“ മില്ലറ്റ്എക്സ്പോ” – പാലായിൽ ആരംഭിച്ചു

Date:

“ മില്ലറ്റ്എക്സ്പോ” ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും പാലായിൽ ആരംഭിച്ചു.

മാർച്ച് 2,3,4 തീയതികളിൽ പാലാ അഗ്രിമ കർഷക ഒാപ്പൺ മാർക്കറ്റ് അങ്കണത്തിൽ നബാർഡിന്റെയും മില്ലറ്റ് മിഷൻ കേരളയുടേയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും ആരംഭിച്ചു.

മില്ലറ്റ് എക്സ്പോ’ യുടെ ഒൗപചാരികമായ ഉദ്ഘാടനം അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.  

വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. മില്ലറ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എം.പിയും മില്ലറ്റ് വിപണനോദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ.യും നിർവ്വഹിച്ചു. . പി.എസ്. ഡബ്ലിയു. എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, അസി: ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ജോർജ് വടക്കേത്തൊട്ടിയിൽ,  ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി തുടങ്ങിയവർ പ്രസംഗിച്ചു.

 ഐക്യരാഷ്ട്രസംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി    ആചരിക്കുന്നതിന്റെ  ഭാഗമായി നടത്തുന്ന  ഈ മേളയിൽ വിവിധ ബോധന സെമിനാർ, സാമൂഹ്യ പാചകം, വിത്തുവിതരണം, കൃഷിമുറ പരിശീലനം, ആരോഗ്യസെമിനാർ, മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ വിപണനസാധ്യതാ സെമിനാറുകൾ, കാർഷിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്കൊപ്പം ഭക്ഷ്യ രുചിമേളയും സംഘടിപ്പിക്കുകയാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....