ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട്: പാപ്പാ
പാപ്പാ, ഇറ്റലിയിൽ സാമൂഹ്യ-ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സംഘടനയുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു.മരുന്ന് ആവശ്യമുള്ള വ്യക്തിക്ക്, പ്രത്യേകിച്ച്, പ്രായമുള്ളയാൾക്ക്, സാമ്പത്തിക ലാഭം നോക്കിയൊ മറ്റെന്തെങ്കിലും കാരണത്താലൊ അത് നല്കാതിരിക്കുകയാണെങ്കിൽ ആ പ്രവർത്തി നിഗൂഢവും പടിപടിയായുള്ളതുമായ ദയാവധം ആണെന്ന് മാർപ്പാപ്പാ.വിട്ടുമാറാത്ത രോഗമുള്ളവരെക്കാൾ രോഗം മൂർച്ഛിച്ച അവസ്ഥയിലുള്ള രോഗികളെ ശ്രുശ്രൂഷിക്കുകയും മറ്റു രോഗികളെ പെട്ടെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇത്, പ്രത്യേകിച്ച്, പ്രായം ചെന്നവർക്ക് സാമ്പത്തിക തലത്തിലും ഗൗരവതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും വ്യക്തിയുടെ ഔന്നത്യത്തെത്തന്നെ അനാദരിക്കുന്ന ഒരു പ്രക്രിയയിലുടെ അവർ കടന്നുപോകേണ്ടി വരുന്നുണ്ടെന്നും വിശദീകരിച്ചു.
ചീട്ടെടുക്കുന്നതിന് പോലും പൈസ കൊടുക്കാനില്ലാത്തതിനാലും മറ്റും മാർഗ്ഗങ്ങളില്ലാത്തതിനാലും ചികിത്സ ഉപേക്ഷിക്കേണ്ടിവരുന്നവരെക്കുറിച്ചും പരമാർശിച്ച പാപ്പാ ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട് എന്ന് അസന്ദിഗ്ദമായി പ്രസ്താവിച്ചു.എല്ലാറ്റിനുമുപരിയായി, ആരോഗ്യ സമ്പദ്‌വ്യവസ്ഥയും ഒരു പ്രത്യേക സമകാലിക സംസ്കാരവും തള്ളിക്കളയുന്നവരെ പരിപാലിക്കുക എന്ന ദൗത്യമാണ് സന്ന്യസ്തസമൂഹങ്ങളുടെ മേൽനോട്ടത്തിലുള്ള ആശുപത്രികൾക്ക് ഉള്ളത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആരോഗ്യരംഗത്തെ സങ്കീർണ്ണമായ അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അതിനെ ഉചിതമായി നേരിടണമെങ്കിൽ മതപ്രചോദിത ആരോഗ്യസ്ഥാപനങ്ങൾ കഴിവുകളും വിഭവങ്ങളും ഏകോപിപ്പിച്ചുകൊണ്ട് ഒന്നിച്ചു നില്ക്കുന്നതിനും ഒരു ശൃംഖല തീർക്കുന്നതിനും ധൈര്യം കാണിക്കണം എന്നും പുതിയ വഴികളിലുടെ സഞ്ചരിക്കുന്നതിന് ഭയപ്പെടരുതെന്നും പ്രചോദനം പകർന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision