പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
2024 ഫെബ്രുവരി 18,   ഞായർ 1199 കുംഭം 5

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

  • വയനാട്ടിൽ കാട്ടാന ആക്രമണത്തെ തുടർന്ന് ഒരാഴ്ചയ്ക്കിടെ രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ പുൽപ്പള്ളിയിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് പോലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ടായിരുന്നു.
  • ജൽ ജീവൻ മിഷൻ: ശില്പശാല നടന്നു. കിടങ്ങൂർ : ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ പരിപാടികളുടെ ഭാഗമായി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ജൽ ജീവൻ ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വൈസ് പ്രസിഡന്റ് രശ്മി രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് തോമസ് മാളിയേക്കൽ ശില്പശാല ഉദ്ഘാടനം ചെയ്തു.
     
    * തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളിൽ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. സർക്കാർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
  • വന്യജീവി ആക്രമണം കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമോ? SMYM – പാലാ. മലയോര മേഖലയിൽ കാട്ടാന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ ആൾനാശം, കൃഷിനാശം, വളർത്തു മൃഗങ്ങളുടെ നാശം എന്നിവയ്ക്ക് കാരണമാകുന്നുണ്ട് എന്നത് ദീർഘനാളത്തെ പരാതിയാണ്. എന്നാൽ ഈ പരാതികളെ ഒറ്റപ്പെട്ട പരാതികളായി മാത്രം പരിഗണിച്ച് കാറ്റിൽ പറത്തുന്ന സർക്കാരിൻറെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

  •  
    * കാട്ടാന അക്രമണത്തിൽ ഒരാ ഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതി ഷേധിച്ച് വയനാട് നടന്ന ഹർത്താലിനിടെ യുള്ള സംഘർഷങ്ങളിൽ പോലീസ് കേ സെടുത്തു. കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെയാണ് കേസ്.പുൽപ്പള്ളി പോലീസാണ് എഫ്ഐആർ ര ജിസ്റ്റർ ചെയ്തത്.
  • വന്യജീവി ആക്രമണം കാരണം മലയോര ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ എല്ലാ ഇടവകകളിലും പ്രതിഷേധജ്വാല സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് താമരശ്ശേരി രൂപത. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കും.
    * വയനാട്ടിലേക്കുള്ള യാത്രയ്ക്കായി രാഹുല്‍ ഗാന്ധി എം.പി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വരാണസിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് വയനാട് എം.പിയായ അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.
  • മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് ആരംഭകാലം മുതൽ നടത്തിയ മുഴുവൻ ഇടപാടുകളും കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ അന്വേഷിക്കുന്നു. കരിമണൽ കമ്പനിയായ സിഎംആർഎൽ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകൾ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടി പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒക്കു കൈമാറി.
  • കോട്ടയം ജില്ലയിൽ പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ട്. പത്തു വർഷത്തിനിടെ ജില്ലയിലെ പോക്സോ കേസുകളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്തത് 1490 പോക്‌സോ കേസുകളാണ്. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ 2013ൽ പതിനൊന്നാം സ്ഥാനത്തായിരുന്ന കോട്ടയം കഴിഞ്ഞ വർഷം എട്ടാമതായി.കേസുകളിൽ ഏറെയും ഇൻസ്റ്റഗ്രാം പരിചയത്തിൽ നിന്ന് തുടങ്ങിയതാണെന്ന് പൊലീസ് പറയുന്നു.
  • സംസ്ഥാന സർക്കാർ അഭിമാന പരിപാടിയായി അവതരിപ്പിച്ച നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ പരാതികെട്ട് നിലനിൽക്കുമ്പോൾ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടിയുള്ള ചെലവ് വർദ്ധിച്ചു വരുന്നുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2017-18 ൽ ചെലവഴിച്ചത് 50 ലക്ഷം, 2022-23 ൽ ഇത് 1.56 കോടി രൂപ ആയി.
  • പുതിയ മലയാള സിനിമകളുടെ തിയേറ്റർ റിലീസ് വ്യാഴാഴ്ച മുതൽ നിർത്തിവയ്ക്കും. തിയേറ്ററുടമകളുടെ സംഘടന ഫിയോക് ആണ് ഇക്കാര്യം അറിയിച്ചത്. തിയേറ്ററുകളിൽ റീലിസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമ്മാതാക്കൾ ഒടിടിക്ക് നൽകുന്നതിൽ പ്രതിഷേധിച്ചാണ് ഫിയോക് കർശന നിലപാട് സ്വീകരിക്കാനൊരുങ്ങുന്നത്.
     
    * മാനന്തവാടിയിലെയും പുൽപ്പള്ളിയിലെയും ജനവാസമേഖലയിൽ കാട്ടാനയെ കൂടാതെ കടുവയുടെയും സാന്നിധ്യം. ഒരു ഭാഗത്ത് കാട്ടാന, മറുഭാഗത്ത് പുലി, കടുവ, കരടി തുടങ്ങിയ വന്യജീവികൾ. ഇതാണ് വയനാട്ടിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. മാനന്തവാടിയിൽ ഭീതി പരത്തിയ ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതിൻ്റെ മൂന്നാം ദിവസമാണ് പുൽപ്പള്ളിയിൽ കടുവയെ കണ്ടത്. ജനവാസകേന്ദ്രമായ വാടാനക്കവലയിലാണ് കടുവയെ കണ്ടത്.
ഇന്നുവരെയുള്ള അൻപത് നോമ്പ് ചിന്തകൾ
  • സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കും. നിലവിൽ, 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി.
  • വയനാട് കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടൂറിസം ജീവനക്കാരനായ പോളിന് വിട ചൊല്ലി പുൽപ്പള്ളി. പുൽപ്പള്ളി ആനപ്പാറ സെന്റ് ജോർജ് പള്ളിയിലാണ് പോളിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉണ്ടായ വൻ പ്രതിഷേധത്തിന് ശേഷമാണ് പോളിന്റെ സംസ്കാരം ദേവാലയത്തിൽ വച്ച് നടത്തിയത്.
  • സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം
  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങൾക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്. വഖഫിന് 100 കോടി രൂപയും, ക്രിസ്ത്യൻ സമുദായത്തിന് 200 കോടി രൂപയും തീർത്ഥാടന കേന്ദ്രങ്ങൾക്ക് 20 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരത്ത് ഹജ് ഭവൻ നിർമ്മിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച സർക്കാർ സംസ്ഥാനത്ത് 100 മൗലാനാ ആസാദ് സ്കൂളുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.
     
    * ഉത്തർപ്രദേശിൽ ആറ് മാസത്തേക്ക് സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യോഗി സർക്കാർ. സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാറിന് കീഴിലുള്ള അധികാരികൾക്കും പുതിയ നിയമം ബാധകമായിരിക്കും. ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി കർമ്മിഷ് ഡോ.ദേവേഷാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
  • ഗോവയിൽ രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് എത്തിയ പോലീസ് ആറു കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടു മലയാളി യുവാക്കളെ പിടികൂടി. കേരളത്തിലേക്ക് ട്രെയിൻ കാത്തു നിന്ന അരുൺ രാജൻ, നിബിൻ  എന്നിവരാണ് പിടിയിലായത്. 164 കിലോഗ്രാം ആംബർഗ്രീസ് കൊങ്കൺ പോലീസ് ഇവരിൽ നിന്ന് പിടികൂടി. 
     
    * ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങി ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അനിൽ അനുയോജ്യമായിരിക്കുമെന്നാണ് പർട്ടി നേതൃത്വത്തി​ന്റെ വിലയിരുത്തൽ. കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് അനിൽ ആന്റണി.
  • ഒരുഘട്ടത്തിൽ താൻ വിഷാദത്തിലൂടെ കടന്നുപോയെന്ന് തുറന്നു പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു.  ഭർത്താവിന്റെയും രണ്ടു മക്കളുടെയും വിയോഗത്തെ കുറിച്ചും രാഷ്ട്രപതി സംസാരിച്ചു. താൻ ഒരുഘട്ടത്തിൽ വിഷാദത്തിലൂടെ കടന്നുപോയിരുന്നു. ആ സമയം, ചിലർ യോഗ നിർദേശിച്ചിരുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മെഡിറ്റേറ്റ് ചെയ്തു തുടങ്ങിയിരുന്നു.ജോലിസ്ഥലത്ത് സമയം ചെലവഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വ്യക്തിപരമായി തോന്നുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
  • പടക്ക നിർമ്മാണശാലയിൽ ഉഗ്ര സ്‌ഫോടനം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയിലാണ് സ്‌ഫോടനം ഉണ്ടായത്. രാമു ദേവൻപെട്ടിയ്ക്ക് സമീപത്തുള്ള പടക്ക നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികളായ 9 പേരാണ് മരണപ്പെട്ടത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
  • ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹ്യമാധ്യമത്തിൽ കമന്റിട്ട സംഭവത്തിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അധ്യാപികയെ കുന്നമംഗലം പൊലീസ് ചോദ്യം ചെയ്തു.ഇന്നലെ രാവിലെ ആണ് അധ്യാപിക സ്റ്റേഷനിൽ ഹാജരായത്. ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.
  • ഐഎസ്ആര്‍ഒയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപിച്ചു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ഉപഗ്രഹ ശ്രേണിയിലേക്കാണ് ഇസ്രോ പുതിയൊരു ഉപ​ഗ്രഹത്തെ കൂടി ബഹിരാകാശത്തേക്ക് അയക്കുന്നത്.
    2274 കിലോ ഭാരമുള്ള ഉപഗ്രഹത്തെ 253.53 കിലോമീറ്റർ അകലെയുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്ക് (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) എത്തിക്കുന്നത് ജിഎസ്എൽവി–എഫ്14 റോക്കറ്റാണ്
  • സർക്കാർ ജീവനക്കാർക്ക് ആകസ്മിക അവധി അനുവദനീയമായ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ചിക്കൻപോക്സിനെ വീണ്ടും ഉൾപ്പെടുത്തി. പുതുക്കിയ പട്ടിക സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ചിക്കൻപോക്സ് ബാധിക്കുന്നവർക്ക് 21 ദിവസം മുതൽ 30 ദിവസം വരെയാണ് അവധി ലഭിക്കുക. വേനൽക്കാലത്ത് ചിക്കൻപോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ചിക്കൻപോക്സിനെ വീണ്ടും സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
     
