ജയിലുകളില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ മുടങ്ങില്ല: പ്രതിഷേധത്തിന് ഒടുവില്‍ അനുമതി പുനഃസ്ഥാപിച്ചു

Date:

കൊച്ചി: ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി വിശുദ്ധ കുർബാന അർപ്പണം ഉൾപ്പെടെയുള്ള ആത്മീയ ആവശ്യങ്ങൾ വിലക്കിയ നടപടി പ്രതിഷേധത്തിന് ഒടുവില്‍ പിന്‍വലിച്ചു. കെസിബിസി പ്രസിഡന്റ്‌ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പെസഹാ ശുശ്രൂഷകൾ നടക്കും.

ഇത് സംബന്ധിച്ച നിർദേശം ജയിൽ മേധാവിക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണവും മറ്റു സേവനങ്ങളും നൽകുന്ന ജീസസ് ഫ്രട്ടേണിറ്റി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ജയില്‍ ഡിജിപി ബൽറാം കുമാർ ഉപാധ്യായ നിർദേശം സംബന്ധിച്ച് വാർത്ത പുറത്തു വന്നിരുന്നു. തുടർന്ന് കർദ്ദിനാൾ ക്ലീമിസ് ഇന്നലെ രണ്ടു വട്ടം മുഖ്യമന്ത്രിയുമായി വിഷയത്തിൽ ഫോണിലൂടെ ചർച്ച നടത്തി. തടവുപുള്ളികളുടെ മനസീകവും ആത്മീയവുമായ ആവശ്യങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്നു കർദിനാൾ അഭിപ്രായപ്പെട്ടു.

ജയിലുകളിലെ അന്തേവാസികളുടെ മനപരിവർത്തനത്തിനും ധാർമിക ജീവിതത്തിനും ആവശ്യമായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റി ജയിലുകളിലെ വന്ദേവാസികളുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്കും നന്മയിലേക്കുള്ള തിരിച്ചുവരവിനും പ്രചോദനം പകരുന്ന വർഷങ്ങളായി നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിയമവിരുദ്ധ ഖനന പ്രവർത്തനങ്ങളുടെ ഫലമായുള്ള നൽകുന്ന സംഭാവനകൾ വേണ്ട: നിലപാട് കടുപ്പിച്ച് ഘാന മെത്രാൻ സമിതിയും

രാജ്യത്തെ നിയമവിരുദ്ധമായ ഖനന പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായി സഭയ്ക്ക് നൽകുന്ന സംഭാവനകൾ...

മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തെ അധികാരത്തിലെത്തിച്ച നാല് ‘സി’കള്‍

പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ...

കര്‍ണാടകയില്‍ മൂന്ന് മണ്ഡലത്തിലും കോണ്‍ഗ്രസിന് മിന്നുംജയം

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. വാശിയേറിയ...

48 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്; എന്‍ഡിഎയ്ക്ക് മേല്‍ക്കൈ

48 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക്...