spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 28

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 28

spot_img

Date:

വാർത്തകൾ

👉📰 കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം കുപ്രസിദ്ധ ഗുണ്ടയും പ്രാചാരണത്തിന്. 40 ഓളം കേസുകളിലെ പ്രതിയായ പഞ്ചായത്ത് ഉണ്ണിയാണ് സ്ഥാനാർഥിക്കായി പ്രചാരണത്തിനെത്തിയത്. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത വാഹന പ്രചാരണ പരിപാടിയിലായിരുന്നു പഞ്ചായത്ത് ഉണ്ണി പങ്കെടുത്തത്. നാല് തവണയിലേറെ കാപ്പാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. ബൈക്കിൽ കൊടിവെച്ചാണ് ഇയാൾ സ്ഥാനാർഥിയ്ക്കായി പ്രചാരണജാഥയിൽ പങ്കെടുത്തത്.

👉📰 പത്തനംതിട്ട കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽ കെ ജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരുക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്.
പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ഇരുവർക്കും പ്രാഥമികമായ ചികിത്സ നൽകിയിരുന്നു.

👉📰 വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജി സുധാകരൻ. മുഖ്യമന്ത്രി നിലവാരമില്ലാതെ സംസാരിക്കുന്നു. സംസാരിക്കുമ്പോൾ സൂക്ഷിക്കണം ജനങ്ങൾക്ക് ഹിതകരമായത് മാത്രം പറയണമെന്നും ജി സുധാകരൻ വിമർശിച്ചു. ‘വീട്ടിൽ പോയി ചോദിക്കെന്നു പറയുന്നു, ചെറ്റയെന്നു വിളിക്കുന്നു’ ഒരിക്കലും ഇതൊന്നും പാടില്ലായിരുന്നു. ഇതൊക്കെ കോളജിൽ പോയി പഠിക്കണമെന്നില്ല, ജനങ്ങളിൽ നിന്നാണ് പഠിക്കേണ്ടത്.മുഖ്യമന്ത്രി വളരെയേറെ നിലവാരമില്ലാതെ സംസാരിക്കുന്നു പിന്നെ അണികളുടെ കാര്യം പറയേണ്ടതുണ്ടോ?
സിപിഐഎമ്മിന് സാംസ്കാരിക അധഃപതനം ഉണ്ടായിരിക്കുന്നു. പാവപ്പെട്ടവരേക്കാൾ സമ്പന്നരെന്ന് തെളിയിക്കുകയാണ് സിപിഐഎം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

👉📰 ജി സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്തെന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. ചെയ്ത ഹീന പ്രവർത്തികൾ തങ്ങൾക്ക് പറയേണ്ടി വന്നാൽ ജി സുധാകരൻ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും ജെയിംസ് സാമുവൽ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടൊയായിരുന്നു വിമർശനം.

👉📰 സൂപ്പർ ഇന്റലിജൻസിലേക്കുള്ള നിർണായക ചുവടുവയ്പ്പുമായി മെറ്റ. മനുഷ്യരെപ്പോലെ പ്രതികരിക്കുകയും മനുഷ്യന്റെ ബുദ്ധിശക്തിയെക്കാള്‍ കുടുതലുള്ളതാണ് സൂപ്പര്‍ ഇന്റലിജന്‍സ്. ഈ വിഭാ​ഗത്തിലേക്കാണ് മെറ്റ വൻ ചുവടുവയ്പ്പ് നടത്തി ടെക് ലോകത്തെ ഞെ‍ട്ടിച്ചിരിക്കുന്നത്. ട്രൈബ് വി2 എന്ന ട്രൈമോഡൽ ബ്രെയിൻ എൻകോഡർ ആണ് മെറ്റ കണ്ടുപിടിച്ചിരിക്കുന്നത്. മനുഷ്യന്റെ തലച്ചോറ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിർവചിക്കാൻ കഴയുന്ന ഫൗണ്ടേഷൻ മോഡലാണിത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related