spot_img

പ്രഭാത വാർത്തകൾ

spot_img

Date:

പാലാ വിഷൻ ന്യൂസ്
2024 ഫെബ്രുവരി 23, വെള്ളി 1199 കുംഭം 10
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

  • പാലാ രൂപത കുടുംബ കൂട്ടായ്മ  വാർഷികം ഫെബ്രുവരി 24 ന്. ഇരുപത്തിയാറാമത് പാലാ രൂപതാ കുടുംബ കൂട്ടായ്മ  വാർഷികം ഫെബ്രുവരി 24, ശനിയാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു.  1.30 ന് രജിസ്ട്രേഷൻ, 2 ന് ബൈബിൾ പ്രതിഷ്ഠ അസി. ഡയറക്ടർ ഇവാഞ്ചലൈസേഷൻ ഫാ. തോമസ് പുതുപ്പറമ്പിൽ. തുടർന്ന് വാർഷിക സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്യും.  പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ സ്വാഗതം ആശംസിക്കും. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
  • മെയ്തെയ് വിഭാഗത്തെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നിർദേശം മണിപ്പൂർ ഹൈക്കോടതി റദ്ദാക്കി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടിക വർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ മണിപ്പൂരിൽ കലാപംപൊട്ടിപ്പുറപ്പെടുകയായിരുന്നു.ഗോത്ര വിഭാഗങ്ങളെ പട്ടിക വർഗത്തിൽ ഉ ൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമു ള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സു പ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ മുൻ ഉത്തരവ് ഉദ്ധരിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവിട്ടത്.
  • ജലശ്രീ ക്ലബ്ബ് അദ്ധ്യാപക സമ്മേളനവും അവാർഡു ദാനവും 26 ന് . പാലാ:കേരള സർക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസി – ജലനിധി – യുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകളിലെ ” ജലശ്രീക്ലബ്ബ് ” ചുമതലക്കാരായ അധ്യാപകർക്കുള്ള പരിശീലനവും ഷോർട്ട് ഫിലിം മൽസര വിജയി കൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി ഇരുപത്തിയാറിന് തിങ്കളാഴ്ച രാവിലെ പത്തിന് ചെമ്മലമറ്റം പള്ളിയുടെ പാരീഷ് ഹാളിൽ വെച്ച് നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്‌റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
  • കൊയിലാണ്ടിയിൽ സിപി എം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊല പ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി. സത്യ നാഥൻ ആണ് കൊല്ലപ്പെട്ടത്.
    കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താ ലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേ ക്കും മരിച്ചിരുന്നു. ശരീരത്തിൽ മഴു കൊ ണ്ടുള്ള നാലിലധികം മുറിവുകൾ ഉണ്ടെന്നാ ണ് റിപ്പോർട്ടുകൾ.
  • വേനൽക്കാലത്തു കരയിൽ ചൂടു കനക്കുമ്പോൾ കടലിലും ചൂടു വർധിച്ചു. ചൂടു കൂടിയതോടെ മത്സ്യലഭ്യതയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ബോട്ടുകളിൽ ഭൂരിഭാഗവും മത്സ്യബന്ധന ത്തിനുപോകാതെ കരയ്ക്കടുപ്പിച്ചു.ബേപ്പൂരിലും പുതിയാപ്പയിലുമായി ചെറു തും വലുതും ഉൾപ്പെടെ ഏതാണ്ട് 1,500 ബോട്ടുകളുണ്ട്. ഇതിൽ അഞ്ഞൂറിൽ താഴെ മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിനു പോകുന്നത്.
  • അമ്മയും കുഞ്ഞും വീട്ടിലെ പ്രസവ ത്തിനിടെ മരിച്ച സംഭവത്തിൽ ഭർത്താവ് ന യാസി (47) നെ കോടതി റിമാൻഡ് ചെയ്തു
    വെള്ളായണി പഴയ കാരയ്ക്കാമണ്ഡപം തി രുമംഗലം ലൈനിൽ വാടകയ്ക്ക് താമസി ക്കുന്ന പാലക്കാട് തിരുമിറ്റക്കോട് അറ ങ്ങോട്ട് എഴുമങ്ങാട് പുത്തൻ പീടികയിൽ കുഞ്ഞി മരയ്ക്കാർ -ഫാത്തിമ ബീവി ദമ്പ തികളുടെ മകൾ ഷമീറ (36) നവജാത ശിശു വുമാണ് കഴിഞ്ഞ ദിവസം മരിച്ചത്
     
