🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഡിസംബർ 26, 2023 ചൊവ്വ 1199 ധനു 10
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 സമൂഹത്തിന് ദിശാബോധം നൽകുന്നതിലും സേവനബോധം നൽകു ന്നതിലും ക്രിസ്ത്യൻ സമൂഹത്തിന്റെ പങ്കിനെ രാജ്യം അഭിമാനത്തോടെ അംഗീകരി ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ വ സതിയിൽ നടന്ന വിരുന്ന് സൽക്കാരത്തിനി ടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ക്രി സ്ത്യൻ സമൂഹം നടത്തുന്ന സ്ഥാപനങ്ങൾ രാജ്യത്തുടനീളം വലിയ സംഭാവനകൾ ന ൽകുന്നതായി അദ്ദേഹം പറഞ്ഞു.
🗞🏵 രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭാ രതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബി ൽ എന്നിവ നിയമമായി. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി), കോഡ് ഓഫ് ക്രി മിനൽ പ്രൊസീജ്യർ 1973 (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് 1872 എന്നിവ യ്ക്കു പകരമായാണ് പുതിയ ബില്ലുകൾ അ വതരിപ്പിച്ചത്.കഴിഞ്ഞ സമ്മേളനത്തിൽ മൂന്നു ബില്ലുകളും അവതരിപ്പിച്ചിരുന്നെങ്കിലും അവ പിന്നീ ട് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. സ്റ്റാൻ ഡിംഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉ ൾപ്പെടുത്തി പരിഷ്‌കരിച്ച ബില്ലുകൾ ഈ ശൈത്യകാല സമ്മേളനത്തിൽ ലോക്സഭ യും രാജ്യസഭയും പാസാക്കുകയായിരുന്നു.
🗞🏵 മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് – വേണ്ട നടപടികൾ പുരോഗമിക്കുകയാണെ ന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. 2024 പകുതിയോടെയോ 2025 ആ ദ്യമോ മാർപാപ്പ ഇന്ത്യയിലെത്തും. മാർപാ പ്പ കേരളത്തിലും സന്ദർശനം നടതത്തുമെ ന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ ക്രിസ്‌മസ് ആശംസ 15 മിനിറ്റോളം നീണ്ടു. ക്രിസ്‌ത്യൻ സഭകളുടെ സേവനങ്ങൾക്ക് മോദി നന്ദി പറഞ്ഞു. ഇതി ന് ശേഷം നടന്ന വിരുന്നിൽ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ടവരെ വ്യക്തിപരമായി കണ്ട് സംസാരിച്ചു.
🗞🏵 നെയ്യാറ്റിൻകരയിൽ താ ത്കാലിക നടപ്പാലം തകർന്ന് അപകടം. 20 പേർക്കോളം പരുക്കേറ്റു. പുൽക്കൂട് പ്രദർശ നത്തിന് തയാറാക്കിയ താത്കാലിക മരപ്പാ ലമാണ് തകർന്നു വീണത്.ഒരേസമയം പരമാവധിയിൽ കൂടുതൽ ആ ളുകൾ കയറിയതോടെ പാലം തകർന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപ ത്രിയിലേക്കു മാറ്റി. അപകടത്തിന്റെ പശ്ചാ ത്തലത്തിൽ പോലീസ് പരിപാടി നിർത്തിവയ്പ്പിച്ചു.
🗞🏵 മദ്യലഹരിയിൽ വനിതാ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശേരി കൂളി ബസാർ സ്വദേശിനി റസീന ആണ് അറസ്റ്റിലായത്. നടുറോഡിൽ ഇവർ നാട്ടു കാരെയും ആക്രമിച്ചിരുന്നു .ഇന്ന ക്യ വൈകിട്ട് തലശേരി കിഴവന്തിമുക്കിൽ മദ്യലഹരിയിൽ സുഹൃത്തിനൊപ്പമെത്തിയ റസീന, നാട്ടുകാരുമായി വാക്കുതർക്കമു ണ്ടായി. തുടർന്ന് ഇവർ നാട്ടുകാരെ മർദിച്ചു.
🗞🏵 ക്രിസ്മസ് ആഘോഷിക്കാനായി ദീ പാലങ്കാരം ചെയ്യുന്നതിനിടെ വൈദ്യുതാ ഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പ ഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (കോൺട്രാക്‌ർ-60) ആണ് മരിച്ചത്.
ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് ജോസിന് വൈദ്യുതാ ഘാതമേറ്റത്. തുടർന്ന് ഹൃദയാഘാതമുണ്ടായി.
🗞🏵 മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. .വിമാനത്തിലെ പലയാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്.
🗞🏵 സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന്‍ അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ. ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും.
🗞🏵 നവകേരള സദസ്സിൽ നാലു ലക്ഷം രൂപയുടെ വായ്‌പാ കുടിശികയിൽ ഇളവു തേടിയെത്തിയ ആൾക്ക് 515 രൂപയാണ് കുറച്ചതെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്ത്. കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയിൽ ഇളവു തേടിയാണ് നവകേരള സദസ്സിൽ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നൽകിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീർപ്പാക്കിയെന്നുമുള്ള മറുപടി ലഭിച്ചത്
🗞🏵 മാസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവില്‍ ഉക്രെയ്നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ഇടനിലക്കാര്‍ വഴി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചതായിട്ടാണ് വിവരം. പേര് വെളിപ്പെടുത്താത്ത മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥരെയും അമേരിക്കന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
🗞🏵 ശബരിമല ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തില്‍ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്‌പെഷ്യല്‍ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
🗞🏵 ബെവ്‌കോ ക്രിസ്മസിനും മലയാളികളുടെ മദ്യാസക്തിയില്‍ റെക്കോര്‍ഡ് വില്‍പന നടത്തി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. അതില്‍ 24 ന് മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ഇത് 69.55 കോടി രൂപയുടെ മദ്യവില്‍പനയെ ഇത്തവണ മറികടന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 75 കോടി രൂപയുടെ മദ്യവില്‍പ്പനയായിരുന്നു നടന്നത്.
ചാലക്കുടിക്കാണ് ഒന്നാം സ്ഥാനം. 63,85,290 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശേരിയില്‍ 62,85,290 രൂപയുടെ മദ്യ വില്‍പന നടന്നു.
🗞🏵 സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്. പുതുതായി 128 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയർന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് ആകെ 312 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
🗞🏵 മതിയായ രേഖകൾ ഇല്ലാതെ ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന യുവാവാണ് അറസ്റ്റിലായത്. 21 കാരനായ ഇയാൾ മുംബൈയിലാണ് പഠിക്കുന്നത്.
🗞🏵 നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ല. ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായി ചര്‍ച്ചയില്ല. പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അഹമ്മദ് ദേവർ കോവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു
🗞🏵 4 ലക്ഷം പേർക്ക് തൊഴിൽ നൽകിയ മെഗാ പദ്ധതിയായി കേരളത്തിന്റെ സ്വന്തം സംരംഭക വർഷം മാറിയിരിക്കുന്നു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.4,23,101 തൊഴിലുകളാണ് നാളിതുവരെയായി സംരംഭക വർഷത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. രണ്ട് ലക്ഷത്തോളം സംരംഭങ്ങളും 12000 കോടിയിലധികം രൂപയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി കേരളത്തിന്റെ സാമ്പത്തിക നിലയിൽ തന്നെ മാറ്റം സൃഷ്ടിക്കും വിധത്തിൽ വിപ്ലവകരമായ വളർച്ചയാണ് നേടിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
🗞🏵 സംസ്ഥാനത്ത് വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 (JN.1) സ്ഥിരീകരിച്ചു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ് ജെഎൻ.1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
🗞🏵 രാജ്യത്ത് ആനയും മനുഷ്യനും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലിഞ്ഞത് ആയിരക്കണക്കിന് ജീവനുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആനയുടെ ആക്രമണത്തെ തുടർന്ന് 1,701 ആളുകൾക്കാണ് ജീവൻ നഷ്ടമായത്. രാജ്യസഭാ സമ്മേളനത്തിൽ സർക്കാർ പങ്കുവെച്ച ഔദ്യോഗിക കണക്കുകൾ പ്രകാരമുള്ള എണ്ണമാണിത്. അതേസമയം, കഴിഞ്ഞ 5 വർഷത്തിനിടെ 10 സംസ്ഥാനങ്ങളിലായി വൈദ്യുതാഘാതമേറ്റ് മരിച്ച ആനകൾ 379 എണ്ണമാണ്.
🗞🏵 ജമ്മു കശ്മീർ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. സൈനിക വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണവും അതിർത്തി ജില്ലയായ പൂഞ്ചിൽ നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം ജമ്മു കശ്മീരിലെത്തിയത്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്തു.
🗞🏵 അയോധ്യയിൽ സുഗന്ധം പരത്താൻ ഭീമൻ ധൂപത്തിരി തയ്യാറാക്കി ഭക്തൻ. 108 അടി നീളവും, മൂന്നര കിലോ ഭാരവുമുള്ള ഭീമൻ ധൂപത്തിരിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് ധൂപത്തിരിയുടെ നിർമ്മാണം നടക്കുന്നത്. ശ്രീരാമ ഭക്തനായ ഗോപാലക് വിഹാ ഭായി ഭാർവാദ് എന്നയാളാണ് അഗർബത്തി നിർമ്മിച്ചിരിക്കുന്നത്. ‘രാംമന്ദിർ അഗർബത്തി’ എന്നാണ് ഭീമൻ ധൂപത്തിരിക്ക് പേര് നൽകിയിരിക്കുന്നത്.
