കൊച്ചി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന് സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഓഡിറ്റോറിയത്തിൽ തയാറാക്കുന്ന പ്രത്യേക വേദിയിൽ സിനഡിലെ മെത്രാന്മാർക്കൊപ്പം വിവിധ രൂപതകളിൽനിന്നുള്ള അല്മായ, സമർപ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കും. ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കും.
കഴിഞ്ഞ എട്ടിന് ആരംഭിച്ച സീറോമലബാർ സഭയുടെ 32-ാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിൽ, രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെയാണു പുതിയ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തത്. മേജർ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ രാജി ഡിസംബർ ഏഴിനു ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെയാണു പിൻഗാമിയെ തെരഞ്ഞെടുത്തത്.സഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തെരഞ്ഞെടുപ്പിൻ്റെ കാനോനിക ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision