പ്രഭാത വാർത്തകൾ

Date:

🥒🥒🥒🥒🥒🥒🥒🥒🥒🥒
പാലാ വിഷൻ ന്യൂസ്
2024 ഫെബ്രുവരി 21, ബുധൻ 1199 കുംഭം 8
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

  • കോൺഗ്രസ് മുതിർന്ന നേതാവ് സോണിയാ ഗാന്ധിയെ രാജ്യസഭാ എംപി ആയി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.
  • ആകാശ പറവകൾക്ക് ദാഹജലം ഒരുക്കി വിദ്യാർത്ഥികൾ – ചെമ്മലമറ്റം – കഠിനമായ ചൂടിൽ കുടിവെള്ളത്തിനായി ദാഹിക്കുന്ന ആകാശ പറവകൾക്ക് മരങ്ങൾക്ക് മുകളിൽ കുടിവെള്ള സൗകര്യം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്തുള്ള – മരങ്ങളിലും നിലത്തു മായിട്ടാണ് ഇരുപതോളം കുടിവെളള പാത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് നിരവധി പക്ഷികളാണ് ദാഹം തീർത്ത് പറന്ന് പോകുന്നത് ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകർ എന്നിവരുടെ നേതൃർത്വത്തിലാണ്പക്ഷികൾക്കായി ദാഹജലം ഒരുക്കിയത്
  •  ഇന്നത്തെ വചനം

  • * വന്യജീവി ആക്രമണം രൂക്ഷമായിരി ക്കുന്ന വയനാട്ടിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേ ന്ദർ യാദവ് സന്ദർശനം നടത്തും. ബുധനാഴ്ച‌ ജില്ല യിലെത്തുന്ന മന്ത്രി വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച് വ്യാഴാഴ്ച രാ വിലെ ചേരുന്ന അവലോകന യോഗങ്ങളിലും പ ങ്കെടുക്കും.
  • സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 13 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രി കെ.എൻ ബാലഗോപാൽ പങ്കുവെച്ചിട്ടുണ്ട്. കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂർ ഉൾപ്പെടെയുളള ജില്ലകളിൽ നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് ഇക്കുറി കൂടുതൽ തുക അനുവദിച്ചിട്ടുള്ളത്.
  • ജോലിക്കു പോയ ഭാര്യയെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവും മരണത്തിനു കീഴടങ്ങി. കടക്കരപ്പള്ളി 13–ാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രൻ (36) ആണ് മരിച്ചത്. ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
  • അമ്പത് നോമ്പ് ചിന്തകൾ | ഫാ. ജേക്കബ് വെള്ളമരുതുങ്കൽ പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ
  • മറാഠ സംവരണ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും മറാഠ സമുദായത്തിൽ ഉള്ളവർക്ക് സംവരണം നൽകുന്ന ബില്ലാണ് മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠേന പാസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിന് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗീകാരം ലഭിച്ച ശേഷം ഗവർണർ ഒപ്പിടുന്നതോടെ നിയമമായി മാറും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഫെബ്രുവരി 16ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ ബിൽ പാസാക്കിയിരിക്കുന്നത്.
  • കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാൾ തെരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്. കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത്‌ (36) ആണ്‌ കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിലായത്. രണ്ടുവർഷം മുമ്പാണ് ഇയാൾക്ക് കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്.കുമരകം ഹൈസ്കൂളിന് പിന്നിലെ റോഡിൽനിന്നാണ് കഞ്ചാവ് വില്പനയ്ക്കിടെ ഇയാളെ എക്സൈസ് പിടികൂടിയത്. 
  • കബനി പുഴ മുറിച്ചുകടന്ന ശേഷം ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ ബേലൂർ മഗ്‌ന കർണാടക ലക്ഷ്യമാക്കി മടങ്ങുന്നതായി റിപ്പോർട്ട്. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. ഇന്ന് പുലർച്ചയോടെ ആന ജനവാസ മേഖലയായ പെരിക്കല്ലൂരിൽ എത്തിയിരുന്നു. നിലവിൽ, ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയിരിക്കുന്നത്. ആന പെരിക്കല്ലൂരിൽ എത്തിയതിനാൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
  • ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സിപിഎം ബുധനാഴ്ച അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
     
    * എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് കെഎസ്ഇബിയുടെ നടപടി. 42 ലക്ഷം രൂപയാണ് കളക്ടറേറ്റിലെ ഓഫീസുകളുടെ കുടിശിക. കറന്റ് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കുടിശികയ്ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
  • കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായപരിധി ഉയർത്തി. 22 വർഷമായാണ് കാലാവധി വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024) ഇലക്ട്രിക്കൽ/എൽപിജി/ സിഎൻജി/ എൽഎൻജി എന്നിവയിൽ ഏതെങ്കിലും ഒന്നാക്കി മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ.
  • സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22-ന് നടക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. 10 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും, 4 മുൻസിപ്പാലിറ്റി വാർഡുകളിലും, 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനായി 41 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
  • സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഒരു വര്‍ഷം പുതിയതായി അന്‍പത് പാലങ്ങള്‍ നിര്‍മിക്കുകയെന്നത് ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴുള്ള ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ രണ്ടുവര്‍ഷ കാലാവധി തികഞ്ഞപ്പോഴേക്കും നൂറിലേറെ പാലങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ പൊതുമരാമത്ത് വകുപ്പിനു സാധിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
  • മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോണ്‍ കോള്‍ വിവരങ്ങള്‍ പൂര്‍ണമായി കിട്ടാതിരുന്നതാണ് ഗൂഢാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു.
  • വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ പുലിയെ കണ്ടത്. ജനവാസ മേഖലയിലാണ് ഇത്തവണ പുലി ഇറങ്ങിയത്.രാത്രി പതിനൊന്നുമണിയോടെയാണ് ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
  • മാലിദ്വീപ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സഹകരണം അവസാനിപ്പിച്ചതോടെ ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാന വരുമാനമായ ടൂറിസം രം​ഗത്ത് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഉറ്റ ചങ്ങാതിയായ ചൈന വായ്പ തിരിച്ചടവ് എന്ന ആവശ്യം ഉയർത്തി രം​ഗത്തെത്തിയത്. 300 കോടി ഡോളറാണ് മാലിദ്വീപ് ചൈനക്ക് തിരിച്ചടയ്ക്കേണ്ടത്. ഇത് നൽകാൻ കഴിയാതെ വന്നാൽ ചൈന എന്താകും ഈടായി ആവശ്യപ്പെടുക എന്ന ചോദ്യവും മുയ്സു സർക്കാരിനെ അലട്ടുന്നുണ്ട്.
  • ജമ്മു കാശ്മീരിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഇന്നലെ രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, ജമ്മു കാശ്മീരിലെ കിഷ്ത്വാർ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി. രാവിലെ 6:36 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

  •  
    * 2025-26 അക്കാദമിക് സെഷൻ മുതൽ വിദ്യാർത്ഥികൾക്ക് 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് ഫെബ്രുവരി 19 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സംസ്ഥാനത്തെ 211 സ്‌കൂളുകൾ അപ്‌ഗ്രേഡ് ചെയ്യുന്ന ഛത്തീസ്ഗഡിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാൻ. റായ്പൂരിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.
  • പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. 
  • രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആരെന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. രണ്ട് വയസുകാരിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസും സയന്റിഫിക് സംഘവും പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുകയാണ്. അതിനിടെ കുട്ടിയെ കിട്ടിയ സ്ഥലത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു സ്ത്രീ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
  • കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ ആള്‍ജാമ്യവും രാഹുല്‍ ഗാന്ധി നല്‍കണം. 2018 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവായ വിജയ് മിശ്രയാണ് കോടതിയെ സമീപിച്ചത്.
  • കശ്മീരികളുടെ 70 വർഷത്തെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുവിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പതിറ്റാണ്ടുകളോളം കുടുംബഭരണത്തിന്റെ ഭാരം ജമ്മുകശ്മീരിന് സഹിക്കേണ്ടി വന്നു. വംശീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്വന്തം താൽപ്പര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജമ്മുകശ്മീരിലെ യുവാക്കളെ അവഗണിച്ചുവെന്നും അദ്ദേഹം അറിയിച്ചു
     
    * മറയൂരില്‍ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മറയൂര്‍ സ്വദേശി അരുണ്‍ ആണ് പിടിയിലായത്. തമിഴ്നാട് പോലീസില്‍ എസ്ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരിപുത്രനാണ് അറസ്റ്റിലായ
    അരുണ്‍.മൊബൈല്‍ വാങ്ങി തരാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്
  • വാരണാസിയിലെ ജനങ്ങൾക്കെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാരണാസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും കാണാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
  • ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗരയിലാണ് സംഭവം. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
  • പാകിസ്ഥാനെ വീണ്ടും വിഭജിക്കുമെന്ന് താലിബാന്‍. അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പുറത്താക്കിയ പാക് നടപടിയ്ക്കെതിരെ സംസാരിക്കുകയായിരുന്നു താലിബാന്‍ മന്ത്രി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് .1971ല്‍ വിഭജിച്ചതുപോലെ പാകിസ്ഥാനെ വീണ്ടും താലിബാന്‍ വിഭജിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
  • സ്ഥിരമായി പാരസെറ്റമോൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗവേഷകർ. എഡിൻബർഗ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പുള്ളത്. കരളിന്റെ കോശങ്ങളിൽ പാരസെറ്റമോളിലെ ചില മിശ്രിതങ്ങൾ കരളിന് വലിയ ദുഷ്ഫലങ്ങളുണ്ടാക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് മൂലം കരൾ ടിഷ്യു ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കുമെന്നും കോശങ്ങൾ ശരിയായി പ്രവർത്തിക്കാതെ നശിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
  • കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
  • തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. സോക്‌സിനുള്ളില്‍ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്.
  • മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പി.സി ജോർജ്. കിഫ്ബിയിലൂടെ കേരളത്തെ കടക്കെണിയിൽ അകപ്പെടുത്തിയ വ്യക്തിയാണ് തോമസ് ഐസക്കെന്ന് അദ്ദേഹം പറഞ്ഞു.വോട്ട് ചോദിച്ചെത്തിയാൽ ജനങ്ങൾ വളഞ്ഞിട്ട് അടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ളത് തോമസ് ഐസക്ക് ആണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി സി ജോർജിന്റെ വിമർശനം.
     
    * സംസ്ഥാനത്ത് സഹകരണ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് വീണ്ടും ആതമഹത്യ. വായ്പാ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് സഹകരണ ബാങ്ക് അധികൃതര്‍ നിരന്തര ഭീഷണിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. കല്ലംകുന്ന് സ്വദേശി അശോകന്‍ (51) ആണ് ആത്മഹത്യ ചെയ്തത്. ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ 14-നായിരുന്നു സംഭവം. സഹകരണ ബാങ്ക് അധികൃതര്‍ നിരന്തരമായി ഗൃഹനാഥനെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പ്രതികരിച്ചു.
  • വര്‍ക്കല ചാവര്‍കോട് ഒഴിഞ്ഞ പുരയിടത്തില്‍ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റെ മൃതദേഹം ആണെന്ന് പൊലീസ് സ്ഥിതീകരിച്ചു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂര്‍ണ്ണമായും തെരുവ് നായ്ക്കള്‍ ഭക്ഷണമാക്കിയിട്ടുണ്ട്.
     
    * തീവ്ര ഇസ്ലാമിക ഭരണമുള്ള ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള മതപീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ആർട്ടിക്കിൾ 18, ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്, ഓപ്പൺ ഡോർസ്, മിഡിൽ ഈസ്റ്റ് കൺസേൺ എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബൈബിള്‍ കൂടുതലായി കൈവശംവെച്ചതിന് വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. മൂന്നിലൊന്ന് അറസ്റ്റുകളും ബൈബിളിന്റെ ഒന്നിലധികം കോപ്പികൾ കൈവശം വച്ചിരിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടായിരിന്നുവെന്നാണ് കണക്ക്.
  • കത്തോലിക്ക മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ സെക്ടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി സാമ്പത്തിക ചൂഷണം നടത്താന്‍ ഗൂഢശ്രമം. ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്ക് ഉപയോഗിച്ച് കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്ന ഇവര്‍, ചില ആളുകളെ ടാര്‍ഗറ്റ് ചെയ്യുകയും അവരെ വ്യക്തിപരമായി ബന്ധപ്പെടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പിന് ആരംഭമാകുന്നത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുള്ള നമ്പറുകളാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇരയാക്കുവാൻ ഉദ്ദേശിക്കുന്നബൈബിള്‍ വചനങ്ങള്‍ അയച്ചും മരിയന്‍ വണക്കം പ്രകടമാക്കിയും ഇവര്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കുവാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്.
  • കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച വിദ്യാഭ്യാസ രീതിയായ മോണ്ടിസോറി രീതിയുടെ പ്രചരണത്തില്‍ ഊന്നി രൂപം നല്‍കിയ സേർവെൻറ്സ് ഓഫ് ദ ചിൽഡ്രൻ ഓഫ് ലൈറ്റ് സമൂഹത്തില്‍ ആദ്യ നിത്യവ്രത വാഗ്ദാനം. ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറിയായിരിന്നു വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്. 1950ൽ താൻ രൂപം നൽകിയ വിദ്യാഭ്യാസ രീതി മുമ്പോട്ട് കൊണ്ട് പോകാൻ ഒരു സന്യാസ സമൂഹം ഉടലെടുക്കണമെന്ന ആഗ്രഹത്തെ പറ്റി ഡോ. മരിയ മോണ്ടിസോറി എഴുതിയിരിന്നു. 74 വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം സഫലമായിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്

സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി ചേന്നാട് സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സ്...

നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാത്തവർ ആരൊക്കെ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്...

ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന്...

കോൺഗ്രസിൽ ഭിന്നത രൂക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം....