🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 26, 2023 വ്യാഴം 1199 തുലാം 9
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 ലോക രാജ്യങ്ങൾക്കിടയിൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പിയുടെ പ്രവചനം. എസ് ആൻഡ് പി അടുത്തിടെ തയ്യാറാക്കിയ ഏറ്റവും പുതിയ പഠനം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏഴ് വർഷത്തിനുള്ളിലാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുക. നിലവിൽ, സാമ്പത്തിക മേഖല വലിപ്പത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.
🗞🏵 കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തോഡോക്സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തിൽനിന്നുള്ള ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ജിജി പുതുവീട്ടിൽക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവർഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓർത്തോഡോക്സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങൾ നടത്താനും മാർഗരേഖകൾ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്.
🗞🏵 ഹമാസ് ഭീകര സംഘടനയല്ലെ ന്നും വിമോചന പ്രസ്ഥനമാണെന്നും തുർ ക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. പല സ്തീൻ ഭൂമിയെയും ജനങ്ങളെയും സംര ക്ഷിക്കാൻ പോരാടുന്ന വിമോചന ഗ്രൂപ്പാ ണ് ഹമാസെന്നും എർദോഗൻ പറഞ്ഞു. ഇസ്രയേലും ഹമാസും വെടിനിർത്തണമെ ന്നും മേഖലയിൽ ശാശ്വത സമാധാനം ഉറ പ്പാക്കാൻ മുസ്ലീം രാജ്യങ്ങൾ ഒരുമിച്ച് പ്ര വർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
🗞🏵 ഉത്തർപ്രദേശിൽ ട്രെയിനിൽ തീ പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് ആഗ്ര സ്റ്റേ ഷന് സമീപം പത്തൽ കോട്ട് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിനാണ് തീപിടിച്ചത്. സംഭവത്തിൽ ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഗ്ര റെ യിൽവേ ഡിവിഷൻ പിആർഒ പ്രശാസ്ത്രി ശ്രീവാസ്തവ പറഞ്ഞു. പഞ്ചാബിലെ ഫി റോസ്പൂർ കന്റോൺമെന്റിൽ നിന്നും മധ്യ പ്രദേശിലെ സിയോനിക്കിലേക്ക് സർവീസ് നടത്തുകയായിരുന്നു
🗞🏵 പുൽവാമ ഭീകരാക്രമണത്തി ൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാ ജ്ഞലി അർപ്പിക്കാൻ പോയപ്പോൾ തന്നെ വിമാനത്താവളത്തിൽ പൂട്ടിയിട്ടെന്ന് കോ ൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മുകാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി നടത്തിയ അഭിമുഖത്തിലാ ണ് രാഹുൽ ഗാന്ധി ഇക്കാര്യം വെളിപ്പെടു ത്തിയത്.
🗞🏵 അയോധ്യ രാമക്ഷേത്രത്തി ലെ വിഗ്രഹ പ്രതിഷ്ഠയുടെ തീയതിയുടെ കാര്യത്തിൽ സ്ഥിരീകരണമായി. 2024 ജനു വരി 22 നാകും അയോധ്യ രാമക്ഷേത്രത്തി ൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ചടങ്ങിൽ പങ്കെടുക്കണമെന്നുള്ള ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോ ടെയാണ് വിഗ്രഹ പ്രതിഷ്ഠ തീയതിയിൽ സ്ഥിരീകരണമായത്
🗞🏵 ഇസ്രയേലിനു നേരെ ഉണ്ടാ യ ഹമാസിന്റെ ആക്രമണത്തെ ന്യായീകരി ച്ചിട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അ ന്റോണിയോ ഗുട്ടെറസ്. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഗുട്ടെറസ് പറഞ്ഞു. ഇസ്രയേലിനു നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായത ല്ലെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞ തായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴി ഞ്ഞ 56 വർഷമായി പലസ്തീൻ ജനത ത ങ്ങളുടെ ഭൂമിയിൽ അധിനിവേശത്തിനിര യായി വീർപ്പുമുട്ടി കഴിയുകയാണെന്നും ഗു ട്ടെറസ് യുഎൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
🗞🏵 കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം 26ന് പൂർത്തിയാവുകയാണ്. ഈ വ്യാപനത്തിൽ ആകെ ആറ് പേർ പോസിറ്റീവായി. അതിൽ രണ്ട് പേരാണ് മരണമടഞ്ഞത്. നെഗറ്റീവായവർ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷൻ കാലാവധിയും പൂർത്തിയായിട്ടുണ്ട്.
🗞🏵 ഒക്ടോബര്‍ 31-ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കണ്‍സെഷന്‍ നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.
🗞🏵 ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഇസ്രയേൽ അംബാസഡർ നാഒർ ഗിലോർ. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും ഇസ്രയേൽ എംബസി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അംബാസഡർ പറഞ്ഞു.
🗞🏵 ഇന്ത്യയിലേക്ക് കനേഡിയൻ പൗരന്മാർക്ക് വ്യാഴാഴ്ച മുതൽ വീസ അനുവദിക്കും. 26 മുതൽ എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നിവ അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇന്ത്യ–കാനഡ ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ വീസ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.
🗞🏵 മധ്യപ്രദേശില്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി തകര്‍ച്ചയിലേക്ക്. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജെ.ഡി.യു. അഞ്ച് സ്ഥാനാര്‍ഥികള്‍ അടങ്ങുന്ന ആദ്യ പട്ടിക പുറത്തിറക്കി. ഇതോടെ ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴ്ത്തി, സ്വന്തമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച കക്ഷികളുടെ എണ്ണം മൂന്നായി. നേരത്തെ എസ്.പിയും എഎപിയും സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
🗞🏵 കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്വപ്ന പദ്ധതിക്ക് പച്ചക്കൊടി വീശാൻ ബി.ജെ.പി തയ്യാറാകുമെന്ന് സൂചന. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ എയിംസ് എന്ന സ്വപ്നം സാക്ഷാത്കരണത്തിനുള്ള കേന്ദ്ര പ്രഖ്യാപനം സാധ്യമാക്കാനുള്ള ചർച്ചകളിലാണ് കേരളാ ബി.ജെ.പി. പാലക്കാടിന് എയിംസ് എന്ന ആവശ്യവുമായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.
🗞🏵 പശ്ചിമേഷ്യയില്‍ തല്‍ക്കാലം വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ലെന്ന നിലപാടില്‍ ഇന്ത്യ. അതേസമയം, ഇസ്രയേലിന്റെ ഹമാസിനെതിരെയുള്ള നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇസ്രയേലിനെതിരെയുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാല്‍ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുത് എന്ന് തന്നെയായിരിക്കും മുന്നോട്ട് വെക്കുന്ന ആവശ്യം.
🗞🏵 രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ സുപ്രധാന തീരുമാനവുമായി എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്). അടുത്ത് അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി എൻസിഇആർടി പാനൽ അംഗം സിഐ ഐസക് പറഞ്ഞു.
🗞🏵 ഗുജറാത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. അധ്യാപകനെതിരെ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം പത്തോളം പേര്‍ പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. 17 വയസുള്ള ഒരു ആണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.
🗞🏵 ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. റൂറൽ എസ് പി, കാട്ടാക്കട ഡിവൈഎസ്പി, തഹസിൽദാർ എന്നിവരോട് നവംബർ 9 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എ റഷീദ് ആവശ്യപ്പെട്ടു. പരാതിക്കാരിയായ സീനത്ത് ബീവി ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ഫൈനാൻസ് ലിമിറ്റഡിൽ നിന്നും ഹോം ലോണായി 17,68,000 രൂപ എടുത്തിരുന്നു.
🗞🏵 പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ് സംഘടിപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഒക്ടോബര്‍ 31ന് വൈകീട്ട്
നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന സദസ് നടത്തും. വെള്ളിയാഴ്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സംഗമവും സംഘടിപ്പിക്കും.
🗞🏵 വീടിനുള്ളില്‍ 52കാരൻ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. അടൂർ നെടുമണ്‍ ഓണവിള പുത്തന്‍വീട്ടില്‍ അനീഷ് ദത്തനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരനും സുഹൃത്തും പിടിയിലായി. മനോജ് ദത്തന്‍, ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
🗞🏵 കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ എന്‍ ആര്‍ രാജീവ്(31) ആണ് പിടിയിലായത്.
കഴിഞ്ഞ 21-ന് ആണ് സംഭവം നടന്നത്.
🗞🏵 ഷവർമ കഴിച്ചതിനെ തുടർന്ന്, അവശനിലയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി. നായർ (22) ആണ് മരിച്ചത്. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
🗞🏵 കണ്ണൂര്‍ വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടി. തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ് മൃതദേഹം. വി.കെ. പ്രസന്ന (32) യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.
🗞🏵 ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ നടന്ന സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 20 പേർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. നവംബർ പതിനെട്ടാം തീയതി സെവില്ലേ അതിരൂപതയിൽ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കും. രൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടക്കുന്ന ചടങ്ങിൽ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർസെലോ സെമരാറോ മുഖ്യ കാർമികനാകും. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നവരിൽ 10 വൈദികരും, ഒരു സെമിനാരി വിദ്യാർത്ഥിയും, ഒമ്പത് അൽമായരും ഉൾപ്പെടുന്നു.
🗞🏵 തമിഴ്നാട് രാജ്ഭവനിലേക്ക് പെ ട്രോൾ ബോംബേറ്. രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് ബൈക്കിലെത്തിയാൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറു ക്ക വിനോദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം ഇരുചക്ര വാഹന ത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുര ക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുക യായിരുന്നു. തമിഴ്നാട് ഗവർണർ ആർ.എ ൻ. രവിക്കെതിരെയും ഇയാൾ മുദ്രാവാക്യം വിളിച്ചു.
🗞🏵 സ്പെയിനിലെ സെവില്ലി നഗരത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് അജ്ഞാതർ തകർത്തു. ഞായറാഴ്ച പുലർച്ചയാണ് ക്രോസ് ഓഫ് സെന്റ് ലാസറസ് എന്ന പേരിൽ അറിയപ്പെടുന്ന കുരിശ് ഇരുപതോളം വരുന്ന കഷണങ്ങളാക്കി തകർത്ത നിലയില്‍ കണ്ടെത്തിയത്. സെന്റ് മാർത്ത പ്ലാസയിൽ സ്ഥാപിക്കപ്പെട്ടിരുന്ന കുരിശിന്റെ രൂപരേഖ തയ്യാറാക്കിയത് ഹെർനാസ് റൂയിസാണ്. 1564ൽ ഡിയാഗോ അൽക്കാരസ് എന്ന ശില്പിയാണ് കുരിശിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയത്
🗞🏵 ദാരിദ്ര്യത്തിൽ നിന്നും ഭയത്തിൽ നിന്നും നിരാശയിൽ നിന്നും പലായനം ചെയ്യുന്നവരാണ് കുടിയേറ്റക്കാരെന്നും അവരെ ചേർത്തു നിർത്തണമെന്നും ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ വിവിധ ഇടങ്ങളിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കുടിയേറ്റ ആഘോഷങ്ങളിൽ സംബന്ധിക്കുന്നവർക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision