അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒരു മരണം

കോട്ടയം മുണ്ടക്കയം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. വാഹനത്തിൻ്റെ ഡ്രൈവർ മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. മധുരയിൽ നിന്നും വന്ന് ശബരിമലയിലേക്ക് പോകുന്ന വഴി കോസടി വളവിനോട് ചേർന്നുള്ള കുഴിയിലേക്ക് ബസ് മറിഞ്ഞത്. വാഹനത്തിൽ 25 പേരാണ് ഉണ്ടായിരുന്നത്. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision














