണിച്ച് കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വെടിക്കോപ്പുകള്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.
 
🗞🏵 സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഇന്ന് ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

🗞🏵 ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയകളിലെ അജ്ഞാത പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്നും പരാതികൾ ലഭിച്ചാൽ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

🗞🏵 കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നമുക്ക് നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ സാധിക്കില്ല. പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രഖ്യാപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 ചൈനീസ് വിപണിയിൽ നിന്നും ഇന്ത്യൻ വിപണിയിലേക്ക് ചേക്കേറി ആഗോള കമ്പനികൾ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ മൂർച്ഛിച്ചതോടെയാണ് രാജ്യാന്തര മേഖലയിൽ നിന്ന് വൻകിട കമ്പനികൾ ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിച്ചത്. വിദേശ കമ്പനികളുടെ വരവോടെ രാജ്യത്ത് നേരിട്ടുള്ള വിദേശ കോർപ്പറേറ്റ് നിക്ഷേപവും കുത്തനെ ഉയർന്നിട്ടുണ്ട്.

🗞🏵 തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യയ്ക്കുമെതിരെയുള്ള കേസ് വീണ്ടും പൊടി തട്ടിയെടുത്ത മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ. ആനന്ദ് വെങ്കടേഷിനെ പ്രകീര്‍ത്തിച്ച്‌ സുപ്രീംകോടതി. ജുഡീഷ്യല്‍ സംവിധാനത്തില്‍ അദ്ദേഹത്തെ പോലെയുള്ള ജഡ്ജിമാരുള്ളതില്‍ ദൈവത്തിന് നന്ദിയെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രിയെയും ഭാര്യയെയും കീഴ്ക്കോടതി വെറുതെവിട്ടെങ്കിലും ആ നടപടി ക്രിമിനല്‍ നീതിന്യായ സംവിധാനത്തെ അട്ടിമറിച്ചു കൊണ്ടാണെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് കണ്ടെത്തിയിരുന്നു. വില്ലുപുരത്ത് നിന്ന് വെല്ലൂരിലെ കോടതിയിലേക്ക് കേസ് മാറ്റിയത് അടക്കം നടപടികള്‍ നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചു.

🗞🏵 തെലങ്കാന തെരഞ്ഞെടുപ്പില്‍ വൻ പ്രകടനം കാഴ്ച വെക്കാൻ ‘ടീം കോണ്‍ഗ്രസ്’ കര്‍ണാടകയില്‍ നിന്ന് തെലങ്കാനയിലേക്ക്. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോണ്‍ഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. തെലങ്കാനയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുക ഇവരായിരിക്കും.

🗞🏵 ഇന്ത്യ തിരയുന്ന ഭീകരനെ പാക്ക് അധിനിവേശ കശ്മീരിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഖാജ ഷാഹിദിനെയാണ് (മിയാൻ മുജാഹിദ്) അജ്ഞാതരാൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നീലം താഴ്​വര സ്വദേശിയായ ഷാഹിദിനെ ഏതാനും ദിവസം മുൻപ് തോക്കുധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു.
 
🗞🏵 ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾ പിഴയായി അടയ്ക്കേണ്ടത് കോടികൾ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവിലാണ് സ്വർണക്കടത്ത് കേസിലെ പ്രതികൾ ഓരോരുത്തരും അടയ്ക്കേണ്ട പിഴ തുക സംബന്ധിച്ച് വ്യക്തമാക്കുന്നത്. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായുള്ള ഉത്തരവിൽ 44 പ്രതികൾ ആകെ 66.60 കോടി രൂപ പിഴയടയ്ക്കണമെന്ന് വ്യക്തമാക്കുന്നു.

🗞🏵 മഹാരാഷ്‌ട്രയിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് മഹായൂതി സഖ്യം (എൻഡിഎ). തിരഞ്ഞെടുപ്പ് നടന്ന 2,359 പഞ്ചായത്തുകളിൽ 1350 ലും അധികാരം പിടിച്ചെടുത്താണ് എൻഡിഎ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേവലം 447 പഞ്ചായത്തുകൾ നേടാൻ മാത്രമേ മഹാ വികാസ് അഘാഡിക്ക് നേടാൻ സാധിച്ചുള്ളു. 743 പഞ്ചായത്തുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയപ്രകടനം കാഴ്ചവെച്ചത്.

🗞🏵 കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് റെയിൽവേ ബോർഡ്. വിഷയത്തിൽ തുടർ ചർച്ച വേണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ദക്ഷിണ റെയിൽവേക്കാണ് ബോർഡ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

🗞🏵 വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശ ആണ് പാര്‍ലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടേതാണ് ശുപാര്‍ശ.

🗞🏵 ഡല്‍ഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീം കോടതി. പഞ്ചാബിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ പോലീസിനെ ഇറക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഒരിഞ്ച് പോലും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി. കെജ്രിവാളിന്റെ മുഖത്തേറ്റ അടിയാണ് കോടതി പരാമര്‍ശങ്ങളെന്ന് ബിജെപി പ്രതികരിച്ചു.
 
🗞🏵 ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഈ വര്‍ഷം ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയില്‍ നടത്താനാണ് സാധ്യതയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 2.0 വ്യത്യസ്ത രീതിയിലായിരിക്കും നടത്തുക. ജാഥയില്‍ കാല്‍നടയായും വാഹനങ്ങള്‍ ഉപയോഗിച്ചും പ്രവര്‍ത്തകര്‍ പങ്കെടുക്കും.

🗞🏵 പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. ദീപാവലി സമയത്തും മറ്റ് ആഘോഷങ്ങളുമായും ബന്ധപ്പെട്ട് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവുകൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദ്ദേശം നൽകി. രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. 
 
🗞🏵 ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്‍റെ പേര് മാറ്റാനൊരുങ്ങി അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷൻ. ഹരിഗഡ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് പാസാക്കി. മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റി​ന്റേതാണ് നിർദ്ദേശം. ഇനി ഈ നിർദ്ദേശം സർക്കാരിന് അയക്കും. എന്നാൽ, ഇത് ആദ്യപടി മാത്രമാണെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാലേ ജില്ലയുടെ പേര് മാറൂ എന്നും ഉടൻ ഭരണാനുമതി ലഭിക്കുമെന്നും അലിഗഡ് മേയർ പ്രശാന്ത് സിംഗാൾ പ്രത്യാശ പ്രകടിപ്പിച്ചു.

🗞 ബെംഗളൂരു അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം (29), കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗമിനി സംഭവസ്ഥലത്തും അബില്‍ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.വിവാഹിതയായ സൗമിനി മാറത്തഹള്ളിയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. നഴ്‌സിങ് റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമയായ അബില്‍ അവിവാഹിതനാണ്.

🗞🏵  ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. കൊടിസുനിയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

🗞🏵 ഇന്ത്യൻ മെഡിക്കൽ അസോസി യേഷന്റെ 2023ലെ മാധ്യമ അവാർഡിന് ദീപിക ന്യൂസ് എഡിറ്റർ ജോൺസൺ പൂവന്തുരുത്ത് അർഹനായി. ദീപികയിൽ പ്രസിദ്ധീകരിച്ച ലഹരിയിൽ വാടുന്ന പെൺപൂക്കൾ എന്ന പരമ്പരയ്ക്കാണ് അവാർഡ്. കേരളത്തിലെ സ്ത്രീകൾക്കിടയിൽ വ്യാപകമാകു ന്ന ലഹരി ഉപയോഗവും അതിന്റെ ദുരന്തവും ചൂ ണ്ടിക്കാട്ടുന്നതായിരുന്നു പരമ്പര. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അട ങ്ങുന്ന അവാർഡ് 12ന്

🗞🏵 കോഴിക്കോട്ട് മാവോയിസ്റ്റ് പിടിയി ൽ. കോഴിക്കോട്- വയനാട് അതിർത്തി വനമേഖലയിൽ വച്ച് വയനാട് സ്വദേശിയെ തണ്ടർബോൾട്ടാണ് പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്ര ത്തിലേക്ക് മാറ്റി. മേഖലയിൽ വൻ പോലീസ് സന്നാഹമുണ്ട്. കാട്ടിൽ കഴിയുന്നവർക്ക് സഹായമെ ത്തിക്കുന്ന ആളാണ് പിടിയിലായതെന്നു സൂചന യുണ്ട്.വയനാട്, കണ്ണൂർ മേഖലകളിലെ സംഘാംഗങ്ങൾ ക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്.

🗞🏵 ഹമാസ് ഭീകര സംഘടനയിലെ ഒരു നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. സെന്‍ട്രല്‍ ക്യാമ്പ് ബ്രിഗേഡിന്റെ കമാന്‍ഡര്‍മാരില്‍ ഒരാളായ വെയ്ല്‍ അസീഫയെയാണ് വധിച്ചത്.ഒക്ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട ഭീകരരില്‍ ഒരാളാണ് അസീഫ

🗞🏵 സുപ്രീം കോടതി വിധി പ്രകാരം എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാർക്കും കാറ്റഗറി നോക്കാതെ 5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് കാസർഗോഡ് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് തുടർചികിത്സയ്ക്കായി പണം അനുവദിക്കണമെന്ന പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് കളക്ടറുടെ മറുപടി.

🗞🏵 ഇസ്രായേൽ – പാലസ്തീൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ രാഷ്ട്രത്തലവൻ ഇബ്രാഹിം റൈസിയുടെ അഭ്യർത്ഥനപ്രകാരം ഫ്രാൻസിസ് പാപ്പ ഫോണില്‍ സംസാരിച്ചു. ഞായറാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്‌ക്കുശേഷമാണ് സംഭാഷണം നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. ഗാസയിൽ വെടിനിർത്തലിനുള്ള പാപ്പയുടെ ആഹ്വാനങ്ങളെ പ്രസിഡന്‍റ് അഭിനന്ദിച്ചു. ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ പാശ്ചാത്യരെ ഓർമ്മിപ്പിക്കണമെന്ന് ഇബ്രാഹിം റൈസി മാർപാപ്പയോട് അഭ്യർത്ഥിച്ചു.
 
🗞🏵 പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ സായുധധാരികളാല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരുടെയും, സെമിനാരി വിദ്യാര്‍ത്ഥികളുടെയും മോചനത്തിനായി ലക്ഷകണക്കിന് നൈജീരിയന്‍ നൈറ ചെലവഴിച്ചുകഴിഞ്ഞുവെന്ന് നൈജീരിയന്‍ മെത്രാന്‍. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മാത്രം മൂന്നു കോടിയിലധികം നൈറ (ഏതാണ്ട് 37,200 ഡോളര്‍) മോചനത്തിനായി മാറ്റിയെന്നു നൈജീരിയയിലെ സൊകോട്ടോ രൂപത മെത്രാന്‍ മാത്യു ഹസ്സന്‍ കുക്ക ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ പങ്കാളിയായ ‘എ.സി.ഐ ആഫ്രിക്ക’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

🗞🏵 പാക്കിസ്ഥാനില്‍ ഇസ്ലാം മതവിശ്വാസി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി ക്രിസ്ത്യന്‍ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. മുഹമ്മദ് അമീർ എന്ന വ്യക്തി തട്ടിക്കൊണ്ടുപോയ തന്റെ മകളെ വിട്ടുനൽകണമെന്ന അഭ്യർത്ഥനയുമായി സംറീൻ എന്ന ക്രൈസ്തവ പെൺകുട്ടിയുടെ പിതാവാണ് ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മുഹമ്മദ് അമീർ ഇതിനോടകം പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. കാനീസ് ഫാത്തിമ എന്ന പേര് പെണ്‍കുട്ടിക്ക് നല്‍കിയെന്നും പിതാവ് ആരോപിച്ചു.

🗞🏵 ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയുടെ അകമ്പടിയോടെ ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസണ്‍’ന്റെ നാലാം ഭാഗം വരുന്നു. ഓണ്‍ലൈനിലൂടെയുള്ള സ്ട്രീമിംഗിന് മുന്‍പായി അടുത്ത വര്‍ഷം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാനാണ് അണിയറക്കാര്‍ പദ്ധതിയിടുന്നത്. പരമ്പരയുടെ മൂവായിരത്തിയഞ്ഞൂറോളം ആരാധകരെ പങ്കെടുപ്പിച്ചുകൊണ്ട് ഡാള്ളസില്‍വെച്ച് നടന്ന ദി ചോസണ്‍ ഇന്‍സിഡേഴ്സ് കോണ്‍ഫറന്‍സില്‍വെച്ചാണ് നാലാം ഭാഗത്തിന്റെ റിലീസിംഗ് സംബന്ധിച്ച പ്രഖ്യാപനം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...