🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഡിസംബർ 10, 2023 ഞായർ 1199 വൃശ്ചികം 24
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പ് ജനുവരിയിൽ. ജനുവരി 8 മുതല്‍ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തിൽ ഇതിനുള്ള നടപടി തുടങ്ങും. മാർപാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാകും പ്രഖ്യാപനവും സ്ഥാനാരോഹണവും. അനുയോജ്യനായ വ്യക്തിക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് നിലവിൽ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആവശ്യപ്പെട്ടു.
🗞🏵 സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ പരാമർശത്തിൽ സ്വപ്ന സുരേഷിന് കോടതിയിൽ തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നു സ്വപ്ന സുരേഷിന് ഹൈക്കോടതി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ലെന്നും കോടതി പറഞ്ഞു.
🗞🏵 ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് മാറിയിരിക്കുകയാണ്. നിലവില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ദര്‍ശനം നടത്തുന്നുണ്ട്. മിനിറ്റില്‍ 75 പേര്‍ വച്ച് പതിനെട്ടാം പടി കയറുന്നു. എട്ടുമണിക്കൂറിലധികം ക്യൂ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തി മടങ്ങുന്നത്.
🗞🏵 ബഹിരാകാശത്തെ ഊർജ്ജ ഉറവകളുടെ ചുരുളഴിക്കാൻ പുതിയ പേടകവുമായി ഇന്ത്യ എത്തുന്നു. ഊർജ്ജ ഉറവകൾ തേടിയുളള എക്സ്പോസാറ്റ് എന്ന ശാസ്ത്ര ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിക്കുക. ഈ മാസം 28ന് ഈ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയരും. ചന്ദ്രയാൻ, ആദിത്യ എന്നീ ദൗത്യങ്ങൾ വിജയിപ്പിച്ച ശേഷമാണ് ഐഎസ്ആർഒയുടെ പുതിയ ദൗത്യം.
🗞🏵 ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു.
🗞🏵 അന്തരിച്ച സി.പി.ഐ. നേതാവ് കാനം രാജേന്ദ്രന് വിടനല്‍കാനൊരുങ്ങി രാഷ്ട്രീയകേരളം. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തിച്ചു.
🗞🏵 ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും വീണ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനി മരിച്ചു. ഇരവിമംഗലം ഉദയംപേരൂർ മണിയറ ഗാർഡൻ കരുവേലി ഹൗസിൽ ബെന്നിയുടെ മകൾ അതിഥി ബെന്നി (22) ആണ് മരിച്ചത്. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു
🗞🏵 ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂരി ലെ വീട്ടിൽ പ്രതികളുമായുള്ള തെളിവെടു പ്പ് പൂർത്തിയായി രാവിലെ പത്തരയ്ക്ക് പ്ര തികളുമായി ഇവിടെയെത്തിയ അന്വേഷണ സംഘം വൈകുന്നേരം മൂന്ന് വരെ തെളി വെടുപ്പ് നടത്തി.കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം നട ന്ന കാര്യങ്ങൾ അന്വേഷണസംഘം പുനരാ വിഷ്കരിച്ചു. പ്രതികളുടെ വീട്ടിൽനിന്ന് ചി ല നിർണായക ബാങ്ക് രേഖകളും ലഭിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു.
🗞🏵 സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശികയായ 6 ഗഡു ക്ഷാബത്ത (ഡിഎ) എന്നു നൽകുമെന്നു വ്യക്തമാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ (കെഎടി) ഉത്തരവിന് സർക്കാർ നൽകുന്ന മറുപടിക്കു കാത്തിരിക്കുകയാണ് ലക്ഷക്കണക്കിനു ജീവനക്കാരും പെൻഷൻകാരും. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 11നു മുൻപ് സർക്കാർ രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ കുടിശിക നൽകേണ്ട തീയതി ട്രൈബ്യൂണൽ തന്നെ നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎടി ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീമിന്റെ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയത്
🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ ക്രിസ്‍മസ് സന്ദേശവുമായി എൻഡിഎ നേതാക്കൾ ക്രിസ്ത്യൻ വീടുകൾ സന്ദർശിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
🗞🏵 ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ-1 വിജയക്കുതിപ്പിലേക്ക്. ഇത്തവണ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തിയാണ് ആദിത്യ എൽ-1 ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സൂര്യനിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്. പേടകത്തിലെ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്കോപ്പായ SUIT എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ-1 സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തിയത്.