    * ഉഡുപ്പിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്തി സ്ഥലം കാലിയാക്കി സ്ത്രീകൾ. ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. വ്യാജ സ്വർണ്ണാഭരണങ്ങൾ നൽകി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി ഇവർ മുങ്ങുകയായിരുന്നു. സംഭവത്തിൽ ജ്വല്ലറി ഉടമ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി. ബുർഖ ധരിച്ചതിനാൽ മുഖം വ്യക്തമല്ല. പ്രതികൾ ഉടൻ തന്നെ പിടികൂടുമെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.
  • ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രചാരണ ​ഗാനം പുറത്തിറക്കി ബിജെപി. 24 വ്യത്യസ്‌ത ഭാഷകളിലാണ് മോദി സർക്കാരിൻ്റെ ഗാനം പുറത്തിറക്കിയത്. ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്ന പ്രചാരണ ഗാനം ബിജെപി സർക്കാർ പുറത്തുവിട്ടത്.

  •  
    * ഇന്ത്യയുടെ ജിഡിപി അടുത്ത നാല് വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളറിലെത്തുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള നിക്ഷേപക ബാങ്ക് ജെഫറീസ് റിപ്പോർട്ട്. ഇന്ത്യ 2027ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്. 2030 ഓടെ ഏകദേശം 10 ട്രില്യൺ ഡോളറിന്റെ വിപണിയായി ഇന്ത്യ മാറുമെന്നും ആഗോള നിക്ഷേപകർക്ക് രാജ്യത്തെ അവഗണിക്കാൻ കഴിയില്ലെന്നും ജെഫറീസ് വ്യക്തമാക്കുന്നു.

* സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് വിമര്‍ശിച്ച ഹൈക്കോടതി വിഎച്ച്പി ഹര്‍ജി തള്ളി. കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വരാം. മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. 

* പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബം​ഗാൾ സന്ദർശിക്കും. സന്ദേശ്ഖലിയിൽ ബലാത്സം​ഗത്തിനിരയായ സ്ത്രീകളെ മോദി സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സ്ത്രീകൾ ലൈം​ഗികാരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ മോദിയുടെ സന്ദേശ്ഖലി സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

* മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ ഭണ്ഡാരത്തിൽ ലഭിച്ച നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി. ഇത്തവണ 11.65 കോടി രൂപയുടെ നാണയമാണ് ലഭിച്ചത്. 400 ദേവസ്വം ജീവനക്കാർ ചേർന്ന് ഫെബ്രുവരി അഞ്ച് മുതലാണ് നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ തുടങ്ങിയത്. പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് കുമാർ, ചങ്ങനാശ്ശേരി അസി. ദേവസ്വം കമ്മീഷണർമാരായ ഈശ്വരൻ നമ്പൂതിരി, എം.ജി മധു, അഭിജിത് എന്നിവരടക്കമുള്ള 14 ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്.

* ഉഴവൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. ആക്രമണത്തിൽ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷിന്റെ ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി. അസഭ്യം പറഞ്ഞ് അലറി വിളിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഓട്ടോറിക്ഷാ തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിൽ കോട്ടയം ഉഴവൂരിൽ സംഘർഷമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എസ്.ഐ.

* ചാക്കയില്‍നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളകറ്റാൻ പോലീസ്. ഡി.എൻ.എ. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്തു. ഇത് പോലീസിന്റെ ഫൊറൻസിക് ലാബിലേക്കയച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിച്ചേക്കും. കുഞ്ഞിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ സാമ്പിള്‍ അടങ്ങിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒപ്പം വില്‍പ്പനയ്ക്കു കൊണ്ടുവന്നതാണോയെന്നതും അന്വേഷണപരിധിയിലുണ്ട്.

* ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ടി.പി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം ഷാജി പറഞ്ഞു.
 
* തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് നീട്ടി. മംഗലാപുരം വരെയാണ് ട്രെയിൻ നീട്ടിയത്. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയിരിക്കുന്നത്.

