2025 ജനുവരി 31 ശനി 1199 മകരമാസം 17
വാർത്തകൾ
🗞️👉 ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ സ്പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസ് ഫൈനലില്‍. സെമിയില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് അല്‍ക്കരാസ് കലാശപ്പോരിനെത്തിയിരിക്കുന്നത്. അഞ്ചുസെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അല്‍ക്കരാസിന്റെ ജയം. (സ്‌കോര്‍: 6-4, 7-6,6-7,6-7, 7-5). സെമിയില്‍ വന്‍ ആധിപത്യം പുലര്‍ത്തിയാണ് അല്‍ക്കരാസ് തുടങ്ങിയത്. ആദ്യ രണ്ട് സെറ്റുകളിലും അല്‍ക്കരാസ് മിന്നിച്ചതോടെ അലക്സാണ്ടര്‍ സ്വരേവ് പ്രതിരോധത്തിലായി. ആദ്യ സെറ്റ് 6-4 നാണ് അല്‍ക്കരാസ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ സ്വരേവിന്റെ തിരിച്ചുവരവ് കണ്ടെങ്കിലും ടൈ ബ്രേക്കറിലേക്കായിരുന്നു പോയത്. എന്നാല്‍ 7-5 എന്ന സ്‌കോറില്‍ ടൈബ്രേക്കര്‍ കടന്ന അല്‍ക്കരാസ് മിന്നുന്ന പ്രകടനത്തിലൂടെ സെറ്റ് സ്വന്തമാക്കുകയായിരുന്നു.
🗞️👉 ഗാന്ധിനഗർ : കഴിഞ്ഞ 19 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 73മത് സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ളവർ 2026 ഫെബ്രുവരി 5ന് മുൻപ് ആയി തന്നെ രജിസ്റ്റർ ചെയേണ്ടതാണ്.
🗞️👉 പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫസ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും. രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും.
🗞️👉 അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. നിർണ്ണായക എൻസിപി യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്.
🗞️👉 വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയിൽ. സംസ്ഥാന സവിശേഷ ദുരന്തമായി കണക്കാക്കി ധനസഹായം നൽകാനാകും. ഉൾനാടൻ മൽസ്യ തൊഴിലാളികൾക്കും കർഷകർക്കും ആശ്വാസമാകുന്ന തീരുമാനമാണിത്. ഉൾനാടൻ മൽസ്യ തൊഴിലാളികൾക്കും കർഷകർക്കും ആശ്വാസമാകുന്ന തീരുമാനമാണിത്. സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
🗞️👉 തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ ഡിഎംഒ തല അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. ചികിത്സ രേഖകളുമായി നാളെ ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി പരാതിക്കാരിയുടെ കുടുംബം അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് ആശുപത്രിയിൽ എത്താൻ നിർദേശം ലഭിച്ചതായി കുടുംബം പറഞ്ഞു.
🗞️👉 ഇ ഡി റെയ്ഡിനിടെ പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്(57) ജീവനൊടുക്കി. ബെംഗളൂരുവിലെ ഓഫീസിൽവച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ഓഫിസിൽ രാവിലെ മുതൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരുവിലെ ഓഫീസിലും സിജെ റോയ്‌യുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇഡി പരിശോധനകള്‍ക്ക് പിന്നാലെയാണ് ഓഫീസിനകത്ത് വെച്ച് സ്വയം വെടിയുതിര്‍ന്ന് സിജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.