🗞🏵 ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളര്‍ന്നുവരികയാണെന്നും, ഇത് ലോകത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാട് ഇന്ത്യയില്‍ പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെങ്കോട്ടയില്‍ നടക്കുന്ന ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ബിനാലെ (ഐഎഎഡിബി) 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയയില്‍ ആയിരുന്നു സംഭവം. യുവാവിന്റെ നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റു. ഉടനെ തന്നെ ശ്വാസ തടസം അനുഭവപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിച്ച ശേഷം ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.
🗞🏵 മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ഒഡിഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ കോൺഗ്രസ് രാജ്യസഭാ എംപിയുടെ വീട്ടിൽ നിന്നും 300 കോടിയിലധികം രൂപ കണ്ടെടുത്തുവെന്നാണ് വിവരം. ജാർഖണ്ഡിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ധീരജ് സാഹുവിന്റെ ഉടമസ്ഥതയിലുള്ള നിരവധി സ്ഥലങ്ങളിൽ നടത്തിയ നികുതി റെയ്ഡിലാണ് 300 കോടിയിലധികം രൂപയുടെ പണം കണ്ടെത്തിയത്.
🗞🏵 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും കർണാടകയിലുമായി 41 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ശനിയാഴ്ച നടത്തിയ റെയ്ഡിൽ 15 പേരെ കസ്റ്റഡിയിലെടുത്തു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പൂനെ സ്വദേശികളാണ് അറസ്റ്റിലായത്. കർണാടകയിലെ ചില സ്ഥലങ്ങളിലും മഹാരാഷ്ട്രയിൽ പൂനെ, താനെ റൂറൽ, താനെ നഗരം, മീരാ ഭയന്ദർ എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടന്നത്.
🗞🏵 ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ. ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ഈ തീരുമാനം എന്നും ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു.യുഎസ്, ചൈന, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം
🗞🏵 ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ വീട്ടുടമകള്‍ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വലിയ ബോര്‍ഡ് അല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🗞🏵 ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിൽ പോലും അനായാസം പ്രവർത്തിക്കാൻ കഴിയുന്ന തേജസ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് വിവിധ രാജ്യങ്ങൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങൾ പ്രതിരോധ മേഖലയ്ക്ക് ഏറെ കരുത്ത് പകരുന്നതാണ്. നിലവിൽ, നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
🗞🏵 രാജ്യതലസ്ഥാനത്ത് വീണ്ടും വായുമലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വായു ഗുണനിലവാര തോത് വീണ്ടും കുറഞ്ഞു. കാറ്റിന്റെ വേഗത കുറഞ്ഞതും, ആവശ്യമായ മഴ ലഭിക്കാത്തതുമാണ് വീണ്ടും വായു മലിനീകരണം രൂക്ഷമാകാൻ കാരണം
🗞🏵 ശൈത്യകാലം വന്നെത്തിയതോടെ മഞ്ഞിൽ മൂടി കാശ്മീർ. ഈ സീസണിലെ ഏറ്റവും കുറവ് താപനിലയാണ് കാശ്മീരിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ശ്രീനഗറിലെ താപനില മൈനസ് 4.6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. ഇതോടെ, കൊടും തണുപ്പിൽ വിറങ്ങലിച്ചിരിക്കുകയാണ് കാശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളും.
🗞🏵 മലപ്പുറത്ത് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതിക്ക് 46 വര്‍ഷം കഠിനതടവും 2.05 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പെരിന്തല്‍മണ്ണ- മലപ്പുറം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ ചട്ടിപ്പറമ്പ് കൊട്ടപ്പുറം താമരശേരി വീട്ടിൽ ഷമീമിനെ(31)യാണ് കോടതി ശിക്ഷിച്ചത്. പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്.
🗞🏵 വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് നൽകാൻ ധാരണയായി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കും. കാടു വെട്ടിത്തെളിക്കാൻ ഭൂവുടമകൾക്കു നിർദേശം നൽകും. കടുവയെ പിടികൂടാതെ യുവാവിന്റെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
🗞🏵 ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റകരമല്ലെന്ന വിധിയുമായി അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാരോപിച്ച് ഭാര്യ നല്‍കിയ കേസില്‍ ഭര്‍ത്താവിനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.
🗞🏵 ഒഡീഷയിൽ ഭാര്യയെ കൊന്ന് തല വെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെ ത്തി ഭർത്താവ്. നായഗർ ജില്ലയിലെ ബിദാ പജു ഗ്രാമത്തിലാണ് സംഭവം,
ധരിത്രി(30)ആണ് കൊല്ലപ്പെട്ടത്. സംഭവ ത്തിൽ ഇവരുടെ ഭർത്താവ് അർജുൻ ബാ ഗ(35)യെ പോലീസ് അറസ്റ്റ് ചെയ്‌തു. ഭാര്യ യ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമു ണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലന ടന്നത്.
🗞🏵 മധ്യപ്രദേശ് നിയമസഭാ തെര ഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തതിന് മുസ്‌ലിം യുവതിയെ ഭർതൃസഹോദരൻ മർദിച്ചെന്ന് പരാതി.
സമീന (30) എന്ന യുവതിക്കാണ് മർദനമേ റ്റത്. സമീനയുടെ പരാതിയിൽ ഭർത്താവി ന്റെ ഇളയ സഹോദരൻ ജാവേദിനെ പോ ലീസ് അറസ്റ്റ് ചെയ്‌തു. സമീനയും പിതാ വും സെഹോറിലെ കലക്ടറുടെ ഓഫിസിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
🗞🏵 രാഷ്ട്രീയ രജ്പുത് കർണി സേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി യെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽ. ഡൽഹി ക്രൈംബ്രാഞ്ച്, രാജസ്ഥാൻ പോലീസുമായി സംയുക്തമാ യി നടത്തിയ ഓപ്പറേഷനിലാണ് ചണ്ഡീഗ ഡിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.
🗞🏵 ചരിത്രപ്രസിദ്ധമായ ഫ്രാൻസിലെ നോട്രഡാം കത്തീഡ്രൽ ദേവാലയം അടുത്ത വര്‍ഷം ഡിസംബർ 8ന് തുറന്നേക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിനൊപ്പം ഇന്നലെ ഡിസംബർ 8 വെള്ളിയാഴ്ച പുതുതായി നിർമ്മിച്ച സ്തൂപിക ഉള്‍പ്പെടെയുള്ളവ വിലയിരുത്തുവാന്‍ എത്തിയപ്പോഴാണ് സമയബന്ധിതമായി പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്.
🗞🏵 കർത്താവിന്റെ ദാനങ്ങളുടെ മൂല്യം വിലമതിക്കണമെന്നും അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഡിസംബർ എട്ടാം തീയതി, അമലോത്ഭവമാതാവിന്റെ തിരുനാളിൽ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ പരിശുദ്ധ കന്യകാമറിയം എങ്ങനെ കാത്തു സൂക്ഷിച്ചുവെന്നും ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് ദൈവമാതാവ് സൂക്ഷിച്ച രണ്ടു മനോഭാവങ്ങളെന്നും പാപ്പ പറഞ്ഞു
🗞🏵 വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും, യുദ്ധത്തിനിടെ അവർക്ക് പ്രത്യാശ നൽകാനും ചിട്ടപ്പെടുത്തിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. ലണ്ടൻ ആസ്ഥാനമായുള്ള ഓബർഫ്യൂസ് എന്ന ബാൻഡുമായി സഹകരിച്ചാണ് ബെത്‌ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ യൂസ്റ്റീന സഫർ ഗാനത്തിന് രൂപം നൽകിയത്. ‘ഹിയർ എയ്ഞ്ചൽസ് ക്രൈ’ എന്നാണ് ക്രിസ്തുമസ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗാനത്തിനു ഫ്രാൻസിസ് മാർപാപ്പ ആശംസ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision