മുന്നണി മാറ്റത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ജോസ് കെ മാണി. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും പറഞ്ഞെങ്കിലും പാര്‍ട്ടിയെടുത്ത രാഷ്ട്രീയ തീരുമാനത്തിന്‍റെ സാഹചര്യം സഭ നേതാക്കളെ അറിയിക്കാനുളള
നീക്കത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സൂചന. ഇതിനിടെ യുഡിഎഫ് പ്രവേശനം നഷ്ടപ്പെടുത്തിയത് തിരിച്ചടിയാകുമെന്ന വിമര്‍ശനം മാണി ഗ്രൂപ്പിന്‍റെ കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു.
ഫോര്‍ട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്‍റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. കൂടിക്കാഴ്ച്ച അര മണിക്കൂറിലേറെ നേരെ നീണ്ടുനിന്നു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമൊന്നുമില്ലെന്നായിരുന്നു ബിഷപ്പും ജോസും മാധ്യമങ്ങളോട് പറഞ്ഞത്.