  • പ്രണയദിനത്തിൽ കാമുകനൊപ്പം ഒളിച്ചോടിയ വിവാഹിതയായ യുവതി അറസ്റ്റിൽ. വിളപ്പിൽശാല  സ്വദേശി ശ്രീജ (28) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനാണ് യുവതി അറസ്റ്റിലായത്. യുവതിയുടെ കാമുകൻ  വിഷ്ണു(34) വിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷമാണ് ശ്രീജ കാമുകനൊപ്പം പോയത്. മൂന്ന് വയസ് പ്രായമുള്ള കുഞ്ഞ് പ്ലേ സ്കൂളിലെ ബസ്സിൽ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ കൂട്ടികൊണ്ട് പോകാൻ ആരെയും കണ്ടിരുന്നില്ല. തുടർന്ന് കുട്ടി അമ്മയെ കാണാതെ കരഞ്ഞ് തുടങ്ങി. ഇതോടെ സ്കൂൾ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു.

🗞🏵 അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച്‌ മലയാളി ദമ്പതികള്‍ മരിച്ചു. ഞാറയ്ക്കല്‍ പാറയ്ക്കല്‍ വർഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടില്‍ ജോളി ചെറിയാൻ (61) എന്നിവരാണ് ഛത്തീസ്ഗഢിലെ ബിലായ്‍യില്‍ മരിച്ചത്. വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു. ഈ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനം
 
* അമേരിക്കയില്‍ നിന്ന് വീണ്ടും ഒരു കൊലപാതക വാർത്ത. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെ മകൻ കൊലപ്പെടുത്തി. സംഭവത്തിൽ 32കാരനായ മകൻ മെല്‍വിൻ പിടിയിൽ. ന്യൂജേഴ്സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിൻ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്

  • മോൺ. തോമസ് മാത്യു കുറ്റി മാക്കലിനെയും മോൺ. അഗസ്റ്റിൻ മഠത്തി ക്കുന്നേലിനെയും ബിഷപ്പുമാരായി നിയമിച്ചു. ഇൻഡോർ ബിഷപ്പായി മോൺ. തോമ സ് മാത്യു കുറ്റിമാക്കലും ഖാണ്ഡുവ ബിഷ പ്പായി മോൺ. അഗസ്റ്റിൻ മഠത്തിക്കുന്നേലു മാണ് നിയമിതരായത്.കോതമംഗലം രൂപതയിലെ ഇടവകാംഗമാ യ കല്ലൂർക്കാട് മോൺ. തോമസ് മാത്യു കു റ്റിമാക്കൽ നിലവിൽ ഇൻഡോർ കത്തീഡ്ര ൽ വികാരിയാണ്
  • നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം. ”ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് ” എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും ‘എക്സി’ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം.
  • സി. തെരസിറ്റ SMS (84) മുണ്ടയ്ക്കൽ നിര്യാതയായി. സി.തെരസിറ്റായുടെ മൃതദേഹം പാലക്കാട്ടുമല സെൻ്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസിൽ.സംസ്ക്‌കാരം: 18-02-2024 (ഞായറായഴ്‌ച) 2 PM- ന് വി. കുർബാനയോടുകൂടി സെൻ്റ് തോമസ് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിച്ച് തുടർന്ന് പാലക്കാട്ടുമല നിത്യസഹായമാതാ പള്ളിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...