പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള പോർവിളി കടുക്കുന്നു. ശത്രുവിലെ ആക്രമിക്കാൻ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം സജ്ജമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയപ്പോൾ,
കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ ആ ഏറ്റുമുട്ടൽ പശ്ചിമേഷ്യയാകെ വ്യാപിക്കുമെന്നതാണ് ഈ പോർവിളിയുടെ ആശങ്ക വർധിക്കാൻ കാരണം.












