പ്രഭാത വാർത്തകൾ

spot_img

Date:

 പാലാ വിഷൻ  ന്യൂസ് 
2024 ഫെബ്രുവരി 17,   ശനി 1199 കുംഭം 4

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

  • ലോക്‌സഭാ തെരഞ്ഞ ടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജനം എ ങ്ങുമെത്തിയില്ല. മൂന്നാം സീറ്റിൽ അവകാശ വാദം ഉന്നയിച്ച് മുസ്‌ലീം ലീഗ് നിലപാട് ക ടുപ്പിച്ചതാണ് കോൺഗ്രസിനെയും യുഡി എഫിനെയും വെട്ടിലാക്കിയിരിക്കുന്നത്.ലീഗുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തി യായാൽ മാത്രമെ സ്ഥാനാർഥി നിർണയ ത്തിലേക്കു കടക്കാൻസാധിക്കുകയുള്ളു.
  • AUTONOMOUS പദവി നേടി പാലാ സെന്റ് തോമസ് കോളേജ്.
  • അറുനൂറ്റിമംഗലം സെൻ്റ് തോമസ് മലകയറ്റ പള്ളിയിൽ വലിയനോമ്പിലെ കുരിശുമലകയറ്റത്തിനു തുടക്കമായി.
  • ദേവമാതാ കോളേജിലെ കൊമേഴ്സ് വിഭാഗം, “ക്യാസസ് ബെല്ലി 2024” എന്ന പേരിൽ സൗത്ത് ഇന്ത്യൻ ലെവൽ മാനേജ്മെൻ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17-ാം തീയതി കോളേജിൽ വച്ച് നടത്തപ്പെടുന്ന ഈ ഫെസ്റ്റിൽ , ബെസ്റ്റ് മാനേജ്മെന്റ് ടീം ,ബിസിനസ്സ് ക്വിസ് , ട്രഷർ ഹണ്ട്, ഐപിഎൽ-ഓക്ഷൻ, ഇ- ഫുഡ്ബോൾ, റീൽസ് കോംപറ്റീഷൻ തുടങ്ങി വിവിധ മത്സരങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
  • മാർച്ചിൽ നടക്കുന്ന എ സ്എസ്എൽസി പരീക്ഷയുടെ ടൈംടേബി ൾ പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് നാലിന് ആരംഭിച്ച് 25 ന് അവസാനിക്കും. രാവിലെ യാണ് എസ്എസ്എൽസി പരീക്ഷയുടെ സ മയക്രമം നിശ്ചയിച്ചിരിക്കുന്നത്.
    ഐടി പ്രാക്ടിക്കൽ പരീക്ഷ ഫ്രെബുവരി ഒ ന്ന് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നട ക്കും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളും മാർച്ച് ഒന്ന് മുതൽ ആരംഭി ക്കും.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് കെ. സു രേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപ ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫെബ്രുവരി 27ന് തിരുവനന്തപുരത്താണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് മോദി കേരളത്തിലേക്ക് എത്തുന്നത്
  • വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ പെരിങ്ങുളം ശാന്തിഗിരി ഇടവകകൾ നേതൃത്വം നൽകി. ശാന്തിഗിരി ഇടവകവികാരി ഫാ. ജോർജ് കാവുംപുറത്ത് കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി. രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. രാവിലെ 10:30 ന് മലമുകളിൽ പെരിങ്ങുളം പള്ളിവികാരി ഫാ. ജോർജ് മടുക്കാവിൽ വി.കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. പെരിങ്ങുളം പള്ളി അസിസ്റ്റൻ് വികാരി ഫാ. തോമസ് മധുരപുഴ വാഗമൺ പള്ളിവികാരി ഫാ. ആൻ്റണി വാഴയിൽ എന്നിവർ സന്നിഹിതരായിരുന്നു.
  • അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപിനെതിരേ കോടതി വിധി. ന്യൂയോർക്കിൽ വായ്‌പകൾക്ക് അ പേക്ഷിക്കുന്നതിൽനിന്ന് മൂന്ന് വർഷം ട്രം പിനെ കോടതി വിലക്കി.വിലക്കിന് പുറമേ 355 മില്ല്യൺ ഡോളർ പിഴ യായും കോടതി വിധിച്ചു.

🗞🏵 ഇന്ത്യൻ പൗരന്മാരും വിദേശത്തു സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരും (എൻആർഐ, ഒസിഐ) തമ്മിലുള്ള വിവാഹം നിർബന്ധമായും ഇന്ത്യയിൽ റജിസ്റ്റർ ചെയ്യണമെന്ന് നിയമ കമ്മിഷന്റെ ശുപാർശ. ഇത്തരം വിവാഹങ്ങളിൽ വ്യാപകമായി …
തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
* സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. വരും ദിവസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് ഉള്ളതിനാൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയത്ത് 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

  • വീടുകളിൽ ആക്രി പെറുക്കാൻ എത്തുന്നവരെ സൂക്ഷിക്കാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്. പാഴ് വസ്തുക്കൾ പെറുക്കാനെന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഘങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതായി കേരള പോലീസ് അറിയിച്ചു. അതിനാൽ, ഇത്തരം ആളുകൾ വീടുകളിൽ എത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതാണ്.
     
    * വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. വെള്ളച്ചാലില്‍ പോളി (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വയനാട്ടില്‍ ഈ വര്‍ഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
  • വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ  യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നാലെ എല്‍ഡിഎഫും ശനിയാഴ്ച വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാട്ടാന ആക്രമണത്തില്‍ 17 ദിവത്തിനിടയില്‍ 3 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
  • മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണയെ പരോക്ഷമായി തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ വിജയന്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്.അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും’ എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
  • ആളക്കൊല്ലി കാട്ടാന ബേലൂര്‍ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും നിരാശയില്‍ അവസാനിച്ചു. പനവല്ലിക്ക് സമീപം കുന്നുകളില്‍ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആര്‍ആര്‍ടിയും വെറ്റിനറി ടീമും കാട്ടില്‍ മോഴയെ കാത്തിരുന്നിട്ടും മയക്കുവെടി വെയ്ക്കാന്‍ പാകത്തിന് കിട്ടിയില്ല. ഡോക്ടര്‍ അരുണ്‍ സക്കറിയ ഇന്ന് രാവിലെ മുതല്‍ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. കര്‍ണാടക എലിഫന്റ് സ്‌ക്വാഡും കാട്ടില്‍ തെരച്ചിലിനൊപ്പമുണ്ട്.
  • തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് നല്‍കിയെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പാലോട് രവി പ്രതികരിച്ചു.
     
    * സംസ്ഥാനത്ത് സ്‌കൂളുകളില്‍ വെള്ളം കുടിക്കുന്നതിനായി ഇനി ഇടവേള അനുവദിക്കും. വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ വാട്ടര്‍ബെല്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സ്‌കൂളുകളിലുള്ള ഇന്റര്‍വെല്ലുകള്‍ക്ക് പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കുന്നത്. രാവിലെ 10.30-നും രണ്ട് മണിക്കും ആകും വാട്ടര്‍ ബെല്‍ മുഴങ്ങുക. ക്ലാസ് സമയങ്ങളില്‍ കുട്ടികള്‍ ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
  • മൂവാറ്റുപുഴയിൽ 26 ലക്ഷം രൂപയുടെ സ്വർണം മുളകുപൊടിയെറിഞ്ഞ് കവർന്നെന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കവർച്ചാ നാടകം. സ്വർണം തട്ടാനായി പരാതി നല്‍കിയ യുവാവ് തന്നെ കെട്ടിച്ചമച്ചതാണ് മോഷണക്കഥയെന്ന് തെളിഞ്ഞു.സ്വർണ്ണ പണയ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാഹുല്‍ എന്ന യുവാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.കടബാധ്യത മൂലം രാഹുല്‍ സ്വർണ്ണം എടുത്ത് മറിച്ച ശേഷം പോലീസില്‍ മുളകുപൊടി കഥ അവതരിപ്പിക്കുകയായിരുന്നു.
     
    * അതിവേഗ മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മാസം ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.7 ശതമാനമായാണ് ഉയർന്നത്. ഇതോടെ, ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 1.31 കോടിയിലെത്തി. 2023 ജനുവരിയിൽ 1.25 കോടി ആഭ്യന്തര വിമാനയാത്രക്കാരാണ് ഉണ്ടായിരുന്നത്. 
  • ജമ്മു കശ്മീരിൽ പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി ഫറൂഖ് അബ്ദുള്ളയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസ്- നാഷണൽ കോൺഫറസ് ചർച്ച പരാജയമാണെന്ന് പറഞ്ഞ ഫറൂഖ് അബ്ദുള്ള എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണങ്ങളെ തള്ളിയില്ല.ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും നിരവധി തിരിച്ചടികളാണ് ഇന്ത്യ സഖ്യത്തിനേൽക്കുന്നത്
  • വ്യാജ പാസ്‌പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. വ്യാഴാഴ്ച പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊ‍ജ്ജിതമാക്കിയിട്ടുണ്ട്.
  • ക്രിസ്ത്യൻ പള്ളിക്കെതിരെ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രംഗറെഡ്ഡിയിലെ ജനവാഡയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്ക് നേരെയും ക്രിസ്തുമത വിശ്വാസികൾക്ക് നേരെയും തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്നാണ് ആരോപണം. എന്നാൽ അറസ്റ്റിലായത് കോൺഗ്രസ് നേതാവ് ആണ്. കോൺഗ്രസിൻറെ  മണ്ഡൽ പരിഷദ് അംഗം അടക്കം രണ്ട് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
  • ഐഎസ് ഭീകരാക്രമണ കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. ഛത്രപതി സംഭാജി നഗറിൽ നിന്നും എൻഐഎ സംഘമാണ് ഭീകരനെ പിടികൂടിയത്. ഐഎസ് ഭീകരനായിരുന്ന മുഹമ്മദ് സൊഹെബ് ഖാനാണ് പിടിയിലായത്. ഛത്രപതി സംഭാജി നഗറിലെ 9 ഇടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ഒരാൾ കൂടി പിടിയിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
     
    * അതിർത്തി മേഖലയിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണിന്റെ സാന്നിധ്യം. രണ്ട് ഡ്രോണുകളാണ് അതിർത്തിയിൽ എത്തിയത്. ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. ജമ്മുവിലും കാശ്മീരിലെ പൂഞ്ച് മേഖലയിലും എത്തിയ പാകിസ്ഥാൻ ഡ്രോണുകൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം വെടിയുതിർത്തത്. റിമോട്ടിന്റെ നിയന്ത്രണത്തിലുള്ളവയാണ് രണ്ട് ഡ്രോണുകളും. വെടിയുതിർത്തതോടെ ഇവ തിരികെ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് തന്നെ പോയതായി സൈന്യം അറിയിച്ചു.
  • ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ചു. സൈനിക ആസ്ഥാനത്തെത്തിയ അദ്ദേഹം യുഎസിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സ്ട്രൈക്കർ യൂണിറ്റ്, മൾട്ടി ഡോമെയ്ൻ ടാസ്ക് ഫോഴ്സ്, സ്പെഷ്യൽ ഫോഴ്സ് ഗ്രൂപ്പ് എന്നീ ഉദ്യോഗസ്ഥരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ദൃഢമാക്കുക എന്നതാണ് യുഎസ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
     
    * അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. അക്കൗണ്ടുകള്‍ കോണ്‍ഗ്രസിന് തല്‍ക്കാലം ഉപയോഗിക്കാന്‍ ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റി അനുമതി നല്‍കി. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തി
  • കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തിയുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുന്നത്. സ്വത്തിൽ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 72 ലക്ഷം രൂപയുടെ വര്‍ധനവാണുണ്ടായത്.
  • നടുറോഡിൽ ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയില്‍ അരിവാളുമായി നിന്ന യുവാവ് പോലീസ് പിടിയിൽ. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് സംഭവം.ഫെബ്രുവരി പതിനാല് പ്രണയദിനത്തിലായിരുന്നു ഇയാള്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതിനു ശേഷം ബസ് സ്റ്റോപ്പിൽ എത്തിയ യുവാവ് ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടത്തിന് നേരെ ആക്രോശിച്ചു പരിഭ്രാന്തി പരത്തി. 
  • മയക്കുമരുന്നുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 26 ഗ്രാം എംഡിഎംഎയും കണ്ടെത്തി. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്.
  • കൊല്ലം പട്ടാഴിയിൽ നിന്ന്  കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ. ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യനെയും അമലിനെയുമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ കുട്ടികളാണ് ആദിത്യനും അമലും. 
  • സംസ്ഥാനത്ത് മണൽ ഖനന സാധ്യത കണ്ടെത്തിയ നദികളിൽ ഇക്കൊല്ലം മുതൽ തന്നെ മണൽ വാരൽ പുനരാരംഭിക്കാൻ സാധ്യത. മന്ത്രി കെ.രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയിൽ അറിയിച്ചത്. സാൻഡ് ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് മണൽ ഖനന സാധ്യതയുള്ള നദികൾ ഏതൊക്കെയെന്ന് കണ്ടെത്തിയത്. കൊല്ലം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ നദികളിലാണ് കൂടുതലായും ഖനന സാധ്യത ഉള്ളത്
     
    * കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മാവോയിസ്റ്റിനെ ജനവാസമേഖലയിൽ ഉപേക്ഷിച്ച് അഞ്ചം​ഗ സംഘം. ചിക്കമംഗളൂർ അങ്ങാടി സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. കർണാടക വനമേഖലയിൽ വച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമിച്ചത്. ചികിത്സയ്ക്കായി കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച ഇയാളെ ആംബുലൻസിൽ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
  • നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാ നത്താവളം വഴി അനധികൃതമായി കടത്താ ൻ ശ്രമിച്ച ഒന്നേകാൽ കോടിയുടെ സ്വർണം പിടിച്ചെടുത്തു. പാലക്കാട് സ്വദേശി റഫീ ഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർ ജയിൽനിന്നാണ് ഇയാൾ സ്വർണവുമായി നെടുമ്പാശ്ശേരിയിലെത്തിയത്.സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കട ത്താനായിരുന്നു ശ്രമം.
  • ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ അധിനിവേശവും ആഭ്യന്തര യുദ്ധങ്ങളും കൊണ്ട് പൊറുതി മുട്ടി പലായനം ചെയ്യേണ്ടി വന്ന ക്രൈസ്തവരുടെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതിന് വേണ്ടി സിറിയയിൽ ഹൈക്കമ്മറ്റി ഫോർ റിയൽ എസ്റ്റേറ്റ് എന്ന പേരിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. 2014 ജനുവരി മുതൽ 2017 ഒക്ടോബർ വരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടന തലസ്ഥാനമാക്കിവെച്ചിരുന്ന റാക്കയിലാണ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
  • നോമ്പുകാലത്ത് പ്രാർത്ഥനാ പ്രചാരണത്തിന് വേണ്ടി സ്പെയിനിലെ ഡി ക്ലൗസുറാ ഫൗണ്ടേഷന്റെ ക്യാമ്പയിൻ ശ്രദ്ധ നേടുന്നു. നോമ്പുകാലത്ത് വിശ്വാസി സമൂഹത്തിന് ദൈവവുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കുന്നതിന് വേണ്ടി മിണ്ടാമഠങ്ങൾ ഉൾപ്പെടെ നൂറോളം സന്യാസ മഠങ്ങളുടെ ചാപ്പൽ വാതിലുകൾ മാർച്ച് ഏഴാം തീയതി നോമ്പുകാലത്തെ മൂന്നാമത്തെ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് തുറന്നിടും. ഇതുവഴി വിവിധ സന്യാസ സമൂഹങ്ങളുടെ പ്രാർത്ഥനാരീതികൾ മനസ്സിലാക്കാൻ വിശ്വാസി സമൂഹത്തിന് അവസരം നല്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.
  • വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
  • വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.vision
  • പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക https://youtube.com/@palavision
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related