ആഫ്രിക്കൻ നാടായ ഘാനയുടെ പ്രസിഡൻറ് നാന അദ്ദൊ ദങ്ക്വാ അക്കുഫൊ അദ്ദൊയെ മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
പോൾ ആറാമൻ ശാലയിലെ ഒരു മുറിയിൽ വച്ച് ശനിയാഴ്ച (22/07/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ പ്രസിഡൻറിന് കൂടിക്കാഴ്ച അനുവദിച്ചത്.പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് നാന അക്കുഫൊ അദ്ദൊ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ വിദേശനാാടുകളുമായും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള കാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ എന്നിവരുമായും സംഭാഷണം നടത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision