ക്രിമിനൽ ചുറ്റുപാടുകളിൽ നിന്ന് മോചനം നേടാനുള്ള അവരുടെ ധീരമായ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് മാഫിയയിൽ നിന്ന് വിട്ടുപോയ ഒരു കൂട്ടം സ്ത്രീകൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദി അറിയിച്ചു.
ക്രിമിനൽ ചുറ്റുപാടുകളെ ഉപേക്ഷിച്ച അമ്പതോളം സ്ത്രീകളാണ് ഒക്ടോബർ30ആം തിയതി പാപ്പായുമായി വത്തിക്കാനിൽ വച്ച് കൂടികാഴ്ച നടത്തിയത്. തദവസരത്തിൽ അവർക്ക് നൽകിയ സന്ദേശത്തിൽ അവരെ അനുഗമിച്ചതിന് ഫാ. ലൂയിജി ചോത്തിക്ക് പാപ്പാ നന്ദി പറയുകയും ഓരോ സ്ത്രീകളെയും അവരുടെ സാന്നിധ്യത്തിന് ഊഷ്മളമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. ജീവിതത്തിലെ വെല്ലുവിളികളിലൂടെ കർത്താവിനൊപ്പം നടക്കുന്നതിലൂടെ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.
തന്റെ പ്രസംഗത്തിൽ, അവരും യേശുവിന്റെ ശിഷ്യരായ സ്ത്രീകളും തമ്മിലുള്ള സമാനതകൾ പാപ്പാ വരച്ചുകാണിച്ചു. അവരാരും എല്ലാം തികഞ്ഞ വ്യക്തികളായിരുന്നില്ലെന്നും എന്നാൽ പലപ്പോഴും ജീവിതത്താൽ പരീക്ഷിക്കപ്പെടുകയും തിന്മയാൽ സ്വാധീനിക്കപ്പെടുകയും ചെയ്തവരുമായിരുവെന്ന് ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, യേശു അവരെ അനുകമ്പയോടും ആർദ്രതയോടും കൂടി സ്വീകരിക്കുകയും, സുഖപ്പെടുത്തുകയും ചെയ്തു എന്ന് പാപ്പാ ഓർമ്മപ്പെടുത്തി. അവർ അവനോടും മറ്റ് ശിഷ്യന്മാരോടുമൊപ്പം വിമോചനത്തിന്റെ പാതയിൽ നടന്നു. യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കുന്നത് മാന്ത്രികതയിലൂടെയല്ല, മറിച്ച് കർത്താവിനോടൊപ്പം നടന്നുകൊണ്ട്, അവന്റെ യാത്രയിൽ പങ്കുചേരുന്നതിലൂടെയാണെന്നും ആ പാത കുരിശിലൂടെ ഉത്ഥാനത്തിലേക്ക് നയിക്കുന്ന പാതയാണെന്നും പാപ്പാ ചൂണ്ടികാണിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision