മീനച്ചിലാർ ഇരുകര നിറഞ്ഞു ഒഴുകുമ്പോൾ മഴ തുടരുന്ന സാഹചര്യത്തിൽ പാലാ കൊട്ടാരമറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി. പാലാ നഗരത്തിൽ വെള്ളം കയറിയാൽ ആദ്യം വെള്ളം കയറുന്നത് കൊട്ടാരമറ്റം ഭാഗത്താണ് . കൊട്ടാരമറ്റം സാന്തോം കോംപ്ലക്സിന് തൊട്ടുപിന്നിലായ് ഒഴുകുന്ന മീനച്ചിലാർ റോഡ് നിരപ്പിന് ഒപ്പം എത്തിക്കഴിഞ്ഞു. തീക്കോയി മൂന്നിലവ് ഈരാറ്റുപേട്ട പൂഞ്ഞാർ അടുക്കം നരിയങ്ങാനം തുടങ്ങി മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ എല്ലാം മഴ ശക്തമായ തോതിൽ തുടരുകയാണ്. അതേസമയം ഇന്നലെ തന്നെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലവിൽ ഉണ്ടായിരുന്നതിനാൽ വ്യാപാരികൾ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരം മൂന്നാനിയിലും വെള്ളം കയറിയതോടെ വെള്ളപ്പൊക്ക ഭീഷണിയുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
മീനച്ചിലാർ ഇരുകര നിറഞ്ഞു പാലാ കൊട്ടാരമറ്റത്തേക്ക് വെള്ളം കയറിത്തുടങ്ങി
Date: