2026 മാർച്ച് 27 വെള്ളി 1199 മീനം 13
വാർത്തകൾ
👉📰കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. താൻ പേരാവൂരിൽ പ്രചരണത്തിന് പോകില്ലെന്ന് ആരു പറഞ്ഞെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർത്തു പോകുന്നവരാണ് തങ്ങളെന്ന് കെ സുധാകരൻ പ്രതികരിച്ചു. നേരത്തെതേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ. സണ്ണി ജോസഫുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സുധാകരനുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. താൻ പേരാവൂരിൽ പ്രചരണത്തിന് പോകില്ലെന്ന് ആരു പറഞ്ഞെന്നും പ്രശ്നങ്ങൾ പറഞ്ഞു തീർത്തു പോകുന്നവരാണ് തങ്ങളെന്ന് കെ സുധാകരൻ പ്രതികരിച്ചു. നേരത്തെതേക്കാൾ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരിൽ. സണ്ണി ജോസഫുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
👉📰നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയിൽ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.യമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയിൽ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.
👉📰 ആർഎസ്എസ് ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. 1977ൽ ആർഎസ്എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയത് പിണറായി വിജയൻ, വി ഡി സതീശനല്ല. ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റ് ആണ് പിണറായി വിജയൻ.
👉📰 രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ത്യയിലെ ഊർജ്ജ വിതരണം പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ല. എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.
👉📰 പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻഎംആർ റസാഖിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം വീണ്ടും മാറി. കുടം ചിഹ്നം മാറ്റി ഒടുവിൽ മോതിരം അനുവദിച്ചു. സാങ്കേതിക കാരണങ്ങളാൽ ആണ് ചിഹ്നം മാറ്റിയതെന്ന് വരണാധികാരി അറിയിച്ചെന്ന് എൻഎംആർ റസാഖ് പറഞ്ഞു. രണ്ടു തവണയാണ് റസാഖിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മാറ്റിയത്.
👉📰 ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു. സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തിൽ
മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൗദിഅറേബ്യ ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഇന്ന് ആക്രമണമുണ്ടായി. അബുദാബി സ്വൈഹാൻ സ്ട്രീറ്റിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടത്.
👉📰 ആഗോള വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം തടസ്സമില്ലാതെ തുടരാൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ വിതരണ സംവിധാനങ്ങളും ഭാവി പദ്ധതികളും വിശദമായി അവതരിപ്പിച്ചു.
👉📰 മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ ബസ് അപകടത്തിൽ 10 പേർ മരിച്ചു. ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. 40 ഓളം പേർക്ക് പരുക്കേറ്റു. അപകടത്തിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
👉📰 കെ സുധാകരനെ കണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങളെന്ന് കെ സുധാകരൻ പറഞ്ഞു. താൻ പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞുവെന്ന് സുധാകരൻ ചോദിച്ചു.
👉📰 വോട്ടർമാരെ വിഡ്ഢിയാക്കാനാണ് സിപിഐഎം തനിക്കെതിരെ അപരനെ നിർത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ. ശിവൻകുട്ടിയെക്കുറിച്ചൊന്നും പറയുന്നില്ല. ജനങ്ങൾക്കെല്ലാം അറിയാം . അദ്ദേഹം പേടിച്ചിരിക്കുകയാണ്. തനിക്കൊപ്പം മത്സരിക്കാൻ ശിവൻകുട്ടിക്ക് ഭയമാണ്. രാജീവ്കുമാർ വന്നാൽ തനിക്കുള്ള വോട്ട് സ്പ്ലിറ്റ് ചെയ്യാൻ പറ്റുമെന്നു കരുതുന്നു. ഈ ഇലക്ഷനിൽ 100 ശതമാനം ശിവൻകുട്ടി തോൽക്കും. അത് താനല്ല തോൽപ്പിക്കുന്നത്, മറിച്ച് തങ്ങളെ വഞ്ചിച്ച ജനങ്ങളാണ്. 10 കൊല്ലം എംഎൽഎയും മന്ത്രിയും മേയറും ആയിട്ട് നേമത്തിനായി ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.















