മണിപ്പൂരിൽ കലാപം ശമിക്കുന്നില്ല

Date:

രണ്ടുവിഭാഗം ജനങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും ഏകപക്ഷീയമാണ് ആക്രമണങ്ങൾ. കുക്കികൾക്കെതിരെയാണ് ആക്രമണം തുടരുന്നത്. മാസം മൂന്നു കഴിഞ്ഞിരിക്കുന്നു. അക്രമികൾക്ക് ഭരണകൂടത്തിന്റെ പിന്തുണ മാത്രമല്ല, നേരിട്ടുള്ള സഹകരണവുമുണ്ട് എന്നത് പരക്കെ ചർച്ച ചെയ്യപ്പെടുന്നു. മരണസംഖ്യ എത്രയെന്ന് കൃത്യമായി പറയാൻ ആർക്കെങ്കിലും കഴിയുമെന്നു കരുതുന്നില്ല. പ്രതിരോധിക്കാനും പലായനം ചെയ്യാനും കഴിയാത്ത സാഹചര്യമാണ് കുക്കികൾക്കുള്ളത്.

ഭരണകൂടത്തിന്‍റെയും അർധസൈനിക സംവിധാനങ്ങളുടെയും പൊലീസിന്‍റെയും നിയന്ത്രണം പൂർണ്ണമായും മെസ്സേയി വിഭാഗത്തിന്‍റെ കൈകളിലാണ്. അതിനാൽത്തന്നെ പ്രതിരോധിക്കുകയെന്നാൽ സ്റ്റേറ്റിനെയും അതിന്‍റെ സന്നാഹങ്ങളെയും ഒപ്പം മിലിറ്റന്റ് സ്വഭാവമുള്ള മെസ്സേയ് സംഘങ്ങളായ ‘ആരമ്പായി തെങ്കോൾ, ‘മെയ്ലേയ് ലിസ്പൂൺ’ എന്നീ തീവ്രസംഘങ്ങളെയും പ്രതിരോധിക്കുക എന്നാണർഥം. അത് സുസാധ്യമല്ല.

പലായനം ചെയ്യുക എന്നാൽ ഇന്ത്യൻ ഭരണഘടന 371 (സി) വകുപ്പ് പ്രകാരം ട്രൈബൽ ജനതയ്ക്ക് സ്വന്തമായ തങ്ങളുടെ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി തുരത്തപ്പെടുക എന്നാണ് അർത്ഥം ‘കുക്കികളെ തുടച്ചു നിക്കുക’ എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചാണ് ആക്രമണത്തിന് യേയി രാഷ്ട്രീയനേതാക്കൾ മെസ്സേ ജനതയെ സജ്ജമാക്കിയത്. മൂന്നു വർഷത്തിലേറെ ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്.

തകർത്ത ഗ്രാമങ്ങളുടെയും ചുട്ടുകരിച്ച മനുഷ്യരുടെയും കത്തിച്ചു ചാമ്പലാക്കിയ ദേവാലയങ്ങളുടെയും കണക്കുകൾ ഇപ്പോൾ ആരെയും ഞെട്ടിക്കുന്നില്ല. പതിവു രീതിയായി അവ മാറിയിരിക്കുന്നു. എങ്കിലും, മുമ്പത്തെ പല ലഹളകളിലും സംഭവിച്ചതുപോലെ,  ഭരണാധികാരികൾ കുറ്റക്കാരാണെന്നു തെളിയിക്കാൻ ആർക്കും കഴിയുമെന്നുതോന്നുന്നില്ല. കാരണം, നിയമവിരുദ്ധമായി അവരൊന്നും ചെയ്യുന്നില്ല.

ട്രൈബൽ സമൂഹങ്ങളെ സംരക്ഷിക്കാൻ പ്രത്യേക നിയമമുള്ള നാടാണിത്. നീതിപീഠങ്ങൾക്ക് അത് അറിയാത്തതല്ല. പക്ഷേ, ഭരണാധികാരികൾ കുറ്റം ചെയ്യുന്നുണ്ടോ എന്നതു മാത്രമല്ല, ഭരണാധികാരികൾ എന്ന നിലയിൽ അവർ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ എന്നതും പ്രസക്തമായ ചോദ്യമല്ലേ?

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...