പാ​ഠ​പു​സ്ത​ക​ത്തി​ലെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ നിന്നും ചാ​വ​റ​യ​ച്ച​ൻ പുറത്ത് !

Date:

തൃ​​​ശൂ​​​ർ: കേ​​​ര​​​ള പാ​​​ഠാ​​​വ​​​ലി ഏ​​​ഴാം ക്ലാ​​​സി​​​ലെ ന​​​വോ​​​ത്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്ന് ന​​​വോ​​​ത്ഥാ​​​ന​​​ രാ​​​ജ​​​ശി​​​ല്പി​​​യാ​​​യ വി​​ശു​​ദ്ധ​​ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​നെ ത​​​മ​​​സ്ക​​​രി​​​ച്ചു. ​സം​​സ്ഥാ​​ന സി​​​ല​​​ബ​​​സി​​​ലെ ഏ​​​ഴാം ക്ലാ​​​സ് സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ലെ “ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യി’ എ​​​ന്ന എ​​​ട്ടാം അ​​​ധ്യാ​​​യ​​​ത്തി​​​ലാ​​​ണു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വോ​​​ത്ഥാ​​​ന നാ​​​യ​​​ക​​​രെ​​​പ്പ​​​റ്റി വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ണ​​​മു​​​ള്ള​​​ത്. ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ൽ​നി​ന്നു തു​ട​ങ്ങു​ന്ന ച​രി​ത്രത്തിൽ ച​ട്ട​മ്പി​സ്വാ​മി​ക​ൾ, വൈ​കു​ണ്ഠ​സ്വാ​മി​ക​ൾ, പൊ​യ്ക​യി​ൽ ശ്രീ​കു​മാ​ര​ഗു​രു​ദേ​വ​ൻ, അ​യ്യ​ൻ​കാ​ളി, പ​ണ്ഡി​റ്റ് കെ.​പി. ക​റു​പ്പ​ൻ, വ​ക്കം അ​ബ്ദു​ൾ​ഖാ​ദ​ർ മൗ​ല​വി, വാ​ഗ്ഭ​ടാ​ന​ന്ദ​ൻ, വി.​ടി. ഭ​ട്ട​തി​രി​പ്പാ​ട് എ​ന്നി​വ​രെ​ക്കുറിച്ചും പരാമർശമു ണ്ട്. 1856 ഓ​ഗ​സ്റ്റ് 20നു ​ജ​നി​ച്ച ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നേ​ക്കാ​ൾ അ​ഞ്ചു​പ​തി​റ്റാ​ണ്ടു​മു​മ്പ് 1805 ഫെ​ബ്രു​വ​രി 10നു ​ജ​നി​ച്ച് കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു നാ​ന്ദി​കു​റി​ച്ച യു​ഗ​പു​രു​ഷ​നാ​യ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ച് ഒ​രു​വ​രി​പോ​ലും കു​രു​ന്നു​ക​ൾ പ​ഠി​ക്കു​ന്ന പു​സ്ത​ക​ത്തി​ലി​ല്ല. 1846ൽ ​​​മാ​​​ന്നാ​​​ന​​​ത്ത് സം​​​സ്കൃ​​​ത വി​​​ദ്യാ​​​ല​​​യം ആ​​​രം​​​ഭി​​​ച്ച ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​ ​ഗ്രാ​​​മ​​​ത്തി​​​ൽ കീ​​​ഴാ​​​ള വ​​​ർ​​​ഗ​​​ക്കാ​​​രു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി പ്രൈ​​​മ​​​റി വി​​​ദ്യാ​​​ല​​​യം തു​​​ട​​​ങ്ങി​​​യ​​​തും സ​​​വ​​​ർ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം അ​​​വ​​​ർ​​​ണ​​​ർ​​​ക്കും ഒ​​​രേ ബ​​​ഞ്ചി​​​ൽ സ്ഥാ​​​നം ന​​​ൽ​​​കി​​​യ​​​തും, ഒ​​​ട്ടി​​​യ വ​​​യ​​​റു​​​മാ​​​യി പ​​​ഠി​​​ക്കാ​​​ൻ​​​വ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മൊ​​​ന്നും സ്റ്റേ​​​റ്റ് എ​​​ഡ്യൂ​​​ക്കേ​​​ണ​​​ൽ റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് (എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി) എ​​​ന്ന വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി ക​​​ണ്ടി​​​ല്ലെ​​​ന്ന​​​തു വി​​​ചി​​​ത്രം. 1864-ൽ ​​​ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി​​​രി​​​ക്കെ​​​യാ​​​ണ് പ​​​ള്ളി​​​യോ​​​ടു ചേ​​​ർ​​​ന്ന് പ​​​ള്ളി​​​ക്കൂ​​​ടം സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഹ്വാ​​​നം​​​ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. അ​​​ന്നു ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന്‍റെ പ്രാ​​​യം എ​​​ട്ടു​​​വ​​​യ​​​സാ​​​ണ്. ചാ​​​വ​​​റ​​​യ​​​ച്ച​​​നു​​​ മു​​​മ്പേ, വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മേ മ​​​നു​​​ഷ്യ​​​ന്‍റെ സ​​​മ​​​ഗ്ര വി​​​മോ​​​ച​​​നം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കൂ​​​വെ​​​ന്ന മി​​​ഷ​​​ണ​​​റി​​​മാ​​​രു​​​ടെ ദ​​​ർ​​​ശ​​​ന​​​മാ​​​ണ് 1806-16 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ തെ​​​ക്ക​​​ൻ തി​​​രു​​​വി​​​താം​​​കൂ​​​റി​​​ൽ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. 1825ൽ ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സ്കൂ​​​ൾ സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തും 1818-ൽ ​​​മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലും 1856ൽ ​​​ത​​​ല​​​ശേ​​​രി​​​യി​​​ലും ഇം​​​ഗ്ലീ​​​ഷ് സ്കൂ​​​ൾ വ​​​ന്ന​​​തും 1848ൽ ​​​കോ​​​ഴി​​​ക്കോ​​​ട് ക​​​ല്ലാ​​​യി​​​യി​​​ൽ പ്രൈ​​​മ​​​റി സ്കൂ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​തു​​​മൊ​​​ന്നും വി​​​സ്മ​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത​​​താ​​​ണ്. അ​​​ടി​​​മ​​​സ​​​മ്പ്ര​​​ദാ​​​യ​​​വും അ​​​യി​​​ത്ത​​​വും അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​വും കൊ​​​ടി​​​കു​​​ത്തി​​​വാ​​​ണി​​​രു​​​ന്ന കേ​​​ര​​​ള​​​മ​​​ണ്ണി​​​ൽ മാ​​​റ്റ​​​ത്തി​​​ന്‍റെ ശം​​​ഖൊ​​​ലി മു​​​ഴ​​​ക്കി​​​യ​​​തു മി​​​ഷ​​​ണ​​​റി​​​മാ​​​രും ചാ​​​വ​​​റ​​​യ​​​ച്ച​​​നും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...