🗞🏵 ഐടി ജീവനക്കാരിയായ സുഹൃത്തിനെ കൊലപ്പെടുത്തിയ ട്രാന്‍സ്മാന്‍ അറസ്റ്റിൽ. കാലുകള്‍ കെട്ടിയിട്ട ശേഷം തീവെച്ചാരുന്നു യുവതിയെ കൊലപ്പെടുത്തിയത്. ചെന്നൈയിലെ കമ്പനിയില്‍ എഞ്ചിനീയറായ നന്ദിനിയ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ട്രാന്‍സ്മാന്‍ വെട്രിമാരന്‍ അറസ്റ്റിലായത്. ശനിയാഴ്ച താലമ്പൂരിന് സമീപം പൊന്‍മാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് നന്ദിനിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
🗞🏵 ആദിത്യ എൽ-1 ജനുവരി ആറിന് എൽ വൺ പോയിന്റിലേക്ക് എത്തുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇതിനുള്ള സമയം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ആദിത്യ എൽ1 ബഹിരാകാശ പേടകം ഭൂമിക്കും സൂര്യനും ഇടയിലുള്ള ഗുരുത്വാകർഷണ സന്തുലിത ബിന്ദുവായ ലാഗ്രാഞ്ച് പോയിന്റ് 1 (എൽ 1) ന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലേക്ക് ഒരു സങ്കീർണ്ണമായ തിരുകൽ നടത്തുകയാണ്.
🗞🏵 പഞ്ചാബിലെ അമൃതസറിൽ അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കള്ളക്കടത്ത് സംഘത്തെ പിടികൂടി അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേരടങ്ങിയ സംഘത്തെയാണ് അതിർത്തി സുരക്ഷാ സേന പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 525 ഗ്രാം ഹെറോയിൻ അടങ്ങിയ പാക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. പഞ്ചാബ് പോലീസും, അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്.
🗞🏵 തലസ്ഥാനത്തെ ജില്ലാ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് 10 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ചത്. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ പ്രതിയായ ആളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഉദിയൻകുളങ്ങര സ്വദേശിയായ സതീഷിനെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന പെൺകുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.
🗞🏵 ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) തുടങ്ങിയവരാണ് മരിച്ചത്.
🗞🏵 വ്യാജ പോക്സോ കേസിൽ കുടുക്കിയ അധ്യാപകനെ വെറുതെ വിട്ട് കോടതി. ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ എ.കെ. ഹസ്സൻ മാസ്റ്ററെയാണ് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടത്. മുഴക്കുന്ന് സ്വദേശിയായ അദ്ദേഹം കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിർവാഹസമിതി അംഗം കൂടിയായിരുന്നു. നാലു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെ ഉയർന്ന കേസ്. പരാതി നൽകിയ പെൺകുട്ടി അധ്യാപകന്റെ കാൽതൊട്ട് മാപ്പുചോദിക്കുകയും തങ്ങൾ കരുവാക്കപ്പെടുകയായിരുന്നുവെന്ന് തുറന്നു പറയുകയും ചെയ്തു.
🗞🏵 കൃഷിയിടത്തിൽ നിന്നും പച്ച ക്കറിയെടുത്തതിന് വയോധികയായ അമ്മ യെ തൂണിൽ കെട്ടിയിട്ട് മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ സരസ പാസി ഗ്രാമത്തിലാണ് സംഭവം.ഇളയ മകന്റെ കൃഷിയിടത്തിൽ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ് മകനെ പ്രകോപിപ്പി ച്ചത്. തർക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
🗞🏵 വാകേരിയിൽ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തി ൽ വീണ്ടും കടുവയെത്തിയതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാ പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ഞാറക്കാട്ടിൽ സുരേന്ദ്രൻ്റെ പശുവിനെയാണ് ഞായറാഴ്ച കടുവ കടിച്ചുകൊന്നത്. വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ ജഡമാ ണ് രാവിലെ കണ്ടെത്തിയത്.
🗞🏵 ജെറുസലേമിലെ ക്രൈസ്തവര്‍ ക്രിസ്തുമസിന് മുന്നോടിയായി ഗാനങ്ങളും പ്രാര്‍ത്ഥനയുമായി ജാഗരണ പ്രാര്‍ത്ഥന നടത്തി. അനുതാപ ആരാധനയ്ക്കും ക്രിസ്തുമസ് കരോളിനും പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല നേതൃത്വം നല്‍കി. . നമ്മുടെ ദേശത്തെക്കുറിച്ചുള്ള എല്ലാ വേദനകളും നമുക്ക് യേശുവിലേക്ക് കൊണ്ടുവരാമെന്നും അങ്ങനെ അവൻ തന്റെ ഇഷ്ടപ്രകാരം അതിനെ നന്മയും കരുണയുമാക്കി മാറ്റുമെന്ന് കർദ്ദിനാൾ പറഞ്ഞു.
🗞🏵 യേശു ക്രിസ്തുവിന്റെ ജീവിത സന്ദേശത്തെയും ദയയുടെയും സേവനത്തിന്റെയും മൂല്യങ്ങളെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്കായി തന്റെ വസതിയിൽ ഒരുക്കിയ ക്രിസ്തുമസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരിന്നു പ്രധാനമന്ത്രി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് യേശുക്രിസ്തു പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ആശയങ്ങൾ രാജ്യത്തിന്റെ വികസനത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.