കൂട്ടിക്കൽ : പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവ്വദിച്ചു.
മറ്റുള്ളവരുടെ അത്യാവശ്യങ്ങൾക്കു നേരെ കൺ തുറന്ന് തനിക്കുള്ളതിന്റെ ഓഹരി മറ്റുള്ളവരുമായി പങ്കു വെയ്ക്കുന്ന മനോഭാവമാണ് നോമ്പുകാല ചൈതന്യമായി നമ്മിൽ നിറയേണ്ടതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൂട്ടിക്കൽ ദുരിത ബാധിതർക്ക് പാലാ രൂപത നിർമ്മിച്ചു നൽകുന്ന രണ്ടാം ഘട്ടം വീടുകളുടെ അടിസ്ഥാനശിലകൾ ആശീർവ്വദിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. മിഷൻ കോ ഓർഡിനേറ്റർ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. കൂട്ടിക്കൽ ഫൊറോന ഇടവക വികാരി ഫാ. ജോസഫ് മണ്ണനാൽ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ: തോമസ് കിഴക്കേൽ , ഫാ.ജോസഫ് താഴത്തുവരിക്കയിൽ, , അസ്സി. വി. ജോസഫ് തോട്ടത്തിൽ, ഫാ. കുര്യാക്കോസ് വട്ടമുകളേൽ, കൈക്കാരന്മാർ, യോഗ പ്രതിനിധികൾ, സൺഡേസ്കൂൾ അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.