ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന “Guadalupe, Mother of Humanity” (ഗ്വാഡലൂപ്പ; മാനവികതയുടെ മാതാവ്) എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കി
. ലോകമെമ്പാടും ഇന്നു ആഘോഷിക്കുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണ തിരുനാളിനോടനുബന്ധിച്ചാണ് ഇന്റർനാഷ്ണൽ കാത്തലിക് ഫിലിം ഫെസ്റ്റിവല്‍ ഗ്രൂപ്പും ഗോയ പ്രൊഡക്‌ഷൻസും ചേർന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറക്കിയത്.
1531-ൽ സംഭവിച്ച ഗ്വാഡലൂപ്പ പ്രത്യക്ഷീകരണവും സന്ദേശവും ലോകമെമ്പാടും എത്തിക്കാൻ ഇത് സഹായിക്കുമെന്ന് സിനിമയുടെ ഡയറക്‌ടറായ ഗാബി ജേക്കബ് എസിഐ പ്രെൻസയോട് പറഞ്ഞു. ഏതാണ്ട് മൂന്ന് വർഷമായി സിനിമയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഞങ്ങൾ ശരിക്കും സന്തുഷ്ടരാണ്, ഇത് സുവിശേഷവത്ക്കരണത്തിനുള്ള മികച്ച മാർഗമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണത്തിന് 2031-ൽ 500 വർഷം തികയുവാനിരിക്കെയാണ് സിനിമ പുറത്തിറക്കുന്നതെന്നതും ശ്രദ്ധേയമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision