🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 16 , 2023 വ്യാഴം 1198 മീനം 2
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എൻ.എസ് ഗരുഡയിൽ എത്തും. തുടർന്ന് ഇൻഡ്യൻ നേവിയുടെ വിവിധ പരിപടികളിൽ രാഷ്ട്രപതി പങ്കെടുക്കും. ഈ ഇതിനുശേഷം വൈകിട്ട് 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ താമസിക്കും.
🗞🏵 സംസ്ഥാനത്ത് ചില ജില്ലകളിൽ അമ്ല മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളിൽ അമ്ല മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലക്കാർ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ മുന്നറിയിപ്പ് നൽകി.
🗞🏵 സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്‍കിയ പരാതിയിലാണ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സംഭവവികാസങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നൽകിയത്.
🗞🏵 വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സമീപത്തെ ബഫര്‍സോണില്‍ ഖനനംപോലുള്ള പ്രവര്‍ത്തനങ്ങളുടെ നിരോധനമാണ് ലക്ഷ്യമിട്ടതെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പെടെ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബഫര്‍സോണില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന സൂചനയും സുപ്രീംകോടതി ബുധനാഴ്ച നല്‍കി..
🗞🏵 2022-ലെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷാരി കൈക്കൊണ്ട നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഭരിക്കുന്ന പാര്‍ട്ടിയിലെ എം.എല്‍.എ.മാര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകള്‍ ഗവര്‍ണര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള മതിയായ കാരണമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
🗞🏵 കടുത്ത ചൂടിനിടയിൽ ആശ്വാസമായി വേനൽമഴ. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ മേഖലകളിൽ പരക്കെ മഴ പെയ്തു. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
🗞🏵 വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തൊണ്ടർനാട് പഞ്ചായത്തിലെ അരിമല കോളനിയിലാണ് ചൊവ്വാഴ്ച രാത്രി നാലംഗ സായുധ സംഘമെത്തിയത്. വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്.
വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്ന ആവശ്യം അറിയിച്ചുള്ള ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്താണ് സംഘം മടങ്ങിയത്.
🗞🏵 നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയിൽ. അർബുദത്തെ തുടർന്നുണ്ടായ ശരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായി. എന്നാൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
🗞🏵 ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തര്‍ കൊണ്ടുവന്ന ഇഷ്ടിക ഉപയോഗിച്ച് ലൈഫ്്മിഷഡ പദ്ധതിയിലെ വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്ന മേയറുടെ വാദം പൊള്ളയാണെന്ന് ആരോപണം. നഗരസഭ ശേഖരിച്ച കല്ലുകള്‍കൊണ്ട് സിപിഎം വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നുവെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം ഊറ്റുകുഴിയിലാണ് പൊങ്കാല കല്ല് ഉപയോഗിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനുമുള്ള കേന്ദ്രം നിര്‍മ്മിക്കുന്നത്.
🗞🏵 മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തുടർ ഭരണത്തിൻ്റെ ആലസ്യത്തിലാണ് പിണറായി വിജയൻ. കേരളം ഇങ്ങനെ നീറിപ്പുകയുമ്പോൾ മുഖ്യമന്ത്രിക്ക് ഇങ്ങനെ നിശബ്ദനായി ഇരിക്കാൻ കഴിയുന്നുവെന്ന് വിമർശിച്ച സുധാകരൻ അമ്മായിയപ്പന്‍ – മരുമകന്‍ ഭരണത്തിന്‍റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
🗞🏵 അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനം ആചരിക്കണമെന്ന യുഎന്നില്‍ അവതരിപ്പിച്ച പാകിസ്ഥാന്റെ പ്രമേയത്തെ ഇന്ത്യ തള്ളിയിട്ടും പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ഇന്ത്യ , യൂറോപ്യന്‍ യൂണിയന്‍ , ഫ്രാന്‍സ് എന്നിവര്‍ തങ്ങളുടെ ആശങ്കകള്‍ കൃത്യമായി അറിയിച്ചു. ഒരു മതവിഭാഗം മാത്രമല്ല ലോകത്ത് പീഡനമനുഭവിക്കുന്നത് എന്നും ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ക്രൈസ്തവര്‍ക്കും എതിരെ ഉള്ള പീഡനങ്ങള്‍ ഐക്യരാഷ്ട്ര സഭ പോലെ വൈവിധ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംവിധാനം കാണാതെ പോകരുത് എന്നുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാട്’.
