പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ഏപ്രിൽ 5,2023 ബുധൻ 1198 മീനം 22 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/BXFwtUhe5ZJGNrol1M1iPE
🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
വാർത്തകൾ

🗞🏵 എലത്തൂരില്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് എടിഎസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്. കേരളം സന്ദര്‍ശിച്ചിട്ടുണ്ടോ, കേരളത്തില്‍ സുഹൃത്തിക്കളുണ്ടോ എന്നാണ് ചോദിച്ചതെന്ന് ഷാറൂഖ് സെയ്ഫി പറയുന്നു. ജോലി എന്താണെന്ന് നോക്കി. ഫോണ്‍ പരിശോധിച്ചുവെന്നും ഫോണിന്റെ ടവര്‍ ലോക്കേഷന്‍ പോലീസ് പരിശോധിച്ചുവെന്നും ഷാരൂഖ് സെയ്ഫി പറയുന്നു.

🗞🏵 എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. ആക്രമണത്തില്‍ എന്‍ഐഎ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ അഡിഷണല്‍ എസ് പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. എന്‍ഐഎ ഡല്‍ഹി ആസ്ഥാനത് നിന്നും വിദഗ്ദര്‍ എത്തി കോഴിക്കോടും കണ്ണൂരും പരിശോധന ആരംഭിച്ചു. സ്‌ഫോടന വസ്തു വിദഗ്ധന്‍ ഡോ. വി എസ് വസ്വാണിയുടെ നേതൃത്വത്തിലാണ് പരിശോധന. 
 
🗞🏵 ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഏ​പ്രി​ൽ 10ന് ​തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കൃ​ഷി​മ​ന്ത്രി പി.​പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ല​പ്പു​ഴ ക​ള​ക്‌​ട്രേ​റ്റി​ൽ ചേ​ർ​ന്ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. വേ​മ്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി പ​റ​ഞ്ഞു

🗞🏵 ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം മൂ​ലം പ​ട​ർ​ന്ന വി​ഷ​പ്പു​ക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​നാ​യി വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് സ​ർ​ക്കാ​ർ. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജെ റീ​ന ആ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ. സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് ര​ണ്ട് മാ​സ​ത്തി​ന​കം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.
 
🗞🏵 സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇന്നലെ വ​ൻ വ​ർദ്ധനവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,530 രൂ​പ​യും പ​വ​ന് 44,240 രൂ​പ​യു​മാ​യി ഉയർന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് പ​വ​ന്‍റെ വി​ല എ​ത്തി​യി​രി​ക്കു​ന്ന​ത്. 

🗞🏵 സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വീണ്ടും വിദേശയാത്ര നടത്താൻ ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. അമേരിക്കയിലും സൗദി അറേബ്യയിലും നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശ സന്ദർശനം നടത്താനൊരുങ്ങുന്നത്.

🗞🏵 ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

🗞🏵 രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള പണമിടപാടുകളിൽ വൻ കുതിച്ചുചാട്ടം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിലെ യുപിഐ ഇടപാടുകൾ 60 ശതമാനം വർദ്ധനവോടെ 870 കോടിയായാണ് ഉയർന്നത്. അതേസമയം, ഇടപാട് മൂല്യം 46 ശതമാനം വർദ്ധിച്ച് 14,05,000 കോടിയായിട്ടുണ്ട്.

🗞🏵 മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. പാര്‍ട്ടിക്കുള്ളിൽ തന്നെ നേതാക്കള്‍ സിദ്ധരാമയ്യ, ശിവകുമാര്‍ പക്ഷങ്ങളായി ചേരിതിരിഞ്ഞുള്ള പോരാട്ടം തുടരുകയാണ്. അതേസമയം സീറ്റ് മോഹികള്‍ നടത്തുന്ന സമരം കോണ്‍ഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
 
🗞🏵 രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറക്കുന്നു. ഷിംലയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിവാസ് ആണ് പൊതുജനങ്ങൾക്ക് തുറന്നു നൽകുക. ഇതോടെ, രാജ്യത്തെ പൗരന്മാർക്കും, വിദേശ പൗരന്മാർക്കും കുറഞ്ഞ നിരക്കിൽ രാഷ്ട്രപതി നിവാസ് കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. ഏപ്രിൽ 23 മുതലാണ് രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്നു നൽകുക. രാഷ്ട്രപതി തന്നെയാകും രാഷ്ട്രപതി നിവാസ് തുറന്നു കൊടുക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

🗞🏵 ജനങ്ങളെ ഒന്നടങ്കം ആശങ്കയുടെ മുൾമുനയിൽ നിർത്തിച്ച് ഗ്രാമാതിർത്തിയിലേക്ക് ചീറ്റപ്പുലി എത്തി. നമീബയിൽ നിന്ന് രാജ്യത്ത് എത്തിച്ച ചീറ്റകളിൽ ഒന്നായ ഒബൻ ആണ് ദേശീയോദ്യാനത്തിന് 20 കിലോമീറ്റർ അകലെയുള്ള വിജയപൂരിനടുത്തുള്ള ജർ ബറോഡ ഗ്രാമത്തിന് സമീപ പ്രദേശത്തേക്ക് എത്തിയത്. പ്രദേശത്തെ ഗ്രാമവാസികളെ മുഴുവൻ പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
 
🗞🏵 വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കാനൊരുങ്ങി ഭരണകൂടം. റിപ്പോർട്ടുകൾ പ്രകാരം, പ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ, സംസ്ഥാനത്തെ 20 ജില്ലകളിലാണ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ പദ്ധതിക്ക് കീഴിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. 

🗞🏵 അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തതായി ചൈന. ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന് വാദം ഉന്നയിച്ചാണ് 11 സ്ഥലങ്ങളുടെ പേര് മാറ്റിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 5 മലകളുടെയും, 2 നദികളുടെയും, 2 ജനവാസ മേഖലകളുടെയും പേരുകളാണ് ചൈന മാറ്റിയിരിക്കുന്നത്.

🗞🏵 അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ മറുപടിയുമായി ഇന്ത്യ. യാഥാർത്ഥ്യത്തെ തിരുത്താൻ ചൈനയ്ക്ക് സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. പേരുമാറ്റിയ സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ് നിലപാട് അറിയിച്ചത്. അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശ്. പേര് മാറ്റിയത് കൊണ്ടുമാത്രം വസ്തുതകൾ ഇല്ലാതാക്കാനോ തിരുത്താനോ സാധിക്കുകയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചിയാണ് ഇത് സംബന്ധിച്ച നിലപാട് അറിയിച്ചത്.

🗞🏵 സിക്കിമിലെ നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് വൻ ദുരന്തം. അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്. നിരവധി വിനോദസഞ്ചാരികൾ ചുരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, 22 പേരെ ഇതുവരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് മഞ്ഞുമല ഇടിഞ്ഞത്. സിക്കിമിന്റെ തലസ്ഥാനമായ ഗ്യാങ്ങ്ടോക്കിൽ നിന്നും നാഥുലയിലേക്കുളള വഴിയിൽ ജവഹർലാൽ റോഡിലെ പതിനാലാം മൈലിലാണ് അപകടം നടന്നത്.

🗞🏵 അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാമനവമിയോടനുബന്ധിച്ചാണ് ഹെലികോപ്റ്റര്‍ പദ്ധതി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സരയു നദിയും ഭക്തര്‍ക്ക് വ്യോമയാന യാത്രയിലൂടെ കാണാന്‍ കഴിയും. ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

🗞🏵 വിവാഹ സമ്മാനമായി വധുവിൻ്റെ മുൻ കാമുകൻ നൽകിയ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും  മരിച്ചു. ഛത്തിസ്ഗഢിലെ കബീർധാം ജില്ലയിൽ ആണ് അതിദാരുണമായ സംഭവം സ്ഫോടനത്തിൽ കുടുംബത്തിലെ ഒന്നര വയസ്സുള്ള കുട്ടിയടക്കം 4 പേർക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച ഹേമേന്ദ്ര മെരാവി(22) ഏപ്രിൽ ഒന്നിനാണ് വിവാഹിതനായത്.

🗞🏵 ഝാർഖണ്ഡിലെ സഹീബ് ഗഞ്ചിലെ പട്ടേൽ നഗറിൽ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെയുള്ളവ തകർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പട്ടേൽ നഗർ മേഖലയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
 
🗞🏵 പ​ഞ്ചാ​ബി​ൽ എ​എ​സ്ഐ ഭാ​ര്യ​യെ​യും മ​ക​നെ​യും വ​ള​ർ​ത്തു നാ​യ​യെ​യും വെ​ടി​വ​ച്ചു കൊ​ന്നു. സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഇ​യാ​ൾ പി​ന്നീ​ട് സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​നും ശ്ര​മി​ച്ചു.
എ​എ​സ്ഐ ഭു​പീ​ന്ദ​ർ സിം​ഗാ​ണ് (48) ഭാ​ര്യ ബ​ൽ​ജി​ത് കൗ​റി​നെ​യും (40) മ​ക​ൻ ല​വ്പ്രീ​ത് സിം​ഗി​നെ​യും (19) വ​ള​ർ​ത്തു നാ​യ​യെ​യും വെ​ടി​വ​ച്ചു കൊ​ന്ന​ത്. ചൊ​വ്വാ​ഴ്ച ഗു​ർ​ദാ​സ്പു​ർ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

🗞🏵 അ​വി​ഹി​ത​ബ​ന്ധം മ​റ​ച്ചു​വെ​ക്കാ​ന്‍ പോ​ണ്‍ സി​നി​മാ​ന​ടി​ക്ക്‌ പ​ണം​ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ കു​റ്റം നി​ഷേ​ധി​ച്ച് മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്രം​പി​നെ​തി​രെ 34 കു​റ്റ​ങ്ങ​ളാ​ണ് കോ​ട​തി ചു​മ​ത്തി​യ​ത്. കേ​സി​ൽ കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ട്ട ട്രം​പ് ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​ട​ങ്ങി​യ ട്രം​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ല്ല.
 
🗞🏵 അ​സാ​ദു​ദ്ദീ​ൻ ഉ​വൈ​സി നേ​തൃ​ത്വം ന​ല്കു​ന്ന എ​ഐ​എം​ഐ​എം ക​ർ​ണാ​ട​ക​യി​ൽ 25 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും. ജെ​ഡി-​എ​സു​മാ​യി സ​ഖ്യ​ത്തി​നു പാ​ർ​ട്ടി നീ​ക്ക​മാ​രം​ഭി​ച്ചു​വെ​ന്നു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഉ​സ്മാ​ൻ ഗ​നി പ​റ​ഞ്ഞു.

🗞🏵 മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ത്‌​നി ക​മ​ല​യും ചേ​ർ​ന്നു വി​രു​ന്നി​ലേ​ക്ക് വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു.

🗞🏵 സി​​​​​​​​​​ക്കി​​​​​​​​​​മി​​​​​​​​​​ലെ നാ​​​​​​​​​​ഥു​​​​​​​​​​ല മ​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ര​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കു​​​​​​​​​​സ​​​​​​​​​​മീ​​​​​​​​​​പം അ​​​​​​​​​​തി​​​​​​​​​​ശ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​യ ഹി​​​​​​​​​​മ​​​​​​​​​​പാ​​​​​​​​​​ത​​​​​​​​​​ത്തി​​​​​​​​​​ൽ 11 വി​​​​​​​​​നോ​​​​​​​​​ദ​​​​​​​​​സ​​​​​​​​​ഞ്ചാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ൾ മ​​​​​​​​രി​​ച്ചു.
ഇ​​​​​​​​ന്ത്യാ-​​​​​​​​ചൈ​​​​​​​​ന അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യാ​​​​​​​​യ നാ​​​​​​​​ഥു​​​​​​​​ല​​​​​​​​യെ സി​​​​​​​​ക്കി​​​​​​​​മി​​​​​​​​ലെ ഗാങ്ടോ​​​​​​​​ക്കു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന ജ​​​​​​​​​വ​​​​​​​​​ഹ​​​​​​​​​ർ​​​​​​​​​ലാ​​​​​​​​​ൽ​​​​​​ നെ​​​​​​​​ഹ്റു മാ​​​​​​​​ർ​​​​​​​​ഗി​​​​​​​​ൽ ഇ​​​​​​​​ന്ന​​​​​​​​ലെ പു​​​​​​​​ല​​​​​​​​ർ​​​​​​​​ച്ചെ​​​​​​​​യാ​​​​​​​​ണ് ദു​​​​​​​​ര​​​​​​​​ന്തം. ആ​​​​​​​​റ് വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി നാ​​​​​​​​ഥു​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു പോ​​​​​​​​യ മു​​​​​​​​പ്പ​​​​​​​​തോ​​​​​​​​ളം യാ​​​​​​​​ത്ര​​​​​​​​ക്കാ​​​​​​​​രാ​​​​​​​​ണ് പൊ​​​​​​​​ടു​​​​​​​​ന്ന​​​​​​​​നെ​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യ ഹി​​​​​​​​മ​​​​​​​​പാ​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. 

🗞🏵 എൺപതുലക്ഷം രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനിടെ പാങ്ങോട് തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) മൺതിട്ടയിൽനിന്നു താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പാങ്ങോട് മതിര സ്വദേശി മായാവി എന്നു വിളിക്കുന്ന സന്തോഷിനെ (45) പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തു

🗞🏵 അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ അലി അക്ബർ മരിച്ചു. ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

🗞🏵 നിയമസഭാഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എ രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്തുദിവസത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത് പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ക്രിസ്ത്യാനിയായതിനാൽ പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...