*എഡ്ടെക് ഭീമനായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര ഏജന്‍സി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്.

* ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശി മുരുകദാസ്, ഇയാളുടെ സഹോദരൻ അയ്യപ്പദാസ് തുടങ്ങിയവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. 90 ലക്ഷം രൂപയാണ് പ്രതികൾ പലരിൽ നിന്നായി തട്ടിയെടുത്തത്.

* പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 27 ന് കേരളം സന്ദർശിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയെ വരവേൽക്കാൻ വേണ്ടി വലിയ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്. സംസ്ഥാനത്തെ സാധാരണ ജനങ്ങൾ പോലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് വ്യക്തമാക്കി.

* ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചു. വയനാട്ടില്‍ ആനി രാജയാണ് മത്സരിക്കാനിറങ്ങുക. തൃശ്ശൂരില്‍ വി എസ് സുനില്‍കുമാര്‍ ഇടതുമുന്നണിക്കായി മത്സരരംഗത്തിറങ്ങും. മാവേലിക്കരയില്‍ സി എ അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകും. 
 
* ആക്രമണകാരികളായ വന്യജീവികളെ കൊല്ലുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ആവര്‍ത്തിച്ചു. എന്നാല്‍ കൊല്ലുന്നതില്‍ തീരുമാനം കേന്ദ്രത്തിന്റെതാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരം കേന്ദ്രവിഹിതമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

* കെഎസ്ആര്‍ടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു. ബിജു പ്രഭാകറിന്റെ ഒഴിവിലേക്കാണ് നിയമനം. ബിജു പ്രഭാകര്‍ അവധിയില്‍ പോയപ്പോള്‍ പ്രമോജ് ശങ്കറാണ് ചുമതല വഹിച്ചിരുന്നത്. നിലവില്‍ ജോയിന്റ് എംഡിയാണ് പ്രമോജ്. സ്വിഫ്റ്റ് സിഎംഡി ചുമതലയും പ്രമോജ് ശങ്കറിന് നല്‍കി. ഐഒഎഫ്എസ് ഉദ്യോഗസ്ഥനാണ്.
 
* കൊല്ലം കണ്ണനല്ലൂരില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആണ് മരിച്ചത്. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സംസ്ഥാന പൊലീസില്‍ അഞ്ച് വര്‍ഷത്തിനിടെ 69 പേര്‍ ആത്മഹത്യ ചെയ്തതെന്നാണ് 2023 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

* കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി 7. 54 കോടിയുടെ 9 പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 7,55,43,965 രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.

* ചാലിയാര്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെ വസ്ത്രം കണ്ടെത്തി. ചാലിയാറിൽ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയിൽ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. ഉച്ചയ്ക്ക് വാഴക്കാട് പൊലീസിന്റെ നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. മേൽവസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നുണ്ട്.

* തിരുവമ്പാടിയിൽ യുവാവിനെ വെടിയുണ്ടകളുമായി പിടികൂടി. തോക്കിൽ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റൽ ബോളുകളും ആണ് പാമ്പിഴഞ്ഞപാറ സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. ആനന്ദ് രാജ് എന്ന യുവാവിനെയാണ് വീട്ടിലെത്തി വെള്ളയിൽ പോലീസ് പിടികൂടിയത്.

* മുംബൈ വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം പിടികൂടി. ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിൽ 4 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇതിനുപുറമേ, ലക്ഷങ്ങൾ വരെയുള്ള 5 ഐഫോണുകളും കണ്ടെത്തിയിട്ടുണ്ട്. 8 വ്യത്യസ്ത കേസുകളാണ് ഇന്നലെ മാത്രം മുംബൈ കസ്റ്റംസ് അധികൃതർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

* സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്ന സമയത്ത് ഹാൻഡിൽ ബാറിൽ ഗിയർ വരുന്ന വാഹനങ്ങൾ നൽകരുത്. ഇത്തരം സാങ്കേതികവിദ്യ കാലാഹരണപ്പെട്ടതാണെന്ന് സർക്കുലറിൽ പറയുന്നു. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും.
 
* അതിരപ്പിള്ളിയിൽ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ അരൂർമുഴിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു കാട്ടാനയിറങ്ങിയത്. കാടിനകത്ത് നിന്ന് ഫെൻസിംഗ് ലൈൻ തകർത്ത് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. റോഡിൽ ഇറങ്ങിയ കാട്ടാന ആളുകളെ ഓടിക്കുകയും ചെയ്തു. പ്രദേശവാസികളായ ആളുകളാണ് കാട്ടാനയെ കണ്ടതോടെ വിരണ്ടോടിയത്.

* കൂറുമാറ്റത്തെ തുടർന്ന് രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ ഷൈനി സന്തോ ഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കോൺഗ്രസ് അംഗമായി ജയിച്ച ഷൈനി 2022 ജൂലൈ 27 ന് നടന്ന പ്രസിഡൻ്റ് തെ രഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോ ടെ പ്രസിഡന്റ് ആവുകയായിരുന്നു.

* സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആ ക്ഷേപിച്ചും കൂടുതൽ സ്വർണവും പണവു ആവശ്യപ്പെട്ടും ഭർത്താവും ഭർതൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡി പ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കണ്ണൂർ പയ്യന്നൂരിലെ 28 വയസുകാരിയായ പെൺ കുട്ടിക്കാണ് ഭർതൃവീട്ടിൽ പീഡനം നേരിടേ ണ്ടി വന്നത്.ഭർത്താവ് ഷൊർണൂർ കൊളപ്പുള്ളി സ്വദേ ശി ദീപക്, ദീപക്കിൻ്റെ മാതാപിതാക്കളായ ഇന്ദിര, സതീശൻ, ബന്ധുക്കളായ ദിവ്യ, ര മ്യ എന്നിവർക്കെതിരെയാണ് കേസ്.
 
* കാനഡ ബൈബിൾ സെൻസറിംഗിന് നിയമം കൊണ്ടുവരുന്നു. ബൈബിളിൽ നിന്നും സ്വവർഗഭോഗം, വ്യഭിചാരം തുടങ്ങിയ തിൻമകളെ എതിർക്കുന്ന വാക്യങ്ങൾ പരസ്യമായി പ്രസംഗങ്ങളിൽ ഉപയോഗിക്കാനോ, എഴുതി പ്രദർശിപ്പിക്കാനോ പാടില്ല എന്നതാണ് പുതിയതായി പാർലമെൻ്റിൽ അവതരിപ്പിക്കുന്ന നിയമം. ഇത് ലംഘിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും ചുമത്തും.

* റഷ്യ യുക്രൈന് മേലുള്ള അധിനിവേശം ആരംഭിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും കുടിയൊഴിപ്പിക്കപ്പെട്ട ജനത്തിനും ദുരിതമനുഭവിക്കുന്നവർക്കും ഭൗതീകവും ആത്മീയവുമായ സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ തുടര്‍ന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. $22 മില്യൺ സമാഹരിച്ച സംഘടന 7.7 മില്യൺ പൗണ്ടിന്റെ സാധനങ്ങൾ യുദ്ധത്തിൻ്റെ ഇരകൾക്ക് വിതരണം ചെയ്തു. അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്ക് ഉള്ളില്‍ തന്നെ തങ്ങളുടെ പദ്ധതികൾ നൈറ്റ്സ് ഓഫ് കൊളംബസ് ആരംഭിച്ചിരിന്നു.

* കുപ്രസിദ്ധമായ മതനിന്ദ നിയമം നിലനില്‍ക്കുന്ന പാക്കിസ്ഥാനിൽ വ്യാജ പരാതിയെ തുടര്‍ന്നുണ്ടായ കേസില്‍ അകപ്പെട്ട് തടവിലാക്കിയ വയോധികനായ ക്രൈസ്തവ വിശ്വാസിയ്ക്കു മോചനം. ഭഗത് എന്നറിയപ്പെടുന്ന യൂനിസ് ഭാട്ടിയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്‌സിലിലെ 211-ആർബി ഗ്രാമത്തിൽ താമസിക്കുന്ന യൂനിസ്, ഖുറാനെ അവഹേളിച്ചുവെന്നായിരിന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്ന് പരാതിക്കാരി കോടതിയില്‍ സമ്മതിച്ചതോടെയാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related