🗞🏵 മലയാള സിനിമയിൽ മയക്കുമരുന്നുണ്ടെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. ഈ ആരോപണത്തിൽ മറുപടി നൽകുകയാണ് നടൻ ടിനി ടോം. സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരിയുണ്ടെന്നാണ് ടിനി ടോം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ കയ്യിൽ ഫുൾ ലിസ്റ്റുണ്ടെന്നും, ഈ ലിസ്റ്റ് പോലീസ് നിർമ്മാതാവും മോഹൻലാലിന്റെ വലംകൈയുമായ ആന്റണി പെരുമ്പാവൂരിന് കൊടുത്തിട്ടുണ്ടെന്നുമാണ് ടിനി ടോം പറയുന്നത്. .
🗞🏵 വ്യാജ മുദ്രപത്രം തയ്യാറാക്കി വിറ്റ കേസിൽ രണ്ട് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം നേതാവിന്റെ മകൻ ഉൾപ്പടെയുള്ളവരാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ വ്യാജമുദ്രപത്രം തയ്യാറാക്കി കേരളത്തിലാണ് വിൽപ്പന നടത്തിയത്. നെടുങ്കണ്ടം മുണ്ടിയെരുമ പറമ്പിൽ മുഹമ്മദ് സിയാദ്, കോമ്പയാർ ചിരട്ടവേലിൽ ബിബിൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം മുൻ ഇടുക്കി ജില്ല കമ്മറ്റിയംഗം പി എം എം ബഷീറിന്റെ മകനാണ് മുഹമ്മദ് സിയാദ്.
🗞🏵 വയനാട് യുവാവിന് കരടിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. വയനാട് ചെതലയത്ത് കുറിച്യാട് വന മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. തേൻ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ആദിവാസി യുവാവായ രാജൻ. ഭാര്യയും രാജനൊപ്പം ഉണ്ടായിരുന്നു.
🗞🏵 നെയ്യാറിനെ കാർന്നുതിന്ന മണൽ മാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടിയ ഡാർളി അമ്മൂമ്മ (90) അന്തരിച്ചു. അണ്ടൂർക്കോണം കെയർ ഹോമിൽ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ഓലത്താനിയിലെ കുടുംബവീടിന് സമീപത്ത് വ്യാപകമായി മണലെടുപ്പ് നടന്നതോടെയാണ് ഡാർളി പോരാട്ടത്തിനിറങ്ങിയത്
🗞🏵 മാതാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വീട്ടിൽ സൂക്ഷിച്ച യുവതി പിടിയിൽ. ലാൽബാഗിലെ ഇബ്രാഹിം കസർ ചൗളിൽ വസിക്കുന്ന വീണ പ്രകാശ് ജെയ്ൻ(55) ആണ് മരിച്ചത്.
വീണയുടെ മകൾ റിംപിൾ ജെയ്ൻ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മാർബിൾ കട്ടർ ഉപയോഗിച്ച് ശരീരം വെട്ടിനുറുക്കി രണ്ട് മാസത്തോളം സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.
🗞🏵 കോട്ടയം കറുകച്ചാലിൽ വ്യാപാരിക്ക് 2,000 രൂപയുടെ വ്യാജനോട്ടുകൾ നൽകി കബളിപ്പിച്ച് തട്ടിപ്പുകാരൻ. കറുകച്ചാൽ കവലയ്ക്ക് സമീപം മാടക്കട നടത്തുന്ന കുഞ്ഞുക്കുട്ടൻ(74) എന്നയാളാണ് വഞ്ചിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് തട്ടിപ്പ് നടന്നത്. ദിവസങ്ങൾക്കു മുമ്പ് മുണ്ടക്കയത്ത് 92 വയസുകാരിയായ ലോട്ടറി വ്യാപാരിയും സമാന തട്ടിപ്പിന് ഇരയായിരുന്നു. ഇരു തട്ടിപ്പുകളും നടത്തിയത് ഒരേ വ്യക്തിയാണെന്ന സംശയം പോലീസിനുണ്ട്
🗞🏵 ടോഷഖാന കേസിൽ ആരോപണം നേരിടുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ലാഹോർ ഹൈക്കോടതി. അറസ്റ്റ് പ്രതിരോധിക്കാനായി എത്തിയ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകർ പോലീസുമായി തെരുവിൽ ഏറ്റുമുട്ടുന്നതിനിടെയാണ് കോടതി ഈ വിധി പ്രസ്താവിച്ചത്.
🗞🏵 ഒരുവർഷമായി സ്കൂളുകളിലും കോളജുകളിലും പോകാനാകാതെ വീടുകളിൽ തുടരുകയാണ് അഫ്ഗാനിലെ പെൺകുട്ടികൾ. പെണ്ണായി പിറന്നതിൽ സ്വയം പഴിക്കുന്നവരാണ് ഏറെയും. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകാരണം ഉറങ്ങാനാകാത്ത പെൺകുട്ടികളുമുണ്ട് ഇവിടുത്തെ ചില വീട്ടകങ്ങളിൽ. സ്ത്രീകളുടെ അവകാശങ്ങളെ ഏറ്റവും ക്രൂരമായ രീതിയിൽ അടിച്ചമർത്തുന്ന രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്താണ് അഫ്ഗാനിസ്ഥാനെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വ്യക്തമാക്കുന്നു. ഭരണാധികാരികൾ പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധപൂർവം വീടുകളിൽ അടച്ചിട്ടിരിക്കുകയാണ്. ഇവരെ പുറംലോകത്ത് എത്തിക്കാൻ ലോകരാജ്യങ്ങളുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ ദൗത്യത്തിന്റെ അധ്യക്ഷ റോസ ഒട്ടുൻബയേവ പറയുന്നത്.
🗞🏵 കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ കേന്ദ്ര സായുധ പോലീസ് സേനയിൽ 436 പേർ ജീവനൊടുക്കിയെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ സിഎപിഎഫുകളിലെ ആത്മഹത്യ തടയുന്നതിനുള്ള പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനും റിസ്ക് ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിനും ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടെന്നും റായ് രാജ്യസഭയിൽ പറഞ്ഞു.
🗞🏵 കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി) കാമ്പസുകളിലായി ജീവനൊടുക്കിയത് 33 വിദ്യാർഥികൾ. രാജ്യസഭയിൽ കോൺഗ്രസ് എംപി എൽ. ഹനുമന്തപ്പ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാർ ആണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.പഠനസമ്മർദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ, മാനസിക സമ്മർദം എന്നിവയാണ് വിദ്യാർഥികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് മന്ത്രി അറിയിച്ചത്.
🗞🏵 ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഉധംപൂർ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നടന്ന വാഹനാപകടത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.സിആർപിഎഫ് 137-ാം ബറ്റാലിയനിൽ നിന്നുള്ളവരാണ് പരിക്കേറ്റ സൈനികരെന്നാണ് വിവരം.
🗞🏵 മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ പെൺകുട്ടിയെ ലവ് ജിഹാദിൽപെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടത്തിയതായി ആരോപണം. വ്യാജ ഐഡന്റിറ്റിയിൽ പരിചപ്പെടുത്തിയ യുവാവുമായി പ്രണയത്തിലായ പെൺകുട്ടിയെ കാമുകൻ രണ്ട് തവണ ഗർഭിണിയാക്കുകയും, രണ്ട് തവണയും തന്റെ ഗർഭം അലസിപ്പിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കാമുകനായ ഷദാബ് ഖാനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, ബ്ലാക്ക് മെയിലിംഗ്, മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
🗞🏵 ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാറിനെതിരെ കടുത്ത ആരോപണവുമായി ഇയാളുടെ ഓഫീസിലെ മുൻ ജീവനക്കാരി. നന്ദകുമാർ തന്റെ ജീവിതം നശിപ്പിച്ചെന്നാരോപിച്ച് ആത്മഹത്യാ ശ്രമം നടത്തി രംഗത്തെത്തിയിരിക്കുകയാണ് യുവതി. നഗരത്തില്‍ പട്ടാപ്പകല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നലെ രാവിലെ 11.30ന് ദേശാഭിമാനി ജംക്ഷനില്‍ വച്ചാണ് സംഭവമുണ്ടായത്. ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം.
🗞🏵 എഴുകോൺ (കൊല്ലം) ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരിയുടെ വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയെന്നു പരാതി. ആശുപത്രിയിലെ കരാർ നഴ്സായ കൊല്ലം ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ (31) ശസ്ത്രക്രിയയിലാണു ഗുരുതര പിഴവ്. യുവതിക്കു വേദന കടുത്തതിനാൽ പരിശോധന നടത്തുകയും കട്ടപിടിച്ച രക്തം നീക്കാനെന്ന പേരിൽ വീണ്ടും ശസ്ത്രക്രിയ നടത്തി വസ്തു നീക്കുകയും ചെയ്തു.
🗞🏵 സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം. തിരുത്തല്‍ ശക്തിയായിരുന്ന കാനം തിരുമ്മല്‍ ശക്തിയായെന്നും ഏകാധിപതി ആയെന്നുമുള്ള വിമര്‍ശനങ്ങളും ഉണ്ടായി. വയനാട് മുന്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ് ‘തിരുമ്മല്‍ ശക്തി’ പരാമര്‍ശം നടത്തിയത്.
🗞🏵 വിശുദ്ധ ഡോൺ ബോസ്‌കോ സ്ഥാപിച്ച സലേഷ്യന്‍ സന്യാസ സമൂഹം മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുര്‍ക്കിയിലെ നിസ്തുല സേവനത്തിന് നീണ്ട 120 വര്‍ഷങ്ങള്‍ പിന്നിട്ടു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഇസ്താംബൂളിലെ കത്തീഡ്രലില്‍വെച്ച് വിശുദ്ധ ഡോണ്‍ ബോസ്കോയുടെ പത്താമത്തെ പിന്‍ഗാമിയും സന്യാസ സമൂഹത്തിന്റെ മേജര്‍ റെക്ടറുമായ ഫാ. ആംഗെല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നന്ദിസൂചകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സലേഷ്യന്‍ സമൂഹാംഗങ്ങളും, കുട്ടികളും, യുവജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൃതജ്ഞത ബലിയില്‍ പങ്കെടുത്തു. തുര്‍ക്കിയില്‍ സന്യാസ സമൂഹം നടത്തിവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ആംഗെല്‍ നന്ദി അര്‍പ്പിച്ചു.
🗞🏵 തന്റെ വൈദിക ജീവിതത്തിലും, തുടർന്ന് മെത്രാൻ എന്ന നിലയിലും ഇപ്പോൾ പാപ്പയെന്ന നിലയിലും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പ. പത്രോസിന്റെ പിന്‍ഗാമിയായുള്ള തന്റെ അജപാലനശുശ്രൂഷയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇൻഫോബെ എന്ന അർജന്റീനിയൻ ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവവിളി സ്വീകരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന ചിന്ത തന്നെ സംബന്ധിച്ചിടത്തോളം ശരിയല്ല. ദൈവവിളി ദൈവവുമായുള്ള സംഭാഷണത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും പാപ്പ അടിവരയിട്ടു.
🗞🏵 ജീവന്റെ അന്തസ്സിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ആശങ്ക പങ്കുവെച്ചുകൊണ്ട് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നാഷ്ണൽ കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റ് നടന്നു. കത്തോലിക്ക മെത്രാന്മാർ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിൽ ആയിരത്തോളം ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. വേദിയിൽ പ്രസംഗിച്ച യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക് റഷ്യ യുക്രൈനിൽ നടത്തുന്ന യുദ്ധത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു. തങ്ങളുടെ മനുഷ്യാന്തസിന്റെ വില എന്താണെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. സത്യവും, നീതിയും, ദൈവം തങ്ങൾക്ക് നൽകിയിരിക്കുന്ന അന്തസ്സും സംരക്ഷിക്കാൻ വേണ്ടി രാജ്യത്തുള്ളവർ തങ്ങളുടെ ജീവൻ പോലും വെടിയുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.