മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. സ്റ്റീഫൻ ദേവസ്സി നിർവഹിച്ചു. തുടർന്ന് അദ്ദേഹം നയിച്ച സംഗീത പരിപാടി ഏവർക്കും വേറിട്ട ഒരു അനുഭവം ആയിരുന്നു. ജന്മനായുള്ള ചിലതരം വൈകല്യങ്ങൾ, അപകടമോ മറ്റ് കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുറിപ്പാടുകൾ, കാൻസർ ബാധിതരിൽ ആവശ്യമായി വരാവുന്ന റീകൺസ്ട്രക്റ്റീവ് സർജറി, രൂപഭംഗി വർധിപ്പിക്കാനുള്ള ശസ്ത്രക്രിയകൾ എന്നിവ ഉൾപ്പെടെ വളരെ വിപുലമായ സേവനങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ചികിത്സാ വിഭാഗം എന്ന് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. കുട്ടികൾക്കായി പ്രത്യേകം ചികിത്സാ പദ്ധതികൾ ആവിഷ്ക്കരിക്കും എന്നും അദ്ദേഹം പറഞ്ഞു. ചെലവ് കുറഞ്ഞ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ സാധിക്കുന്നു എന്നതും, കുറഞ്ഞ കാലയളവിൽ തന്നെ മാർ സ്ലീവാ മെഡിസിറ്റി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു എന്നതും അഭിനന്ദനാർഹമാണെന്ന് ശ്രീ. സ്റ്റീഫൻ ദേവസ്സി പറഞ്ഞു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജേക്കബ് ജോർജ്, പ്ലാസ്റ്റിക് സർജറി വിഭാഗം ഡോക്ടർമാരായ ഡോ. പോളിൻ ബാബു, ഡോ. ബെസ്റ്റിൻ തോമസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് & റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. സ്റ്റീഫൻ ദേവസ്സി നിർവഹിച്ചു
Date: