പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
നവംബർ 23 2023  വ്യാഴം 1199 വൃശ്ചികം 7

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 പാലാ രൂപത മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി ഇന്ന് സമാപിക്കും. പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് സമാപിക്കും . ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ വേർപാടിൻ്റെ 37-ാം വാർഷികദിനമായ 21 ന് രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സെയ്‌ൻ്റ് തോമസ് കോളേജിൻ്റെ ബിഷപ് വയലിൽ ഹാളിൽ അസംബ്ലി ഉദ്ഘാടനം ചെയ്ത അസംബ്ലിളി ഇന്ന് സമാപിക്കും.

🗞🏵 വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്താൻ അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ 27ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് സൂക്ഷ്മ പരിശോധന നടത്താൻ സാധിക്കുക. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. ഇതിനായി വോട്ടർ പട്ടിക അതത് താലൂക്ക് ഓഫീസുകളിൽ നിന്ന് കൈപ്പറ്റാനാകും. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് സൂക്ഷ്മ പരിശോധന നടത്താൻ അവസരം നൽകിയിരിക്കുന്നത്.

🗞🏵 ചെമ്മലമറ്റം പള്ളി തിരുനാൾ. ചെമ്മലമറ്റംപന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുനാൾ 24 മുതൽ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന – വൈകുന്നേരം 5 മണിക്ക് തിരുനാൾ കൊടിയേറ്റ് വി.കുർബ്ബാന ലദിഞ്ഞ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ 6.45 ന് നാടകം ജീവിതം സാക്ഷി

🗞🏵 കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു. രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ വിസ സേവനങ്ങൾ പുനരാരംഭിച്ചത്. ടൂറിസ്റ്റ് വിസ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്ന സമീപനം കാനഡ സ്വീകരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു

🗞🏵 കോൺഗ്രസ് സംഘടിപ്പിക്കുന്ന പല സ‌ീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന തിന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്ക്. റാലിയിൽ ആര്യാടൻ ഷൗ ക്കത്ത് പങ്കെടുക്കേണ്ടന്ന് കെപിസിസി നിർദേശി ച്ചു. നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാ ടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. അച്ചടക്ക സ മിതി ശിപാർശയിൽ തീരുമാനം വരാത്തത് കൊ ണ്ടാണ് ഈ നിർദേശം നൽകിയത്.

🗞🏵 നവകേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി മാവോയിസ്റ്റുകളുടെ (സിപിഐഎംഎല്ലിന്റെ) പേരിൽ വയനാട് കളക്ട്രേറ്റിൽ ഭീഷണിക്കത്ത് ലഭിച്ചു. കത്ത് ജില്ലാ ഭരണകൂടം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. രണ്ട് കത്തുകളാണ് കളക്ട്രേറ്റിൽ ലഭിച്ചത്. രണ്ടും വ്യത്യസ്ത‌മായ കൈയക്ഷരത്തിൽ ഉള്ളതാണെ ന്ന് പോലീസ് വ്യക്തമാക്കി. ഭീഷണിക്കത്തു ലഭി ച്ചുവെന്ന വിവരം വയനാട് എസ്‌പി സ്ഥിരീകരിച്ചു.

🗞🏵 28-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. യൂറോപ്യൻ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

🗞🏵 കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
 
🗞🏵 പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഇസ്ലാമികപ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്‌കൂള്‍ അധ്യാപികയോട് വിവരം തുറന്നുപറയുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

🗞🏵 കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ശശി തരൂര്‍ എം.പി. റാലിയില്‍ പങ്കെടുക്കുന്നതിനായി കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 
 
🗞🏵 പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. നിരന്തരമായ ബോധവൽക്കരണത്തിനു ശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണ്. എംഎസ്എ ആയോ ഇ-മെയിലിലൂടെയോ വാട്ട്‌സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് ഒരു കാരണവശാലും മറുപടി നൽകാനോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. 

🗞🏵 നവകേരള സദസ്സിൽ കെ കെ ശൈലജയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനവുമായിട്ടാണ് മുഖ്യമന്ത്രിയെത്തിയത്. 21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്.ആ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഒരു ദുശ്ശകുനം കളികാണാനെത്തിയതോടെ ഇന്ത്യ തോറ്റെന്ന രാഹുലിന്റെ പ്രസംഗം മോദിക്കെതിരെയാണെന്നാണ് ബിജെപി ആരോപിച്ചു. ജനറൽ സെക്രട്ടറി രാധാ മോഹൻ ദാസ് അഗർവാളിന്റെ നേതൃത്വത്തിലാണ് കമ്മീഷനെ സമീപിച്ചത്. 
 
🗞🏵 ഗാസയിൽ തടവിലായിരുന്ന 50 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബന്ദികളെയെല്ലാം ഉടൻ മോചിപ്പിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ദികളെ വിട്ടയച്ച വാർത്തയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

🗞🏵 സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ ഡീപ്‌ ഫേക്ക് ചിത്രങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. തന്റെ പേരില്‍ എക്‌സിലുള്ള അക്കൗണ്ട് വ്യാജമാണെന്നും തന്നെ അനുകരിക്കാനും ആളുകളെ തെറ്റിധരിപ്പിക്കാനും വേണ്ടിയാണ് എക്‌സില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും സാറ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
 
🗞🏵 ഗാസയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മട്ടാഞ്ചേരി ജൂത സിനഗോഗിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി വ്യക്തമാക്കി പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. യന്ത്രത്തോക്കുമായി ആറ് പോലീസുകാരുടെ കാവലുണ്ട്. മുന്‍പ് മൂന്ന് പോലീസുകാരാണ് തോക്കുമായി നിന്നിരുന്നതെന്നും ഇതില്‍ വിശദീകരിക്കുന്നു.

🗞🏵 ഗാസയില്‍ താത്കാലിക വെടിനിര്‍ത്തൽ വ്യാഴാഴ്ച രാവിലെ ആരംഭിക്കും. ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം നാല് ദിവസത്തേക്കാണ് മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്ക് പ്രഖ്യാപിച്ചു. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

🗞🏵 കനത്തമഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. ശബരിമലയിലും മഴയാണ്

🗞🏵 ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. രണ്ട് ഉന്നതഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.

🗞🏵 തായ്‌ലന്‍ഡിനും ശ്രീലങ്കയ്ക്കും പുറമെ വിയറ്റ്നാമും ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവശനം നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് വിയറ്റ്നാമിന്റെ ഈ നിര്‍ണായക തീരുമാനം
 
🗞🏵 വ്യക്തികൾ തമ്മിലുള്ള പ്രതിദിന യുപിഐ ഇടപാടുകൾ പ്രതിദിനം 25 ആക്കാനുള്ള തീരുമാനം ഡിസംബർ 10 മുതൽ മാറ്റം നടപ്പാക്കണമെന്ന് നിർദേശിച്ച് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഉത്തരവിറക്കി. വ്യക്തിഗത ഇടപാടുകൾക്ക് പൊതുവേ ഒരുലക്ഷമാണ് പരിധി. എന്നാൽ ക്യാപ്പിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ്, ചില ബിൽ പേയ്മെന്റുകൾ അടക്കമുള്ളവയിൽ പരിധി 2 ലക്ഷം രൂപ വരെയാണ്. 

🗞🏵 കനത്ത മഴയിൽ പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂരിൽ കൊട്ടതട്ടി മലയുടെ ചെരിവിൽ ഉരുൾപൊട്ടൽ. സമീപത്തു താമസിച്ചിരുന്ന 4 വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉരുൾ പൊട്ടൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള മേഖലകളിലെ ആളുകൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. 
 
🗞🏵 ബിഹാറിനു പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു നിതീഷ് കുമാർ മന്ത്രിസഭ പ്രമേയം പാസാക്കി. ബിഹാർ സർക്കാർ നടത്തിയ ജാതി സർവേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യം വീണ്ടുമുന്നയിക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ബിഹാറിലെ അതിദാരിദ്ര്യ നിർമാർജനത്തിനായി 5 വർഷത്തേക്ക് 2.5 ലക്ഷം കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. 

🗞🏵 ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി ദൗത്യത്തിൽ പങ്കെടുക്കുന്ന മലയാളി രഞ്ജിത് ഇസ്രയേൽ.  തുരങ്കത്തിൽ ഉടൻ ഇരുമ്പു പൈപ്പുകൾ സ്ഥാപിക്കാനാകുമെന്ന് രഞ്ജിത് ഇസ്രയേൽ പറഞ്ഞു. പൈപ്പിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. പ്ലാൻ ബിയാണ് നടപ്പാക്കിയതെന്നും രഞ്ജിത് വ്യക്തമാക്കി. 

🗞🏵 ഊട്ടി–മേട്ടുപ്പാളയം പൈതൃക ട്രെയിൻ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം മൂന്നു ദിവസത്തേക്കു റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. മേട്ടുപ്പാളയത്തുനിന്ന് 15 കിലോമീറ്റർ അകലെ അഡർലിക്കും ഹിൽഗ്രോയ്‌ക്കും മധ്യേയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പാളത്തിൽ നാലിടങ്ങളിൽ മലമുകളിൽനിന്ന് പാറകളും മണ്ണും മരങ്ങളും വീണിരിക്കുകയാണ്. 

🗞🏵 ലോകകപ്പ് ഫൈനൽ കാണുന്നതിനിടെ ടി.വി ഓഫ് ചെയ്തുവെന്നാരോപിച്ച് അച്ഛൻ മകനെ മൊബൈൽ ചാ‍ര്‍ജ‍ര്‍ കൊണ്ട് കഴുത്തുഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാൺപൂർ സ്വദേശിയായ ഗണേഷ് പ്രസാദ് ആണ് മകൻ ദീപക്കിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച നടന്ന ദാരുണ സംഭവത്തിൽ പോലീസ് പ്രസാദിനെ അറസ്റ്റ് ചെയ്തു.

🗞🏵 പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേര്‍ പഞ്ചാബില്‍ പിടിയിലായി. ഐഎസ് പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ബട്ടിന്‍ഡയില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. 

🗞🏵 യൂത്ത് കോൺഗ്രസ് നേതാക്കളുടെ പക്കൽ നിന്ന് 24 വ്യാജ കാർഡുകൾ അന്വേഷണ സംഘം കണ്ടെടുത്തു. കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത അഭി വിക്രമിന്റെ ഫോണില്‍ നിന്നും ബിനിലിന്റെ ലാപ്ടോപ്പില്‍ നിന്നുമാണ് വ്യാജ ഐ ഡി കാർഡുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം അടൂരിൽ അഭി വിക്രമിന്റെയും ബിനിൽ ബിനുവിന്റെയും വീട്ടിൽ നടത്തിയ പോലീസ് പരിശോധനയിൽ ലാപ് ടോപ്പും ഫോണും പിടിച്ചെടുത്തിരുന്നു.
 
🗞🏵 ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. വിദേശത്ത് നിന്നെത്തിയ കൊല്ലം ചടയമംഗലം ആയൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ ആത്മഹത്യയിലും ഭാര്യയുടെ ഒളിച്ചോട്ടത്തിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

🗞🏵 തലസ്ഥാനത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. മേനംകുളത്ത് വച്ചാണ് ഏഴു ഗ്രാം എംഡിഎംഎ വിൽപ്പനയ്ക്കാ യി കൊണ്ടുവന്ന യുവാക്കളെ എക്സൈസ് സർ ക്കിൾ ഇൻസ്പെക്ടർ എസ്‌.എസ്. ഷിജുവിന്റെ നേ തൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കണിയാപുരം സ്വദേശികളായ മുഹമ്മദ് ഹാരിസ്, നാസിൽ എന്നിവരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറും എക് സൈസ് കസ്റ്റഡിയിൽ എടുത്തു.

🗞🏵 കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയില്‍ ഉളളതാണ് ഏജന്‍സി. എസ് 1447 ആണ് ഏജന്‍സി നമ്പര്‍. 300 രൂപയാണ് ടിക്കറ്റ് വില.

🗞🏵 യേശുവിന്റെ ജനനനിമിഷങ്ങളെ ജീവനുള്ള കഥാപാത്രങ്ങളെ കൊണ്ട് ഇറ്റലിയിലെ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് അസീസ്സി ആദ്യമായി പുനരാവിഷ്ക്കരിച്ചതിന്റെ എണ്ണൂറാം വാർഷികത്തിൽ, പുൽക്കൂട്ടിൽ വിവിധങ്ങളായ കഥാപാത്രങ്ങളുടെ ഔന്നത്യവും, പ്രത്യേകതയും എടുത്തുകാണിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ രചിച്ച ‘എന്റെ പുൽക്കൂട്’ (il mio presepe) എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.  നവംബർ ഇരുപത്തിയൊന്നാം തീയതിയാണ് പുസ്തകം പ്രകാശനം ചെയ്തത്.തന്റെ അജപാലനശുശ്രൂഷയുടെ വിവിധ അവസരങ്ങളിൽ യേശുവിന്റെ ജനനരംഗത്തെ സംബന്ധിച്ചും, പുൽക്കൂട്ടിലെ വിവിധ സംഭവ കഥാപാത്രങ്ങളെ സംബന്ധിച്ചും നടത്തിയ വിചിന്തനങ്ങളും, പ്രസംഗങ്ങളും, ധ്യാനങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 
 
🗞🏵 2024 തുർക്കിയിലെ കത്തോലിക്ക സഭ ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കുവാന്‍ തീരുമാനമെടുത്തു. തുർക്കി ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റും ഇസ്മിർ ആർച്ച് ബിഷപ്പുമായ മാർട്ടിൻ കെമെറ്റെക് രാജ്യത്തെ എല്ലാ വിശ്വാസികൾക്കും അയച്ച ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ച ഡിസംബർ 3, 2023 ന് ആരംഭിച്ച് 2024 നവംബർ 24 ക്രിസ്തു രാജന്റെ തിരുനാളിനോട് അനുബന്ധിച്ച് സമാപിക്കുന്ന രീതിയിലാണ് ദിവ്യകാരുണ്യ വര്‍ഷം.

🗞🏵 അർജന്റീനയുടെ പ്രസിഡന്റായി ലാ ലിബർട്ടാഡ് അവൻസാ പാർട്ടിയുടെ ജാവിയർ മിലി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പുതിയ നേതൃത്വത്തിനുവേണ്ടി പ്രാർത്ഥനയുമായി രാജ്യത്തെ മെത്രാൻ സമിതി. മുൻ മന്ത്രിസഭയിലെ ധനമന്ത്രി സെർജിയോ മാസയെ തോൽപ്പിച്ചാണ് ജാവിയര്‍ മിലി പ്രസിഡന്‍റായത്. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 2020ലെ നിയമത്തെ ശക്തമായി എതിർക്കുന്ന ആളാണ് പുതിയ പ്രസിഡന്റ് മിലി. എൽജിബിടി ചിന്താഗതിയെയും, വിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തെറ്റായ ചിന്താഗതി പഠിപ്പിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു.

🗞🏵 നിറഗര്‍ഭിണിയും ഭവനരഹിതയുമായ സ്ത്രീ പ്രസവവേദനയാല്‍ നിലവിളിക്കവേ അവരുടെ സഹായത്തിനെത്തിയ യുവ കത്തോലിക്ക വൈദികന്‍ കരുണയുടെയും സേവനത്തിന്റെയും ഉദാത്ത മാതൃകയായി. വാഷിംഗ്ടണിലെ യാകിമായിലെ സെന്റ്‌ പോള്‍ കത്തീഡ്രലിലെ പറോക്കിയല്‍ വികാരിയായ ഫാ. ജീസസ് മരിസ്കാലാണ് ഭവനരഹിതയായ സ്ത്രീയെ ഇരട്ടകുട്ടികളെ പ്രസവിക്കുവാന്‍ സഹായിച്ചത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...